'അശ്വിൻ ക്യാമറയ്ക്ക് മുന്നിൽ പാവത്താൻ, റിയൽ ലൈഫ് അറിയില്ല, അവർ അമ്മമാരല്ലേ, മാനം കെടുത്തിയതായി തോന്നിയില്ല'

By Desk

ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിനും സിന്ധു കൃഷ്ണയും ചിക്കൻ കാലുമാണ് സോഷ്യൽമീഡിയയിൽ കഴിഞ്ഞ രണ്ട് ദിവസമായി ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്ന്. മരുമകനാണെന്ന പരി​ഗണന പോലും കൊടുക്കാതെ ഭക്ഷണം വിളമ്പിയപ്പോൾ സിന്ധു കൃഷ്ണ അശ്വിനെ തഴഞ്ഞുവെന്ന തരത്തിലാണ് ദിയയുടെ പുതിയ വ്ലോ​ഗ് വന്നശേഷം ആളുകളുടെ പ്രതികരണങ്ങൾ. അശ്വിനോട് സിന്ധുവിന് എപ്പോഴും വേർതിരിവുണ്ടെന്ന തരത്തിലും കമന്റുകളുണ്ട്.

കഴിക്കാനായി ചിക്കൻ കാൽ ചോദിച്ചപ്പോൾ വലിയ കുട്ടികൾ കഴിക്കേണ്ടതില്ല കമന്റ് സിന്ധു പറഞ്ഞതാണ് ചർച്ചകൾക്കും വിമർശനത്തിനും വഴിവെച്ചത്. ഇപ്പോഴിതാ ദിയയുടെ പുതിയ വ്ലോ​ഗ് കണ്ടപ്പോൾ തനിക്ക് ഉണ്ടായ തോന്നലുകൾ പങ്കുവെക്കുകയാണ് മുൻ‌ ബി​ഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ. സിന്ധു മനപൂർവം അശ്വിനെ നാണം കെടുത്തിയതായി തോന്നിയില്ലെന്ന് സായ് കൃഷ്ണ പറയുന്നു.

Diya Krishna
Photo Credit: Diya krishna / Sindhu Krishna

നമ്മുടെ പലരുടേയും ലൈഫിൽ ഭാര്യ ചിലപ്പോൾ കുറച്ച് ഡോമിനേറ്റിങ്ങും ഭർത്താവിന്റെ കാര്യങ്ങൾക്ക് റിയാക്ട് ചെയ്യാത്ത ആളാകും. ചിലപ്പോൾ തിരിച്ചും സ്വഭാവമുള്ള ദമ്പതികളുണ്ട്. ഭർത്താവ് ഡോമിനേറ്റിങ് ആയിരിക്കും ഭാര്യ അതുമായി അഡ്ജസ്റ്റ് ചെയ്ത് പോകുന്നയാളാകും. ഫുഡ് കുറച്ച് മെല്ലെ കഴിക്കാം അല്ലേയെന്ന് അശ്വിൻ പറയുന്നത് വീഡിയോയിൽ കേൾക്കാം. അതെന്താ ക്യാമറ ഉള്ളതുകൊണ്ടാണോ അങ്ങനെ പറഞ്ഞതെന്ന് ഹൻസികയും അശ്വിനോട് ചോദിക്കുന്നുണ്ട്.

ആ വീട്ടിൽ പലരും ക്യാമറ ഉണ്ടെന്നതിനോട് ബോധേർഡ് അല്ല. ലൈം ലൈറ്റ്, സോഷ്യൽമീഡിയ എന്നതുമായി അവർ യൂസ്ഡാണ്. അശ്വിൻ അങ്ങനെയായിരിക്കില്ല. അതുകൊണ്ടാകും ക്യാമറയുടെ കാര്യത്തിൽ ബോധേർഡാകുന്നത്. അശ്വിനെ പാവത്താൻ ബോഡി ലാം​ഗ്വേജിലെ എപ്പോഴും നമ്മൾ കണ്ടിട്ടുള്ളു. റിയൽ ലൈഫിൽ എങ്ങനെയാണെന്ന് നമ്മൾ ആരും കണ്ടിട്ടില്ല.

ല​ഗ് പീസ് കഴിക്കേണ്ട വീട്ടിലെ സ്ത്രീകൾ കഴിക്കട്ടേയെന്നത് അമ്മ സിന്ധു തമാശയ്ക്ക് പറഞ്ഞ ഡയലോ​ഗായാണ് തോന്നിയത്. മാത്രമല്ല അശ്വിന്റെ ബേസിക്ക് മാനറിസം തന്നെ പാവത്താൻ മാനറിസമാണ്. ഇന്റർവ്യൂവിൽ പോലും വളരെ ഹംമ്പിളാണ്. എന്നാൽ ദിയയും ഫാമിലിയും ഹൈപ്പർ എക്സ്ട്രോവേർട്ടുകളുമാണ്. അതുകൊണ്ട് തന്നെ അവർക്കൊപ്പം അശ്വിനെ കാണുമ്പോൾ ഓഡിയൻസിന് അയാൾ സമാധനപ്രിയനാണല്ലോയെന്ന് തോന്നും.

ആ പക്ഷം പിടിക്കാനും തോന്നും. അതാണ് കമന്റ് ബോക്സിൽ കണ്ടത്. പിന്നെ ചിലർ ജീവിതത്തിലുണ്ടായ അനുഭവങ്ങൾക്കൊണ്ട് കമന്റിട്ടതുമാകാം. ഭാര്യ വീട്ടിൽ നിന്നോ പ്രിയപ്പെട്ടവരിൽ നിന്നോ പുറത്ത് നിന്നുള്ള ആളെപ്പോലെ ട്രീറ്റ് ചെയ്യപ്പെട്ടിട്ടുള്ള ആളുകളുണ്ടാകും. അവരും ദിയയുടെ വ്യൂവേർസിൽ ഉണ്ടായിരുന്നിരിക്കാം. അതിനാൽ കണക്ട് ചെയ്ത് കമന്റിട്ടവരും കാണും.

Diya krishna   Sindhu Krishna
Photo Credit: Diya krishna / Sindhu Krishna

വലിയ കുട്ടിക്ക് കാലുവേണ്ടെന്നാണ് ആ അമ്മ അശ്വിനെ നോക്കി പറഞ്ഞത്. അതൊരു വലിയ വിഷയമല്ല. ആ കറിയിൽ നാല് കോഴിക്കാലുണ്ട്. പക്ഷെ ആ വീട്ടിൽ ല​ഗ് പീസിനാണ് ആരാധകർ കൂടുതൽ. ചിക്കൻ കറി വേണ്ടെന്ന് പറഞ്ഞ് പോയ ആളാണ് ഹൻസിക. കറി നല്ലതാണെന്ന് മനസിലായപ്പോൾ കഴിക്കാമെന്ന് തീരുമാനിച്ചു. ആ വീട്ടിലെ തന്നെ ഏറ്റവും ചെറിയ കുട്ടി ഹൻസികയാണ്. അവർ താലോലിച്ച് വളർത്തുന്ന കുട്ടിയുമാണ്.

വല്യ കുട്ടികൾ കഴിക്കേണ്ടെന്ന് ആ സ്ത്രീ തമാശയ്ക്ക് പറഞ്ഞതാണ്. അശ്വിനും അത് മൈന്റ് ചെയ്തിട്ടില്ല. അമ്മമാരല്ലേ... അവർ ചുമ്മ ഇത്തരത്തിൽ പറയാറില്ലേ..?. മൂത്ത കുട്ടികൾ പറഞ്ഞാൽ മനസിലാകുന്നവരാണെന്നും ചെറിയ കുട്ടികൾ വാശിയുള്ളവരാണെന്നും മനസിലാക്കിയതുകൊണ്ടാണ് അമ്മമാർ പണ്ട് മുതൽ അങ്ങനെ പറയുന്നത്.

ആ വീട്ടിൽ‌ മനപൂർവം അശ്വിനെ കൊണ്ടുവന്ന് ഇട്ട് ഭീകരമായി പണിയെടുപ്പിക്കുന്നതായോ തിന്നാൻ കൊടുക്കാത്തതായോ അവന് വേണ്ട സ്പേസ് കൊടുക്കാത്തതായോ ഭാര്യ വീട്ടുകാർ ഭർത്താവിനെ മാനം കെടുത്തി വിടുകയാണെന്നോ വീഡിയോ കണ്ടപ്പോൾ തോന്നിയില്ല. വില കൊടുക്കാത്ത പ്രശ്നം അവിടെ ഇല്ല. അശ്വിന്റെ ബോഡി ലാം​ഗ്വേജ് കൊണ്ട് തോന്നുന്നതാണ്. അല്ലാതെ അമ്മായിയമ്മ-മരുമകൻ സ്കീം ഇല്ലെന്നും സായ് കൃഷ്ണ പറയുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X