കിച്ചുവിനോട് രേണുവിന്റെ പിതാവിന് പുച്ഛം, എല്ലാവരും എന്തുകൊണ്ട് കിച്ചുവിനെ സ്നേഹിക്കുന്നുവെന്ന തോന്നൽ; വീഡിയോ!
കൊല്ലം സുധിയുടെ മരണശേഷം നടന്റെ മക്കൾക്കും ഭാര്യ രേണുവിനും താമസിക്കുന്നതിന് വേണ്ടിയാണ് സന്നദ്ധ സംഘടന കോട്ടയത്ത് വീട് നിർമ്മിച്ച് നൽകിയത്. സുധിയുടെ മൂത്തമകൻ അച്ഛന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും ഒപ്പം കൊല്ലത്താണ് താമസം. വിരളമായാണ് കോട്ടയത്തെ പുതിയ വീട്ടിൽ വരുന്നത്. രേണുവും മാതാപിതാക്കളും വിവാഹിതയായ ചേച്ചിയും കുടുംബവുമാണ് കോട്ടയത്തെ പുതിയ വീട്ടിൽ താമസം.
കിച്ചുവിന് സ്വന്തം വീടെന്ന ഒരു സ്വാതന്ത്ര്യവും രേണുവിന്റെ കുടുംബം താമസം ആരംഭിച്ചശേഷം ഇല്ലെന്നാണ് കിച്ചുവിന്റെ വീഡിയോ വൈറലായശേഷം പ്രേക്ഷകർക്ക് മനസിലായ കാര്യം. രേണുവിന്റെ കുടുംബം താമസിക്കുന്നതിന് എതിരെ വിമർശനം ഉയർന്നപ്പോൾ രേണുവും പിതാവും പ്രതികരിച്ചിരുന്നു. ഞങ്ങളെ ആരും നോക്കണ്ട. പക്ഷെ അഞ്ചര വയസുള്ള റിതുൽ എന്ന കുഞ്ഞിനെ ഓർത്തോ.

കിച്ചുവിന് ഇരുപത്തിയൊന്ന് വയസായി. സുധി മരിക്കുമ്പോൾ അവന് പത്തൊമ്പത് വയസാണ് പ്രായം. ഇന്ന് അവൻ കോളേജിൽ പഠിക്കുന്ന പുരുഷനാണ്. ആരും റിതുലിനെ കുറിച്ച് സംസാരിക്കുന്നില്ല. സുധിയുടെ മക്കൾക്ക് വേണ്ടി നിർമ്മിച്ച വീട്ടിൽ അവനെ ഞങ്ങൾക്ക് ഒറ്റയ്ക്ക് താമസിപ്പിക്കാൻ പറ്റുമോ?. ഞങ്ങൾ നാളെ ഈ വീട്ടിൽ നിന്നും പോകാം.
പക്ഷെ കുഞ്ഞിനെ എവിടെ ഇട്ടിട്ട് പോകും. ആരെങ്കിലും വന്ന് ഇവിടെ ഈ വീട്ടിൽ കുഞ്ഞിനൊപ്പം താമസിക്കു. ഈ പറയുന്ന ഫിറോസും യുട്യൂബർമാരുമെല്ലാം വന്ന് ഈ കുഞ്ഞിനെ നോക്കട്ടെ. ഒരു ഫോൺ കയ്യിലുണ്ടെന്ന് കരുതി സംസാരിക്കുന്നത് ആനക്കാര്യമാണെന്ന് ഓർത്ത് ജനങ്ങളെ വിഡ്ഢിയാക്കിക്കോളു. ഞങ്ങൾ പറഞ്ഞതെല്ലാം സത്യസന്ധമായ കാര്യങ്ങളാണെന്നാണ് രേണുവും പിതാവും പറഞ്ഞത്.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് റിയാക്ഷൻ വീഡിയോകളിലൂടെയും ബിഗ് ബോസ് ഷോയിലൂടെയും മലയാളികൾക്ക് സുപരിചിതനായ സായ് കൃഷ്ണ രംഗത്ത് എത്തിയിരിക്കുകയാണ്. കിച്ചുവിനോട് രേണുവിന്റെ പിതാവിന് പരമപുച്ഛമാണെന്ന് സായ് പറഞ്ഞു. മകൾക്ക് കുഞ്ഞ് പിറന്നിട്ടുണ്ടെങ്കിൽ ആ കുഞ്ഞിനെ പരിപാലിക്കുക എന്നത് മകളുടെ പിതാവിന്റെ കൂടെ കടമയാണ്.
ആ ഉത്തരവാദിത്വം രേണുവിന്റെ പിതാവ് മര്യാദയ്ക്ക് ചെയ്യാത്തതുകൊണ്ടും മക്കൾക്ക് വേണ്ടി ആയകാലത്ത് ഒന്നും ചെയ്യാത്തതുകൊണ്ടുമാണ് നിങ്ങളുടെ മകളെ നാട്ടുകാർ സഹായിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയത്. കിച്ചുവിനെ കുറിച്ച് സംസാരിക്കുമ്പോൾ രേണുവിന്റെ പിതാവിന്റെ മുഖത്തും ശരീരത്തിലും വരുന്ന ആറ്റിറ്റ്യൂഡ് കണ്ടാൽ മനസിലാകും കിച്ചുവിനോട് പരമപുച്ഛവും അവൻ എങ്ങനെ എങ്കിലും ജീവിച്ചോളുമെന്ന ആറ്റിറ്റ്യൂഡുമാണെന്നത്.

എല്ലാവരും എന്തുകൊണ്ടാണ് കിച്ചുവിനെ സ്നേഹിക്കുന്നത്. ആർക്കും എന്താണ് റിഥപ്പനെ വേണ്ടാത്തത് എന്നൊരു തോന്നൽ രേണുവിന്റേയും പിതാവിന്റേയും മനസിലുണ്ട്. അത് അവരുടെ മുഖത്ത് വ്യക്തമാണ്. എല്ലാ പ്രേക്ഷകർക്കും കിച്ചുവിനോട് പ്രത്യേക സ്നേഹമുണ്ടെന്നത് സത്യമാണ്. ഞാൻ അടക്കം അവന് മെസേജ് അയച്ച് കാര്യങ്ങൾ ചോദിക്കാറുണ്ട്. അവൻ ജെനുവിനാണ് എന്ന് തോന്നുന്നതുകൊണ്ടാണ് ആളുകൾക്ക് സ്നേഹം.
ഭാര്യ പോയശേഷം കിച്ചുവിനേയും കൊണ്ട് സ്റ്റേജ് പ്രോഗ്രാമിന് പോയ കാലം സുധിക്കുണ്ടായിരുന്നു. സിംഗിൾ പാരന്റായാണ് അന്ന് സുധി കിച്ചുവിനെ നോക്കി വളർത്തിയത്. അത്രയേറെ സ്നേഹമുള്ള പിതാവാണെങ്കിൽ കുഞ്ഞിനേയും കൊണ്ട് രേണു വർക്കിന് പോകുമ്പോൾ ഒപ്പം രേണുവിന്റെ പിതാവും പോകു. രേണുവിന് ഒരു സുരക്ഷിതത്വവുമാകും.
അച്ഛനും മോനും വരുന്നുണ്ടെന്ന് പറഞ്ഞാൽ ആരും തടയില്ല. ഇതൊന്നും നിങ്ങൾ ചെയ്യാതെ കുട്ടിയെ നാട്ടുകാർ നോക്കണമെന്നാണോ പറയുന്നതെന്നാണ് സായ് കൃഷ്ണ ചോദിച്ചത്. രേണുവിനും മക്കൾക്കുമായി സന്നദ്ധ സംഘടന വീട് നിർമ്മിച്ച് കൊടുത്തിട്ട് ഒരു വർഷം പോലും തികഞ്ഞിട്ടില്ല. എന്നാൽ വീടിന് നിരവധി കേടുപാടുകൾ സംഭവിച്ചുവെന്നാണ് രേണുവും കുടുംബവും പറഞ്ഞത്.


Click it and Unblock the Notifications