വയ്യാത്ത അമ്മയെ കൊണ്ട് പെൺകുട്ടിയോട് മാപ്പ് പറയിപ്പിച്ചു , ഒന്നാന്തരം ഫ്രോഡ്, അഭിനയത്തിൽ ആളുകൾ വീഴുന്നു!

പ്രായപൂർത്തിയാകാത്ത മാനസീക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോട്ടിവേഷണൽ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടിന്റെ മേൽ കുരുക്ക് മുറുകുന്നു. റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്ന സാഹ​ചര്യത്തിൽ ഫിലിപ്പുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ കൂടി മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ പുതിയ വീഡിയോയിൽ വെളിപ്പെടുത്തി.

ഫിലിപ്പ് നിരപരാധിയാണെന്ന് വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ടെന്ന് സായ് കൃഷ്ണ പറഞ്ഞു. ഫിലിപ്പ് മമ്പാടിന്റെ വിഷയത്തിൽ തുടർച്ചയായി വീഡിയോ ചെയ്യുന്ന സമയത്ത് എന്റെ നാടായ മലപ്പുറത്ത് നിന്ന് തന്നെ ഒന്ന്, രണ്ട് ആളുകൾ ഫിലിപ്പിനെ ഫോളോ ചെയ്യുന്നവരാണ് അവർ വിളിച്ച് വൻ രീതിയിലുള്ള സങ്കടം പറച്ചിലായിരുന്നു. ഫിലിപ്പ് സാർ അങ്ങനൊന്നും ചെയ്യില്ല.

Philip Mambad

ലഹരി മാഫിയയുടെ ട്രാപ്പാണ് എന്നൊക്കെയാണ് അവർ പറയുന്നത്. ഞാൻ എത്ര പറഞ്ഞ് കൊടുത്തിട്ടും അവർക്ക് കാര്യം മനസിലാകുന്നില്ല. ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ഫിലിപ്പ് അടിമകളുടെ അറിവിലേക്കുള്ളതാണ്. ഫിലിപ്പ് പെൺകുട്ടിയുമായി കഴിയാൻ ഹോട്ടൽ‌ റൂം എടുത്തത് പോലീസ് ഐഡി കാർഡ് ഉപയോ​ഗിച്ചാണെന്ന കാര്യം പുറത്ത് വന്നിട്ടുണ്ട്. റിമാന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. പെൺകുട്ടിക്ക് പതിനെട്ട് ആയിട്ടില്ല.

അതുകൊണ്ട് തന്നെ ഐഡി കാർഡ് കൊടുക്കേണ്ട അവസ്ഥ വരാതിരിക്കാൻ ഹോട്ടലിൽ ചെന്നപ്പോൾ ഇയാൾ അച്ഛായെന്ന് വിളിക്കാൻ ആ കുട്ടിയെ നിർബന്ധിച്ചു. അതുകൊണ്ട് തന്നെ നാഷണൽ ഐഡി കാർഡ് കൊടുക്കാതെ പോലീസ് ഐഡി അയാൾ ഹോട്ടലിൽ കാണിച്ചു. വിആർഎസ് എടുത്ത് പോയ ഒരു പോലീസുകാരന്റെ കയ്യിൽ ഐഡി ഏത് രീതിക്ക് വന്നുവെന്നതും അന്വേഷിക്കണം.

റിമാന്റ് റിപ്പോർട്ട് പുറത്ത് വരുന്നതിന് മുമ്പ് തന്നെ ഞാൻ ഇക്കാര്യം അറിഞ്ഞിരുന്നു. അക്കാര്യം വീഡ‍ിയോയിൽ പറഞ്ഞപ്പോൾ നിനക്ക് എവിടെ നിന്നാണ് ഈ വിവരം കിട്ടിയതെന്ന് ചോദിച്ച് എന്റെ തന്തയ്ക്കും തള്ളയ്ക്കുമായിരുന്നു ആളുകളുടെ വിളികൾ. അതീവ ​ഗുരുതരമായ ക്രൈമാണ് നടന്നിട്ടുള്ളത്.

ഈ കുട്ടിയുടെ കേസിൽ ചെയ്തതുപോലെ പോലീസ് ഐഡി കാർഡ് ഉപയോ​ഗിച്ച് ഫിലിപ്പ് വേറെ എവി‍ടെ എങ്കിലും റൂം എടുത്തിട്ടുണ്ടോ മുമ്പ് എന്നതും പോലീസ് അന്വേഷിക്കണം. കേരള പോലീസിന് അപമാനമുണ്ടാക്കുന്ന രീതിയിലാണ് ഇയാൾ ഓരോ കാര്യങ്ങൾ ചെയ്ത് വെച്ചിരിക്കുന്നത്. ഫിലിപ്പിനെ വെള്ളപൂശുന്നവരോട് എനിക്ക് പറയാനുള്ളത് ഇവൻ ഒരു ഒന്നാന്തരം ഫ്രോഡാണ് എന്നാണ്.

Philip Mambad

ഇവൻ വന്നിരുന്ന് അമ്മയെ കുറിച്ച് പറയുന്നതും കുട്ടികളെ കുറിച്ച് പറയുന്നതും കണ്ട് മയങ്ങരുത്. മമ്മൂട്ടി ലെവലിലുള്ള ഇവന്റെ അഭിനയം കണ്ടാണ് ആളുകൾ മയങ്ങി വീഴുന്നത്. സ്വന്തം അമ്മയേയും കൊണ്ടാണ് ഇവൻ ആ കുട്ടിയുടെ വീട്ടിൽ സെറ്റിൽമെന്റിന് പോയത്. വയ്യാതിരിക്കുന്ന അമ്മയെ വിളിച്ച് കൊണ്ടുപോയാണ് ചെയ്ത കൊള്ളരുതായ്മ മറച്ച് വെക്കാൻ ശ്രമിച്ചത്.

അതിന് വേണ്ടി അമ്മയെ ഉപയോ​ഗിച്ചവനാണ് ഫിലിപ്പ്. അമ്മയെ കൊണ്ടാണ് ഇവൻ ചെയ്ത കൊള്ളരുതായ്മയ്ക്ക് മാപ്പ് പറയിപ്പിച്ചത്. തന്റെ വൃത്തികെട്ട പ്രവൃത്തികൾ ഒളിച്ച് വെക്കാൻ സ്വന്തം അമ്മയെ ഉപയോ​ഗിച്ചവനാണ് ഫിലിപ്പ് എന്നും സായ് കൃഷ്ണ പറയുന്നു. മോട്ടിവേഷൻ പ്രോഗ്രാമിന് കൊണ്ടുപോകുന്നുവെന്ന് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയെ ഇയാൾ വീട്ടിൽ നിന്നും കൊണ്ടുപോയത്.

മാനസിക പ്രയാസങ്ങൾ നേരിട്ടിരുന്ന പെൺകുട്ടിയെ കൗൺസിലിങ്ങിനായാണ് രക്ഷിതാക്കൾ ഫിലിപ്പ് മമ്പാടിനെ ഏൽപ്പിച്ചത്. സ്‌കൂളിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X