സുധിയുടെ ട്രോഫിയുണ്ടാക്കിയ പുകിൽ, വീഡിയോ കണ്ടത് 9 ലക്ഷം ആളുകൾ, കിച്ചു രേണുവിനെ ന്യായീകരിക്കാത്തതിന് പിന്നിൽ!

കഴിഞ്ഞ രണ്ട് ദിവസമായി കൊല്ലം സുധിക്ക് ലഭിച്ച പുരസ്കാരങ്ങളും സുധിലയം എന്ന വീടുമാണ് സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം. സുധിക്ക് ലഭിച്ച പുരസ്കാരങ്ങൾ കട്ടിലിനടിയിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലുള്ള ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. സുധിയുടെ മക്കളായ കിച്ചുവിനും റിതുലിനും വേണ്ടി സന്നദ്ധ സംഘടന നിർമ്മിച്ച് നൽകിയ സുധിലയം എന്ന വീട്ടിലാണ് പുരസ്കാരങ്ങൾ അലക്ഷ്യമായി കിടക്കുന്നത്. മൂത്തമകൻ കിച്ചുവിന്റെ വ്ലോ​ഗിലാണ് ഈ ദൃശ്യങ്ങൾ ഉള്ളത്.

ഭാര്യ രേണുവും മകൻ റിതുലും മാതാപിതാക്കളും സഹോദരിയും കുടുംബവുമാണ് സുധിലയത്തിൽ താമസിക്കുന്നത്. മൂത്തമകൻ കിച്ചു വിരളമായി മാത്രമാണ് ഇവിടേക്ക് എത്തുന്നത്. കിച്ചുവിന് ആ വീട്ടിൽ ഒരു റോളുമില്ലെന്നും സുധിയുടെ ഓർമയ്ക്കായുള്ള വസ്തുക്കൾപോലും രേണു അലക്ഷ്യമായിട്ടാണ് കൈകാര്യം ചെയ്യുന്നതെന്നുമാണ് വീഡിയോ കണ്ട് പലരും വിമർശിച്ച് കുറിച്ചത്.

kollam sudhi renu sudhi
Photo Credit: renu sudhi / rahul (Instagram)

വീഡിയോ വിവാദമായപ്പോൾ രേണു പ്രതികരിച്ച് എത്തിയിരുന്നു. അഞ്ച് വയസുകാരൻ മകൻ റിതുൽ എടുത്ത് കളിക്കാതിരിക്കാൻ വേണ്ടി താൻ കട്ടിലിനടിയിൽ സൂക്ഷിച്ചതാണ് എന്നായിരുന്നു രേണുവിന്റെ പ്രതികരണം. കിച്ചു പങ്കിട്ട വീഡിയോ ഇതിനോടകം ഒമ്പത് ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ട് കഴിഞ്ഞു.

രേണുവിനേയും കുടുംബത്തേയും ആളുകൾ വിമർശിച്ചിട്ടും കിച്ചു രേണുവിനെ ന്യായീകരിച്ച് എത്തിയതുമില്ല. അതിനാൽ തന്നെ മനപൂർവം തന്റെ അവസ്ഥ ആളുകൾ അറിയാനായി വീഡിയോ പങ്കിട്ടതാണെന്ന് പറയുകയാണ് യുട്യൂബറായ ​ഗോ പ്രോ മച്ചാൻ എന്നറിയപ്പെടുന്ന ശ്രീജിത്ത്. കിച്ചു അറിഞ്ഞുകൊണ്ട് വീഡിയോ ചെയ്തതാണ്.

അല്ലെങ്കിൽ ഈ വിഷയത്തിൽ ഇത്രയധികം പുകിൽ ഉണ്ടായിട്ടും പ്രതികരിക്കാതെ ഇരിക്കില്ലല്ലോയെന്നും ശ്രീജിത്ത് പുതിയ വീഡിയോയിലൂടെ ചോ​ദിക്കുന്നു. ആ വീടിന്റെ മുഴുവൻ കൺട്രോളും രേണുവിന്റെ അമ്മയുടേയും മറ്റ് കുടുംബാം​ഗങ്ങളുടേയും കയ്യിലാണ്. അത് എല്ലാവർക്കും ​ബോധ്യപ്പെടുത്തി കൊടുക്കാനാണ് കിച്ചു അവിടെ പോയത് എന്നാണ് എന്നെ കോൺടാക്ട് ചെയ്ത വ്യക്തി പറഞ്ഞത്. അവരും കോട്ടയത്തുള്ളവരാണ്.

ഇനി സത്യം അതല്ലെങ്കിൽ കിച്ചു ഒരു മറുപടി തരണം. വീടിന്റെ സിറ്റുവേഷൻ തന്നെ നിങ്ങൾക്ക് ആ വീഡിയോ ആവർത്തിച്ച് കണ്ടാൽ മനസിലാകും. വീടിന്റെ അവകാശി ആ വീട്ടിലേക്ക് വന്നിട്ടും ബന്ധുവാണ് കട്ടിലിൽ നീണ്ട് നിവർന്ന് കിടക്കുന്നത്. എഴുന്നേറ്റ് നിന്ന് തൊഴണമെന്ന് പറയുന്നില്ല. പക്ഷെ ഇങ്ങനെയല്ല കിച്ചുവിനോട് ആ വീട്ടിലുള്ളവർ പെരുമാറേണ്ടത്.

kollam sudhi renu sudhi
Photo Credit: renu sudhi / rahul (Instagram)

വീഡിയോ ആവർത്തിച്ച് കാണുമ്പോൾ ഇതെല്ലാം ജനങ്ങളെ കാണിക്കണമെന്ന തോന്നൽ കിച്ചുവിന് മനസിൽ എവിടെയോ ഉണ്ടായിരുന്നുവെന്ന് എനിക്കും തോന്നുന്നു. മുറികളിൽ എല്ലാം കച്ചറകളാണ്. സുധിയുടെ രണ്ടാമത്തെ കുട്ടിയെ കാണുമ്പോഴും സങ്കടം തോന്നുന്നു. ട്രോഫി വിഷയത്തിൽ രേണു നൽകിയതും വിശ്വസിക്കാൻ പറ്റുന്ന ന്യായീകരണമല്ല.

ആൾക്കാരുടെ മുന്നിൽ അഭിനയിച്ച് മറ്റുള്ളവരെ രേണു പൊട്ടന്മാരാക്കരുത്. കിച്ചു അറിഞ്ഞുകൊണ്ട് ചെയ്തതാണ്. അല്ലെങ്കിൽ ഈ വിഷയത്തിൽ ഇത്രയധികം പുകിൽ ഉണ്ടായിട്ടും പ്രതികരിക്കാതെ ഇരിക്കില്ലല്ലോ. കാരണം പ്രതികരിക്കാൻ അവനും ഒരു പ്ലാറ്റഫോമുണ്ടല്ലോ. അവന്റെ ദയനീയാവസ്ഥ അവൻ കാണിച്ചതാകും. സുധിയുടെ മക്കളുടെ ദയ കൊണ്ടാണ് രേണുവും കുടുംബവും ആ വീട്ടിൽ കഴിയുന്നത്. അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയാണ് കിച്ചു.

ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ എന്റെ അച്ഛന്റെ പേരിൽ കിട്ടിയ വീടാണെന്ന ഫീൽ അവനുണ്ടാകുമല്ലോ എന്നും ശ്രീജിത്ത് പറയുന്നു. സുധിയുടെ മരണശേഷം സുധിയുടെ അമ്മയ്ക്കും മറ്റ് ബന്ധുക്കൾക്കും ഒപ്പം കൊല്ലത്താണ് കിച്ചുവിന്റെ താമസം. വിരളമായി മാത്രമെ കോട്ടയത്തെ സുധിലയത്തിലേക്ക് കിച്ചു വരാറുള്ളു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X