വീടിനെ രേണു കുറ്റപ്പെടുത്തിയതിന് പിന്നിൽ മറ്റൊരു ലക്ഷ്യം, ആളുകൾ തനിക്ക് എതിരാകുമെന്ന് അറിയാത്ത ആളല്ല; വീഡിയോ!

By Desk

കൊല്ലം സുധിക്കായി സന്നദ്ധ സംഘടന വെച്ച് കൊടുത്ത വീടും നടന്റെ ഭാര്യ രേണു സുധി പുതിയ വീടിനെ വിമർശിച്ച് പറഞ്ഞ കാര്യങ്ങളും കഴിഞ്ഞ രണ്ട് ദിവസമായി വലിയ രീതിയിൽ ചർച്ച വിഷയമാണ്. വീടിന് ചോർച്ചയുണ്ടെന്ന് രേണു പറഞ്ഞതിനേയും സുധിയുടെ മക്കൾക്കായി ലഭിച്ച വീട്ടിൽ മാതാപിതാക്കളേയും സഹോദരിയുടെ കുടുംബത്തേയും അടക്കം താമസിപ്പിച്ചിരിക്കുന്നതിനേയും പ്രേക്ഷകർ വിമർശിച്ചിരുന്നു. വിമർശനവും പരിഹാസവും കൂടിയപ്പോൾ വാടക വീട്ടിലേക്ക് മാറുന്നതിനെ കുറിച്ച് താൻ ആലോചിക്കുന്നതായി രേണു പറഞ്ഞിരുന്നു.

സ്വന്തമായി ഒരു വീട് ഏറെ ആ​ഗ്രഹിച്ചിരുന്ന രേണു വീടിനെ ഇപ്പോൾ കുറ്റപ്പെടുത്തിയതിന് പിന്നിൽ മറ്റൊരു ലക്ഷ്യമുണ്ടെന്ന് പറയുകയാണ് റിയാക്ഷൻ വീഡിയോകൾ ചെയ്ത് ശ്രദ്ധേയനായ യുട്യൂബർ മൂപ്പൻ വ്ലോ​ഗ്സ്. വീടിനെ വിമർശിച്ചാൽ ആളുകൾ തനിക്ക് എതിരാകുമെന്ന് അറിയാത്ത ആളല്ല രേണുവെന്നും മൂപ്പൻ വ്ലോ​ഗ്സ് പറയുന്നു.

Renu Sudhi
Photo Credit: Renu Sudhi / instagram

ഞാൻ അടക്കമുള്ള ഒരുപാട് പേർ ആത്മാർത്ഥമായിട്ടാണ് തുടക്കത്തിൽ രേണു സുധിക്കൊപ്പം നിന്നത്. പക്ഷെ അവരുടെ ഇന്നത്തെ മാറ്റം കാരണം പിന്തുണ പിൻവലിക്കേണ്ടി വരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന കോലാഹലത്തിന് പിന്നിൽ രേണു സുധിക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. അത് കേട്ട് കഴിയുമ്പോൾ എന്തുകൊണ്ടാണ് രേണു സുധി വീടിന് എതിരെ ഒരു ആരോപണം കൊണ്ടുവന്നതെന്ന് മനസിലാകും. അത് തന്നെയായിരിക്കും കാരണം.

സുധിയുടെ കുടുംബത്തിന് വീട് വെക്കാൻ സ്ഥലം കൊടുത്ത ബിഷപ്പ് പോലും രേണുവിന് എതിരെ മാറ്റി പറയുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. പുതിയ വീടിനെ കുറിച്ചുള്ള കാര്യങ്ങൾ എന്തുകൊണ്ടാണ് രേണു സുധി പെട്ടന്ന് പബ്ലിക്കിന് മുന്നിലേക്ക് തുറന്ന് വിട്ടതെന്ന് ചോദിച്ചാൽ ഇങ്ങനൊരു കാര്യം പറഞ്ഞാൽ ഞാനും നിങ്ങളുമെല്ലാം തനിക്ക് എതിരാകുമെന്ന് അറിയാത്ത ആളല്ല രേണു സുധി.

സമൂഹത്തിന്റെ നെ​ഗറ്റീവ് പൾസ് എന്നേക്കാളും നിങ്ങളെക്കാളും നന്നായി രേണുവിന് അറിയാം. അതിന് ഏറ്റവും വലിയ ഉ​ദാഹരണമാണ് ഡോക്ടർക്കൊപ്പം ഫോട്ടോഷൂട്ട് ചെയ്തപ്പോൾ പറഞ്ഞ കാര്യം. എനിക്ക് കുഴപ്പമൊന്നുമില്ല. എന്റെ കൂടെ ഫോട്ടോഷൂട്ട് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരുന്നാൽ മതിയെന്നാണ് അന്ന് ഡോക്ടറോട് ഫോട്ടോഷൂട്ടിനിടെ രേണു പറഞ്ഞത്.

അതിലൂടെ രേണുവിന്റെ മൈന്റ് സെറ്റ് മനസിലാക്കാൻ പറ്റും. വീടുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്താനുള്ള കാരണം... ദാനമായി കിട്ടിയ വീടിനെ കുറിച്ചുള്ള ചർച്ച പബ്ലിക്കിലേക്ക് കൊടുക്കുകയും അതുമായി ബന്ധപ്പെട്ട് വിവാദം നിലനിൽക്കുകയും ചെയ്യുന്ന സമയത്ത് രേണുവിന് അവിടെ നിന്ന് മാറാം. രേണുവിന് ഒരുപാട് വർക്കുകളും കാര്യങ്ങളുമെല്ലാമുണ്ട്.

Renu Sudhi
Photo Credit: Renu Sudhi / instagram

അതുകൊണ്ട് ആ വീട്ടിൽ നിന്നും മാറി മറ്റ് എവിടയെങ്കിലും വീടോ ഫ്ലാറ്റോ എടുക്കാനും ബെറ്ററായിട്ടുള്ള സ്ഥലത്തേക്ക് കുടുംബമായി മാറാനോ പ്ലാനുണ്ടാകും. എന്നാൽ സുധിക്കായി കിട്ടിയ വീട് അടച്ചിട്ട് പോയാൽ ചോദ്യം വരും. സുധി ചേട്ടനെ കുറിച്ച് നിരന്തരം പറയുന്നൊരാൾക്ക് പെട്ടന്ന് മാറി താമസിക്കാൻ പറ്റില്ല. അതുകൊണ്ട് ഒരു കാരണം ഉണ്ടാക്കണം.

ആ കാരണമാണ് വീട് ചോരുന്നുവെന്നത്. അത് മാത്രമല്ല ദാനം കിട്ടിയ വീട് എന്നതിന്റെ പേരിൽ ഞങ്ങളെ ആളുകൾ നിരന്തരമായി കുറ്റം പറയുന്നുവെന്ന് പറഞ്ഞും വീട് മാറി പോകാൻ കഴിയും. ഇങ്ങനൊരു കാര്യം രേണു പറയുന്നത് വൈകാതെ നിങ്ങൾക്ക് കേൾക്കാം. രേണു വീട് മാറി താമസം തുടങ്ങി എന്നതും നിങ്ങൾക്ക് കേൾക്കാൻ പറ്റുമെന്നും മൂപ്പൻ വ്ലോ​ഗ്സ് പറയുന്നു. കോട്ടയത്താണ് നോബിൾ ഫിലിപ്പ് എന്ന ബിഷപ്പ് നൽകിയ സ്ഥലത്ത് കൊല്ലം സുധിയുടെ വീടുള്ളത്.

സുധിയുടെ മരണം വരെ കുടുംബം വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. രണ്ട് ആൺമക്കളാണ് സുധിക്ക്. അവരുടെ പേരിലാണ് വീട്. എന്നാൽ മൂത്ത മകൻ പുതിയ വീട്ടിൽ വരുന്നതും താമസിക്കുന്നതും വിരളമാണ്. കൊല്ലത്ത് സുധിയുടെ അമ്മയ്ക്കൊപ്പമാണ് മൂത്ത മകൻ.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X