'എടുത്ത് ചാട്ടം കൊണ്ട് സംഭവിച്ചതാണ്, റിയാസ് പെട്ടു'; ആരതിയെ കളിയാക്കിയ റിയാസിനെ കുറിച്ച് സീക്രട്ട് ഏജന്റ്!
ഇപ്പോൾ സോഷ്യൽമീഡിയയിൽ നടക്കുന്നത് റിയാസ് സലീമും റോബിൻ രാധാകൃഷ്ണനും തമ്മിലുള്ള കോൾഡ് വാറാണ്. ബിഗ് ബോസ് കഴിഞ്ഞിട്ട് ഒരു വർഷത്തോട് അടുക്കാറായിട്ടും റോബിൻ-റിയാസ് അടിപിടി ഇപ്പോഴും ശക്തമായി നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു റോബിന്റേയും ആരതി പൊടിയുടേയും വിവാഹ നിശ്ചയം. റോബിൻ-ആരാധകർ കാത്തിരുന്ന ദിവസമായിരുന്നുവെന്നത് കൊണ്ട് തന്നെ യുട്യൂബ് ചാനലുകളിലെല്ലാം കഴിഞ്ഞ ദിവസം നിറഞ്ഞ് നിന്നത് ഇവരുടെ എൻഗേജ്മെന്റ് വീഡിയോയായിരുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ തന്നെ ചില വിവാദങ്ങളും ഉണ്ടായി. ആരതി പൊടി എൻഗേജ്മെന്റിന് ധരിച്ചിരുന്ന വസ്ത്രത്തെ ചൊല്ലിയായിരുന്നു വിവാദം ഉണ്ടായത്.
സ്വന്തമായി ഡിസൈൻ ചെയ്ത രണ്ട് ലക്ഷത്തോളം വില വരുന്ന പർപ്പിൾ നിറത്തിലുള്ള ലഹങ്കയായിരുന്നു ആരതി പൊടി നിശ്ചയത്തിന് ധരിച്ചിരുന്നത്. നേരിട്ട് വസ്ത്രം കണ്ടവരെല്ലാം ആരതിയുടെ കഴിവിനെ പുകഴ്ത്തുകയും ചെയ്തിരുന്നു. ആരതിയുടെ വസ്ത്രത്തെ കുറിച്ചുള്ള വാർത്തകൾ വൈറലായതോടെയാണ് വിവാദം ഉണ്ടായത്.
ആരതി പൊടി ഡിസൈന്‍ ചെയ്തുവെന്ന് പറയുന്ന വസ്ത്രം കോപ്പിയടിച്ചതാണ് എന്ന ആരോപണവുമായി റിയാസ് സലീം രംഗത്തെത്തുകയായിരുന്നു. ജെസാഷ് സ്റ്റുഡിയോ പങ്കുവെച്ച ലെഹങ്കയുമായി സാമ്യമുള്ള ലെഹങ്കയാണ് ആരതി പൊടി സ്വന്തം ഡിസൈന്‍ എന്ന പേരില്‍ അവതരിപ്പിച്ചത് എന്നായിരുന്നു ആരതിയുടെ പേര് പറയാതെ റിയാസ് സലീം പറഞ്ഞത്.
കോപ്പിയടിക്കുമ്പോള്‍ ക്രെഡിറ്റ് നല്‍കണമെന്ന് പറഞ്ഞായിരുന്നു റിയാസ് സലീം ആരതി പൊടിക്കെതിരെ ആരോപണം ഉയര്‍ത്തിയിരുന്നത്.
സംഭവം വലിയ ചർച്ചയായതോടെ ആരതി പൊടി സത്യം തെളിയിക്കാൻ താൻ നിയമപരമായി നീങ്ങുമെന്ന് അറിയിച്ച് രംഗത്തെത്തി. ശേഷം റിയാസ് സലീം സൂചിപ്പിച്ച ജെസാഷ് സ്റ്റുഡിയോ തന്നെ വിഷയത്തില്‍ പ്രതികരണവുമായി എത്തി. ആരതി പൊടിയോട് മാപ്പ് പറഞ്ഞാണ് ജെസാഷ് സ്റ്റുഡിയോ രംഗത്തെത്തിയിരിക്കുന്നത്.
കൂടാതെ റിയാസ് സലീമിനെ അറിയില്ലെന്നും ജെസാഷ് സ്റ്റുഡിയോ അറിയിച്ചു. 'വ്യാജ അക്കൗണ്ടുകളില്‍ നിന്ന് ധാരാളം ഭീഷണിപ്പെടുത്തലും അധിക്ഷേപ സന്ദേശങ്ങളും ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഇതിനോട് യോജിക്കാന്‍ കഴിയില്ല.'
'കാരണം ഈ റിയാസ് സലിം ആരാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. എന്നാല്‍ ഇപ്പോള്‍ അവരുടെ ചില വ്യക്തിപരമായ പ്രശ്‌നങ്ങളെ കുറിച്ച് മനസിലാക്കുന്നു. പരിശോധിച്ചുറപ്പിച്ച ഒരു അക്കൗണ്ട് സ്റ്റോറിയില്‍ ഞങ്ങളുടെ പോസ്റ്റ് കാണുകയും ഞങ്ങള്‍ അവിടെ ഒരു ലൈക്ക് നല്‍കുകയും ചെയ്തു.'
'റിയാസ് സലീമിനെ കുറിച്ച് ഞങ്ങള്‍ ഇവിടെ നിന്ന് അറിഞ്ഞു. അദ്ദേഹവുമായി ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. ഈ വിഷയം ഇവിടെ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു' എന്നാണ് ജെസാഷ് സ്റ്റുഡിയോ പുതിയ വിശദീകരണത്തിൽ പറഞ്ഞത്.

ഇപ്പോഴിത റിയാക്ഷൻ വീഡിയോകൾ സഥിരമായി ചെയ്യാറുള്ള സീക്രട്ട് ഏജന്റ് വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ്. എടുത്ത് ചാട്ടം കൊണ്ട് സംഭവിച്ചതാണ് റിയാസിന് ഇപ്പോഴുള്ള പ്രശ്നമെന്നും റിയാസ് മാത്രമാണ് ആരതി പൊടി വിഷയത്തിൽ ഇപ്പോൾ പെട്ടിരിക്കുന്നതെന്നും ജെസാഷ് സ്റ്റുഡിയോയുടെ പുതിയ വിശദീകരണം വായിച്ചുകൊണ്ട് സീക്രട്ട് ഏജന്റ് പറഞ്ഞു.
റിയാസ് സലീമിനെ അറിയില്ലെന്ന് ജെസാഷ് സ്റ്റുഡിയോ പറഞ്ഞതോടെ പ്രശ്നത്തിൽ റിയാസ് മാത്രമാണ് പെട്ടിരിക്കുന്നതെന്നും സീക്രട്ട് ഏജന്റ് പറഞ്ഞു.
ലോകം മുഴുവൻ ബിഗ് ബോസ് ഹൗസ് അല്ലെന്ന് റിയാസ് ഇനിയെങ്കിലും തിരിച്ചറിയണമെന്നും സീക്രട്ട് ഏജന്റ് പറഞ്ഞു. 'എല്ലാ മാസവും റിയാസ് ഓരോന്ന് കൊണ്ടുവരും ലാസ്റ്റ് ചമ്മി തിരിച്ചു പോകും ഇതിപ്പോ കണ്ട് കണ്ട് മതിയായി, റിയാസിന് എയറിൽ നിന്നും ഇറങ്ങാൻ സമയമില്ലാത്ത അവസ്ഥയായല്ലോ,'
'ആരാ ആരതി പൊടി എന്ന് ചോദിച്ചവനാ.... കർമ... എന്നാൽ ഇതാണ്..., റിയാസ് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ' എന്നാണ് ആരാധകർ റിയാസിന്റെ പ്രവൃത്തിയെ പരിഹസിച്ച് കുറിച്ചത്.


Click it and Unblock the Notifications