ക്ലീവേജ് കാണിച്ചതിന് ലഹള സൃഷ്ടിച്ച അനു തുട കാണിക്കുന്നു, വോട്ട് ചെയ്യാൻ ആ അമ്മായിമാർ വേണമായിരുന്നല്ലോ?; ഷെഫീന
കഴിഞ്ഞ ദിവസം മുതൽ ബിഗ് ബോസ് മലയാളം സീസൺ ഏഴ് വിജയിയും സീരിയൽ നടിയുമായ അനു മോളുടെ ചില ഫോട്ടോകൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നുണ്ട്. കുടുംബത്തോടൊപ്പം റിസോർട്ടിൽ വെക്കേഷൻ ആസ്വദിക്കാൻ പോയപ്പോഴുള്ളതാണ് ചിത്രങ്ങൾ. സ്ലീവ്ലെസും ഷോർട്സും എല്ലാം ധരിച്ച് നിൽക്കുന്ന അനുവിനെ ഫോട്ടോകളിൽ കാണാം.
പോസ്റ്റ് വൈറലായപ്പോൾ താരം ബിഗ് ബോസിൽ ആയിരുന്നപ്പോൾ വോട്ട് നൽകി പിന്തുണച്ചവരെല്ലാം വിമർശിച്ച് എത്തി. എന്നാൽ അവരെ എല്ലാം അമ്മാവന്മാർ അമ്മായിമാർ എന്ന് വിളിച്ച് പരിഹസിക്കുകയാണ് അനു ചെയ്തത്. ഇപ്പോഴിതാ അനുവിന്റെ പഴയ നിലപാടുകളേയും ഇപ്പോഴത്തെ വസ്ത്രധാരണത്തെയും കുറിച്ച് യുട്യൂബർ ഷെഫീന ബീവി പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

ബിൻസി ക്ലീവേജ് കാണിച്ചതിന് ലഹള സൃഷ്ടിച്ച അനു ഇന്ന് തുട കാണിക്കുന്നു എന്നാണ് ഷെഫീന അനുവിനെ വിമർശിച്ച് പറഞ്ഞത്. ഷെഫീനയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... അനുമോളെ പിന്തുണച്ചത് അബദ്ധമായി തോന്നുന്നു. ഞാൻ സപ്പോർട്ട് ചെയ്തത് കുലസ്ത്രീ പരിവേഷമുള്ളതുകൊണ്ടാണ്. ഒരു നല്ല കൊച്ച് ഫീൽ അനുവിനെ കുറിച്ച് ഉണ്ടായിരുന്നു. അത് മാത്രമല്ല വിക്ടിം ആയിരുന്നു.
ഷോ കഴിഞ്ഞ് പുറത്തിറങ്ങി കുറച്ച് ദിവസം അനു വൃത്തിയിലും മെനയിലും നടന്നു. രാജകുമാരി പരിവേഷമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ വീണ്ടും പഴയ കോലത്തിലേക്ക് എത്തിയിട്ടുണ്ട്. ഇതൊക്കെ ഇട്ടാലെ സ്വതന്ത്ര്യരാവുകയുള്ളുവെന്നോ സൗന്ദര്യം വരികയുള്ളുവെന്നോ ഉള്ള തോന്നലാണോയെന്നും അറിയില്ല. ഏതോ ഒരു റിസോർട്ടിൽ നിന്നുള്ള അനുവിന്റെ ചില ഫോട്ടോകൾ ഞാൻ കണ്ടിരുന്നു.
അനുവിന്റെ ഡ്രസ് കോഡിന് കുഴപ്പമുണ്ടോയെന്ന് ചോദിച്ചാൽ അഭിനേത്രി എന്ന നിലയിൽ കുഴപ്പമുള്ള കാര്യമല്ല. ഇപ്പോഴത്തെ ജനറേഷൻ ഇങ്ങനെയുള്ള ഡ്രസ്സുകളാണ് ഇടുന്നത്. വസ്ത്രധാരണത്തെ വിമർശിച്ചവരെ അനു അമ്മാവന്മാർ അമ്മായിമാർ എന്ന് അനു വിളിച്ച് കണ്ടു. അനുവേ നിനക്ക് പത്ത് മുപ്പത് വയസായില്ലേ. ഇനി അമ്മാവൻ, അമ്മായി എന്നൊക്കെ മറ്റുള്ളവരെ വിളിച്ച് കളിയാക്കുന്നത് ബോറാണ്.
ധാർഷ്ട്യം അടുത്തിടെയായി അനുമോൾക്ക് അൽപ്പം കൂടുതലാണ്. ബിഗ് ബോസിൽ പോഅയപ്പോൾ വോട്ട് ചെയ്യാൻ അമ്മാവനും അമ്മായിയുമൊക്കെ വേണമായിരുന്നല്ലോ എന്ന് ഒരാൾ കമന്റിലൂടെ അനുവിനോട് ചോദിച്ചിട്ടുണ്ട്. അത് വളരെ പ്രസക്തമായ ചോദ്യമാണ്. അമ്മയ്ക്കും അച്ഛനും മാത്രം ഇഷ്ടപ്പെടുന്ന വസ്ത്രം ധരിക്കാനാണെങ്കിൽ അതും ഇട്ട് വീട്ടിൽ ഇരുന്നാൽ പോരായിരുന്നോ?.

ഞങ്ങളുടെ സപ്പോർട്ടോട് കൂടിയാണ് ഒരു കോടി രൂപ ബിഗ് ബോസിൽ നിന്നും കിട്ടിയത്. അതുകൊണ്ട് വോട്ട് ചെയ്തവർക്ക് അഭിപ്രായം പറയാം. ക്ലീവേജ് കാണിച്ചുവെന്ന് പറഞ്ഞ് ബിഗ് ബോസിൽ വെച്ച് ആർജെ ബിൻസിയെ കുറ്റം പറഞ്ഞ മുതലാണ് അനു എന്നും കമന്റുണ്ട്. അത് കറക്ടാണ്. കുലസ്ത്രീകളെ കയ്യിലെടുത്ത മാഡം അനു ഇപ്പോൾ എന്താണ് തുട കാണിക്കുന്നത്?.
അമ്മായി എന്ന വിളി കേൾക്കാനുള്ള പ്രായമായി അനുവിനും. അതുപോലെ അനുവിന് പുട്ടിയും ഇത്തിരി കൂടുതലാണ്. മഴ പെയ്താൽ എല്ലാം കൂടി ഒലിച്ച് പോകും. എന്ത് തന്നെയായാലും വസ്ത്രം ഒരു ഭാഷ തന്നെയാണ്. ആദിലയും നൂറയുമായി അനുമോൾ വീണ്ടും സൗഹൃദമായതിൽ കുഴപ്പമില്ല. പക്ഷെ സപ്പോർട്ട് ചെയ്തവരെ വെല്ലുവിളിക്കുന്ന ഭാവം അനുവിന് ഉണ്ടായിരുന്നു.
ആദിലയോടും നൂറയോടും തോന്നിയ നെറുപ്പാണ് അനുവിന് വോട്ടായും സപ്പോർട്ടായും മാറിയത്. അനു എന്താണെന്ന് ബിൻസിയും ശൈത്യയും മനസിലാക്കി. അതാണ് അവർ അടുപ്പിക്കാത്തതെന്നും അനുവിനെ വിമർശിച്ച് ഷെഫീന ബീവി പറഞ്ഞു.


Click it and Unblock the Notifications


