ഭർത്താവുണ്ടായിരിക്കെ മറ്റൊരാൾക്കൊപ്പം ഒളിച്ചോടി, നാട്ടുകാരുടെ മുന്നിൽ മാന്യയാകാൻ ഗർഭഛിദ്രം; ഷഫീന പറയുന്നു
രേണു സുധിക്ക് എതിരെ ആരോപണങ്ങളുമായി റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയയായ യുട്യൂബർ ഷഫീന ബീവി രംഗത്ത്. സുധിലയം വീടിനെ കുറ്റപ്പെടുത്തി നിരന്തരം രേണു മീഡിയകളിൽ സംസാരിക്കുന്നതിനെ ഷഫീന വിമർശിച്ചിരുന്നു. ആ റിയാക്ഷൻ വീഡിയോ ശ്രദ്ധയിൽപ്പെട്ട രേണു ഷഫീനയ്ക്ക് മറുപടിയുമായി എത്തിയിരുന്നു. എന്റെ പല്ലിന്റെ ട്രീറ്റ്മെന്റ് കഴിഞ്ഞ് ഞാൻ റെസ്റ്റിലാണ് വായ തുറക്കാൻ വയ്യ.
എങ്കിലും ഇത് പറയാതിരിക്കാൻ പറ്റുന്നില്ല. ഷഫീന എന്നെ കുറിച്ച് പറയുന്നത് നിർത്താറായില്ലേ?. നിന്റെ വീഡിയോ ഞാൻ കാണുന്നുണ്ടെന്ന് കരുതേണ്ട. ഒരിക്കലും ഞാൻ കാണാൻ പോകുന്നില്ല. ഇന്ന് ഞാൻ വെറുതെ ഫേസ്ബുക്കിൽ കയറിയപ്പോഴാണ് കണ്ടത്. ഞാൻ കാണാനാണ് വീഡിയോ ഇടുന്നതെങ്കിൽ ഇനി ഇടേണ്ടതില്ല. കാരണം ഞാൻ കാണുന്നില്ല.

നിന്നെ സപ്പോർട്ട് ചെയ്ത് എന്നെ നെഗറ്റീവ് അടിക്കുന്ന കുറേ മരവാഴകൾ ഇല്ലേ?. അവർ കാണാൻ വേണ്ടിയാണെങ്കിൽ ഇട്ടോളൂ. രേണു സുധി നിന്റെ ഒരു വീഡിയോയും കാണാൻ പോകുന്നില്ല. ഷഫീനയ്ക്ക് ഞാൻ അവസാനമായി കൊടുക്കുന്ന റിപ്ലെയാണ് ഇത് എന്നാണ് രേണു പറഞ്ഞത്. രേണുവിന്റെ പ്രതികരണം ശ്രദ്ധയിൽപ്പെട്ട ഷഫീന രേണുവിന് എതിരെ കൂടുതൽ ആരോപണങ്ങളുമായി രംഗത്ത് എത്തി.
കൊടും ക്രിമിനൽ എന്നാണ് രേണുവിനെ ഷഫീന വിശേഷിപ്പിച്ചത്. കുറച്ച് കാര്യങ്ങൾ പറഞ്ഞിട്ട് പോകാനാണ് ഈ വീഡിയോ. എന്നെ നാണംകെട്ടവളെ എന്ന് വിളിക്കാൻ ഞാൻ രേണുവിനെപ്പോലെ ഭർത്താവുണ്ടായിരുന്ന സമയത്ത് അവിഹിത ബന്ധത്തിന് പോവുകയോ മറ്റൊരു സ്ത്രീയുടെ ഭർത്താവിനോട് പ്രേമം അഭിനയിച്ച് അയാൾക്കൊപ്പം ഒളിച്ചോടിയിട്ടോ ഇല്ല.
കൊച്ചിനെ ഉണ്ടാക്കിയിട്ടില്ല. ഞാൻ വിവാഹം കഴിച്ച സമയത്ത് എന്റെ ഭർത്താക്കന്മാർ സിംഗിൾ ആയിരുന്നു. ഞാൻ അവരെ വിവാഹം കഴിക്കുമ്പോൾ അവർക്ക് മറ്റൊരു ഭാര്യയില്ലായിരുന്നു. ഞാൻ എന്റെ ജീവിതത്തിൽ ഇന്നേവരെ ഗർഭഛിദ്രം ചെയ്തിട്ടില്ല. ഞാൻ നിന്നെപ്പോലെ ഒരു കൊടും ക്രിമിനലല്ല. വയറ്റിൽ വളരുന്ന കുഞ്ഞിനെ കൊന്ന് കളയാൻ മാത്രം ഭ്രാന്ത് എനിക്കില്ല.
നീ അത് ചെയ്തിട്ടുണ്ട്. മാത്രമല്ല സ്ത്രീകൾ ഒന്നടങ്കം അത് ചെയ്യുന്നുവെന്ന് നറേഷനും കൊണ്ടുവന്നയാളാണ് രേണു. എനിക്ക് ഞാൻ ഉണ്ടാക്കിയ സ്വന്തം വീടുണ്ട്. നാട്ടുകാരുടെ ഭിക്ഷയിൽ അല്ല ഞാൻ ജീവിക്കുന്നത്. എന്റെ വീട്ടിലെ എല്ലാ ഉപകരണങ്ങളും ഞാൻ സമ്പാദിച്ച് വാങ്ങിയതാണ്. അഭിമാനമുള്ളതുകൊണ്ടാണ് വാടകയ്ക്ക് വീടെടുത്തതും അധ്വാനിച്ച പണം കൊടുത്ത് താമസിക്കുന്നതും.

പൊക്കിൾ കാണിച്ച് പണമുണ്ടാക്കേണ്ട സ്ഥിതി എനിക്കില്ല. ഭർത്താവ് മരിച്ച് അധികനാൾ പിന്നിടും മുമ്പ് ഞാൻ മേക്കപ്പുമിട്ട് ഇറങ്ങിയിട്ടില്ല. നാട്ടുകാരുടെ ഭിക്ഷയിൽ അല്ല എന്റെ മക്കൾ ഭക്ഷണം കഴിക്കുന്നത്. നാട്ടുകാരുടെ ഭിക്ഷ വാങ്ങേണ്ടി വന്നിട്ടില്ല. മറ്റ് മതവിശ്വാസങ്ങളിലേക്ക് ചാടി കയറി അവരെ വലിപ്പിച്ച് പൈസ വാങ്ങിയിട്ട് അവരുടെ ബിഷപ്പിനെ ചീത്ത വിളിക്കാൻ മാത്രം ഭ്രാന്ത് എനിക്കില്ല.
നാട്ടുകാരുടെ മുന്നിൽ മാന്യയാകാൻ രേണു ഗർഭഛിദ്രം നടത്തി എന്നുമാണ് ഷഫീന രേണുവിന് എതിരെ പ്രതികരിച്ച് പറഞ്ഞത്. രേണുവിന്റെ രണ്ടാം വിവാഹമായിരുന്നു കൊല്ലം സുധിയുമായി നടന്നത്. ആദ്യ വിവാഹത്തെ കുറിച്ച് രേണു തന്നെ പല തവണ തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. എല്ലാ കാര്യങ്ങളും സുധി ചേട്ടനും വീട്ടുകാർക്കും അറിയാമായിരുന്നുവെന്നും ആദ്യ വിവാഹ ജീവിതം അധികനാൾ ഉണ്ടായിരുന്നില്ലെന്നുമാണ് രേണു പറഞ്ഞത്.
അതേസമയം രേണു പ്രണയത്തിലാണെന്നും മൂന്നാം വിവാഹമുണ്ടാകുമെന്ന തരത്തിലും പ്രചാരണങ്ങളുണ്ട്. കോട്ടയത്താണ് കൊല്ലം സുധിയുട മക്കൾക്കായി പണിത വീട് സ്ഥിതി ചെയ്യുന്നത്. രേണുവിനൊപ്പം ഇളയ മകനും മാതാപിതാക്കളുമാണ് താമസം.


Click it and Unblock the Notifications











