ക്രിട്ടിക്കലായി ഐസിയുവിലാണെന്ന് പറയാൻ പറഞ്ഞത് രേണു, ഈ സ്ത്രീയെ നന്നാക്കാൻ ദൈവം തമ്പുരാന് പോലും പറ്റില്ല; ഷെഫീന

രേണുവും കിച്ചു സുധിയും തമ്മിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് യുട്യൂബർ ഷെഫീന ബീവി പങ്കുവെച്ച വീഡിയോ വൈറലാകുന്നു. രേണു പോറ്റമ്മയായി അഭിനയിക്കുക മാത്രമെ ചെയ്തിട്ടുള്ളൂവെന്നും അതുകൊണ്ടാണ് കിച്ചുവിനെ ഭാവി തകർക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതെന്നും ഷെഫീ പറഞ്ഞു. ഷെഫീനയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... പെറ്റമ്മയും പോറ്റമ്മയും തമ്മിലുള്ള വ്യത്യാസം എല്ലാവർക്കും മനസിലായി കാണുമല്ലോ.

പെറ്റമ്മയായിരുന്നുവെങ്കിൽ കിച്ചു അയച്ച മെസേജ് മനസിലാക്കി പെരുമാറിയേനെ. പോറ്റമ്മയായി അഭിനയിക്കുകയായതുകൊണ്ട് രഹസ്യങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് അവനെ ഭീഷണിപ്പെടുത്തി. രേണുവിനെ നന്നാക്കാൻ ദൈവം തമ്പുരാന് പോലും പറ്റില്ല. കിച്ചു... നീ നിന്റെ ലൈഫുമായി മുന്നോട്ട് പോകൂ.

Shafeena Beevi renu sudhi

അതുപോലെ സുഹൃത്തിനോട് രേണു പറഞ്ഞു ഞാൻ ക്രിട്ടിക്കലായി ആശുപത്രിയിൽ അഡ്മിറ്റാണെന്ന് സോഷ്യൽമീഡിയയിൽ പബ്ലിഷ് ചെയ്യാൻ. ആ സുഹൃത്ത് അതുപോലെ ചെയ്തു. അപ്പോഴാണ് രേണുവിന്റെ ഒപ്പമുണ്ടായിരുന്നവർ എന്തിനാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത് എന്ന് വ്യക്തമാക്കി എത്തിയത്. മഞ്ജു പത്രോസും ഒരു അബദ്ധം കാണിച്ചു. സബ്സ്ക്രിപ്ഷൻ വഴി കിട്ടിയ തുക മുഴുവൻ രേണുവിന് കൊടുത്തു.

രേണു പോറ്റമ്മയായി അഭിനയിച്ച് തകർക്കുകയാണ്. കിച്ചു പറയുന്നതിൽ എന്താണ് തെറ്റ്. അവൻ ഇത്രയും നാൾ എല്ലാം കടിച്ച് പിടിച്ച് നിന്നു. ഇനി അവന്റെ പഴയ കുറേ കാര്യങ്ങളെ കുറിച്ച് രേണു പറയുന്നുണ്ട്. അതേ... കിച്ചു കഞ്ചാവ് തന്നെ... അതിനിപ്പോൾ എന്താണ്. അവൻ അത് നിർത്തിയില്ലേ?. അവന് വാഹനാപകടം സംഭവിച്ചിട്ടുണ്ട്.

ഞാൻ ചോദിച്ചപ്പോൾ അവൻ അത് തുറന്ന് പറയുകയും ചെയ്തു. ലൈസൻസ് അവനുണ്ടായിരുന്നില്ല. ഇതൊക്കെ സ്വാഭാവികം. അവൻ കൊച്ചുകുട്ടിയായിരുന്നില്ലേ?. ഇതൊക്കെ ആ കുട്ടിയുടെ കരിയറിനെ ബാധിക്കുമെന്ന് രേണുവിനോട് ആരാണ് പറഞ്ഞത്. കിച്ചുവിനെ ഡീ​ഗ്രേഡ് ചെയ്യുമ്പോൾ രേണു ഓർക്കണം... അവൻ തന്ന ഭിക്ഷയിലാണ് ജീവിക്കുന്നതെന്ന്.

സുധിയുടെ മകനിലേക്ക് കൂടി എത്തുമെന്ന് കരുതിയാണ് ആളുകൾ രേണുവിന് പണം കൊടുക്കുന്നത്. അതിനെ പണം മേടിച്ച് നക്കിയില്ലേ എന്ന തരത്തിൽ ചോദിക്കേണ്ടതില്ല. സുധിയുടെ കുടുംബത്തിന് വേണ്ടി 80 ലക്ഷം രൂപ പിരിഞ്ഞ് കിട്ടിയതായാണ് അറിഞ്ഞത്. ആ പൈസ എവിടെ?. ഇത്രയൊക്കെ പണം കയ്യിലുണ്ടായിട്ടും രേണു കിച്ചുവിനോട് ചോ​ദിക്കുകയാണ് നീ എന്തുകൊണ്ടാണ് റിതപ്പന് ഒന്നും വാങ്ങി കൊടുക്കാത്തതെന്ന്.

Shafeena Beevi renu sudhi

അസുഖ ബാധിതയായി കിടക്കുമ്പോഴും പണം തന്നെയാണ് ചിന്ത. കാണാൻ ചെല്ലുന്നവരെല്ലാം രേണുവിന് പണം കൊടുക്കുന്നുണ്ട് എന്നും ഷെഫീന ബീവി പറ‍ഞ്ഞു. എന്തുകൊണ്ടാണ് രേണുവുമായി താൻ അകലം പാലിക്കുന്നതെന്ന് കിച്ചു വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും വിവാദങ്ങൾക്ക് തുടക്കമായത്. രേണു സബ്സ്ക്രിപ്ഷൻ സെക്ഷനിൽ ഇട്ട ചില വീഡിയോകൾ തന്നെ വിഷമിപ്പിച്ചുവെന്നും അതിൽ എതിർപ്പ് അറിയിച്ച് മെസേജ് അയച്ചിട്ടും തണുപ്പൻ പ്രതികരണമാണ് രേണുവിൽ നിന്ന് ലഭിച്ചത് എന്നതുകൊണ്ടുമാണ് താൻ അവരുമായുള്ള ബന്ധത്തിൽഅ അകലം പാലിച്ചത് എന്നാണ് കിച്ചു പറഞ്ഞത്.

കിച്ചുവിന്റെ വീഡിയോ വൈറലായതോടെ വൈകാരികമായി പ്രതികരിച്ച് രേണുവും രം​ഗത്ത് എത്തിയിരുന്നു. താൻ മരിച്ചാൽ പോലും കിച്ചുവും വീട്ടുകാരും തന്നെ കാണാൻ വരരുതെന്നാണ് രേണു പറഞ്ഞത്. ഒപ്പം കിച്ചുവിനെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ ചില വാക്കുകളും രേണു പറഞ്ഞിരുന്നു.

സ്തനാർബുദം തേർഡ് സ്റ്റേജ് പിന്നിട്ടിരിക്കുകയാണ് രേണു. ഒരു കീമോ കഴിഞ്ഞു കലാരം​ഗത്ത് നിന്ന് അടക്കം സാമ്പത്തിക സഹായങ്ങൾ രേണുവിന് ലഭിക്കുന്നുണ്ട്. ആറ് കീമോയും ഒരു സർജറിയുമാണ് ‍ഡോക്ടർ നിർദേശിച്ചിരിക്കുന്നത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X