സബ്സ്ക്രൈബറിനായി രേണുവിന്റെ വൾഗർ വീഡിയോകൾ, എന്റെ കുട്ടിയെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തവനാണ് സായ്!
ബിഗ് ബോസ് മലയാളം താരങ്ങളായ രേണു സുധിക്കും സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണയ്ക്കും എതിരെ യുട്യൂബർ ഷെഫീന ബീവി രംഗത്ത്. ലീക്കായ ചാറ്റിനെ കുറിച്ച് കഴിഞ്ഞ ദിവസം രേണു മീഡിയയോട് സംസാരിച്ചിരുന്നു. ദുരുദ്ദേശമില്ലെന്നും സെലിബ്രിറ്റി എന്ന രീതിയിൽ കോഫി ഡേറ്റ് വേണമെങ്കിൽ മാനേജറോട് സംസാരിച്ച് പണം അടച്ചാൽ മാത്രമെ സാധ്യമാകൂ എന്നാണ് പറയാൻ ഉദ്ദേശിച്ചതെന്ന പഴയ പല്ലവി തന്നെയാണ് രേണു ആവർത്തിച്ചത്.
ഈ പ്രതികരണം വൈറലായതോടെയാണ് ഷെഫീന ബീവി വീണ്ടും രംഗത്ത് എത്തിയതും രേണുവിന്റെ ചാറ്റിന്റെ കൂടുതൽ സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടതും. സായിക്ക് എതിരേയും ഗുരുതര ആരോപണമാണ് ഷെഫീന ബീവി ഉയർത്തിയത്. ഷെഫീന ബീവിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഒരുപാട് വൾഗർ വീഡിയോകൾ സബ്സ്ക്രിബ്ഷൻ വഴി രേണു സ്ബസ്ക്രൈബേഴ്സിൽ ഒരാൾക്ക് അയച്ച് കൊടുത്തിട്ടുണ്ട്.

രേണു അയച്ച് കൊടുക്കുന്ന വീഡിയോകളും മറ്റും അനുസരിച്ചാണ് അന്ന് ലീക്കായ ചാറ്റിൽ ആ വ്യക്തി റിപ്ലെകൾ നൽകിയിരിക്കുന്നത്. തുടയുടെ വീഡിയോകളാണ് രേണു അയാൾ ഏറെയും അയച്ച് കൊടുത്തിരിക്കുന്നത്. അതിൽ ഇല്ലേ ലൈംഗീക ചുവ?. രേണു ഒരു മനുഷ്യ സ്ത്രീയാണോ?. രേണുവിനെ വെളുപ്പിക്കാൻ സായ് കൃഷ്ണയെ പോലൊരാൾ കൂട്ടുനിന്നതിന്റെ പരിണിത ഫലമാണ് ഇപ്പോൾ രേണു കളിക്കുന്ന ഡ്രാമ.
സായ് കുറേനാളായി രേണുവിനെ വെളുപ്പിക്കാൻ നോക്കുന്നുണ്ട്. ആദ്യം സായ് എന്നോട് വഴക്ക് കൂടിയത് ബഷീർ ബഷിയുടെ പേരിലാണ്. ബഷീറിനെ പിന്തുണച്ച സായ് സ്വന്തം അച്ഛൻ രണ്ടുപേരെ വിവാഹം ചെയ്താൽ അതിനെ അനുകൂലിക്കുമോ?. മൂന്ന് പെണ്ണുങ്ങളെ ചതിച്ച ബഷീർ ബഷിക്ക് എതിരെയാണ് ഞാൻ അന്ന് പ്രതികരിച്ചത്.
അതിനാണ് സായിയും ഞാനും തമ്മിൽ വഴക്കായത്. എന്നെ ചെയ്യാവുന്നതെല്ലാം ചെയ്തു. സമൂഹത്തിന് ദോഷം ചെയ്യുന്നവരുമായി എനിക്ക് യാതൊരു ബന്ധവുമില്ല താൽപര്യവുമില്ല. അവന്മാർ പൊന്നുകൊണ്ട് പുളിശ്ശേരി വെച്ച് തന്നാലും അത്തരക്കാരെ ഞാൻ അകറ്റി നിർത്തും. എന്റെ കുട്ടിയെ കൊല്ലാൻ ക്വട്ടേഷൻ വരെ കൊടുത്തവനാണ് സായ്. അത് അവൻ തന്നെ എന്റെ ചാനലിൽ എന്റെ ലൈവിൽ വന്ന് സമ്മതിച്ചതാണ്.
അങ്ങനെയുള്ള സായ് പിന്തുണച്ചതിന്റെ പേരിൽ രേണുവും അവരെ പിന്തുണയ്ക്കുന്നവരും എന്റെ തലയിൽ കയറിയാൽ പഴയ കാര്യങ്ങൾ അടക്കം ഞാൻ വീണ്ടും എടുത്തുകൊണ്ട് വരും. അനാവശ്യമായിട്ടാണ് രേണു എന്റെ പേര് പറഞ്ഞ് സംസാരിക്കുന്നത്. മൈക്ക് കിട്ടിയാൽ ഉടൻ ഷെഫീന ബീവി എന്ന പേര് മാത്രമെ പറയാനുള്ളു.

ആരെകൊണ്ടൊക്കെയാണ് രേണു എന്നെ തെറിവിളിപ്പിക്കുന്നതെന്ന് അറിയാമോ?. എന്നാൽ എന്തെങ്കിലും തെളിവ് ഇവരുടെ കയ്യിൽ ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ല. എഫ്ഐആറും ഇല്ല. ഇതൊന്നുമില്ലാതെ വെറുതെ എന്തൊക്കയോ തള്ളി മറിക്കുകയാണ്. ഇവർ എല്ലാം എന്നെ ഒരുപാട് ടോർച്ചർ ചെയ്യുന്നുണ്ട്. എന്റെ കാലിനുള്ള ബുദ്ധിമുട്ടിനെ വരെ ഇവർ പരിഹസിക്കുന്നുണ്ട്.
പോലീസ് സ്റ്റേഷനിൽ ഞാൻ പരാതിപ്പെട്ടിട്ടുണ്ട്. പക്ഷെ അവരുടെ നടപടികൾ പതിയെയാണ് നടക്കുന്നത്. ഇവനെയൊക്കെ നിങ്ങൾ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറെന്ന് വിളിക്കുകയും വീഡിയോയ്ക്ക് വ്യൂസ് കൊടുക്കുകയും ചെയ്യുന്നത് എന്തിന്റെ പേരിലാണ്. കൃത്യമായ തെളിവുകൾ ഞാൻ പുറത്തുവിട്ടശേഷം രേണു മിണ്ടാതിരിക്കുകയായിരുന്നു. അത് എഐയാണെന്ന് സായ് കൃഷ്ണ ഉടനെ വന്നിരുന്നു പറഞ്ഞു. അവന് അതാണ് ശീലം. ആളുകളെ പറ്റിക്കാൻ പലതും ഉണ്ടാക്കും.
ഇവർക്കെല്ലാം എതിരെ കർശനമായ നടപടിയെടുക്കണം. ഇനി ഈ പ്രോക്രിത്തരം സഹിക്കേണ്ട കാര്യമൊന്നുമില്ലെന്നും ഷെഫീന ബീവി പറഞ്ഞു. അക്ബറിനെ സമ്മതിക്കണം... ബിഗ് ബോസ് ഹൗസിൽ വെച്ച് ശാരികയെ വിഷപ്പാമ്പ് എന്നും രേണുവിനെ സെപ്റ്റിക് ടാങ്ക് വിളിച്ചതിൽ ഒരു തെറ്റുമില്ല. മിടുക്കൻ എന്നാണ് ഷെഫീന ബീവിയുടെ പുതിയ വീഡിയോയ്ക്ക് വന്ന പ്രതികരണങ്ങൾ.


Click it and Unblock the Notifications


