'നന്നായി മദ്യപിക്കും ലഹരിക്ക് അടിമയാണ്... കിച്ചുവിനെ കുറിച്ച് അവർ പറഞ്ഞത്, അന്ന് ഞാൻ വിളിച്ച് ഉപദേശിച്ചു'
രേണുവും കിച്ചു സുധിയും ബിഷപ്പ് നോബിൾ ഫിലിപ്പുമെല്ലാം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ച വിഷയമാണ്. രേണു നിരന്തരമായി അപമാനിക്കുന്നതിനാൽ ദാനം നൽകിയ ഭൂമിയുടെ ആധാരം കാൻസൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് ബിഷപ്പ്. രേണുവിന് എതിരെ മാത്രമല്ല കിച്ചുവിന്റെ പേര് കൂടി വക്കീൽ നോട്ടീസിൽ ബിഷപ്പ് ഉൾപ്പെടുത്തിയിരുന്നു. വിഷയത്തിൽ പ്രതികരിച്ച് കിച്ചു എത്തിയിരുന്നു.
അമ്മ രേണുവിനെ ഉപദേശിക്കേണ്ട ആവശ്യം തനിക്കില്ലെന്നും താൻ സ്വന്തം കാര്യം മാത്രം നോക്കിയാണ് മുന്നോട്ട് പോകുന്നതെന്നും കിച്ചു പറഞ്ഞിരുന്നു. തന്റെയും കുടുംബത്തിന്റെയും പേരിലുള്ള വിവാദങ്ങൾ കോൺടന്റാക്കുന്ന യുട്യൂബർമാർക്കെതിരെയും കഴിഞ്ഞ ദിവസം ചെയ്ത ലൈവ് വീഡിയോയിൽ കിച്ചു പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ കിച്ചുവിന്റെയും കൂട്ടുകാരുടേയും പുതിയ വീഡിയോ വൈറലായതോടെ വിവി ഹിയർ എന്ന യുട്യൂബർ കിച്ചുവിനെ വിമർശിച്ച് എത്തി. വിവാദങ്ങൾ കുറയണമെങ്കിൽ കിച്ചു രേണുവിനെ നിലയ്ക്ക് നിർത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് വിവി പറയുന്നു. കിച്ചുവിന്റെയും കൂട്ടുകാരുടേയും ഒരു ലൈവ് കാണാൻ ഇടയായി.
അതിൽ റിയാക്ഷൻ വീഡിയോകൾ ചെയ്യാറുള്ള ചില യുട്യൂബേഴ്സിനെ കുറിച്ചെല്ലാം കിച്ചുവും കൂട്ടുകാരും സംസാരിക്കുന്നുണ്ട്. നമ്മൾ എല്ലാവരും അവരുടെ എച്ചിൽ തിന്ന് ജീവിക്കുന്നുവെന്ന തരത്തിലാണ് ഇവരുടെ സംസാരം. കിച്ചുവിനോട് ഉണ്ടായിരുന്ന റെസ്പെക്ട് പുതിയ ലൈവ് കണ്ടതോടെ പോയി. കിച്ചുവിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഒറ്റയ്ക്ക് വീഡിയോയിൽ വന്ന് സംസാരിക്കണം. എല്ലാ പ്രാവശ്യവും കൂട്ടുകാർക്കൊപ്പം വന്നാണ് കിച്ചു സംസാരിക്കുന്നത്.
അധിക പ്രായമൊന്നുമില്ല കിച്ചുവിനും കൂട്ടുകാർക്കും അവർ വന്നിരുന്ന് വായിൽ തോന്നിയത് പറയുകയാണ്. കിച്ചുവിന് ഇനിയങ്ങോട്ട് നെഗറ്റീവ് മേടിച്ച് കൊടുക്കാൻ പോകുന്നത് ഒപ്പമുള്ള കൂട്ടുകാരായിരിക്കും. താമസിയാതെ അതിനുള്ള പണി കിട്ടുകയും ചെയ്യും. കിച്ചുവിന് എതിരായി ഒരുപാട് കാര്യങ്ങൾ കിട്ടിയപ്പോഴും ഫോൺ വിളിച്ച് ഉപദേശിക്കുക മാത്രമാണ് ചെയ്തത്.
കിച്ചുവിന് എതിരെ ഒരുപാട് കാര്യങ്ങൾ പലരും ഫോൺ വിളിച്ച് പറഞ്ഞു. നന്നായി മദ്യപിക്കും ലഹരിക്ക് അടിമയാണ് തുടങ്ങി കുറേ കാര്യങ്ങൾ പറഞ്ഞ് തന്നിട്ടുണ്ടായിരുന്നു. അതെല്ലാം അറിഞ്ഞപ്പോൾ ഞാൻ കിച്ചുവിനെ വിളിച്ച് ഉപദേശിക്കുകയാണ് ചെയ്തത്. യുട്യൂബ് ചാനലുണ്ടല്ലോ. അതിൽ നിന്നും വരുമാനവും ഉണ്ടാക്കാം. അതിനാൽ ദയവ് ചെയ്ത് ഒരു പരിപാടികൾക്കും പോകരുത്.

സ്വന്തം കാര്യം നോക്കി ജീവിക്കണം എന്നെല്ലാം അവനെ ഉപദേശിച്ചിരുന്നു. എന്നാൽ കിച്ചുവിന്റെ ഇപ്പോഴത്തെ ആറ്റിറ്റ്യൂഡും സംസാരവും കാണുമ്പോൾ ഒരിക്കൽ ഞാൻ അവനെ വിളിച്ച് സംസാരിക്കരുതായിരുന്നുവെന്ന് തോന്നുന്നു. കിച്ചുവിന് സംസാരിക്കാൻ ഇത്ര കഴിവുണ്ടെങ്കിൽ ആദ്യം അടക്കി നിർത്തേണ്ടത് രേണു സുധിയേയാണ്. അവരാണ് കിച്ചുവും ഒപ്പമുള്ളവർക്കും ഇത്രയേറെ നെഗറ്റീവ് വാങ്ങി കൊടുക്കുന്നത്. കേസ് വരാൻ കാരണവും രേണുവാണ്.
ആദ്യം നിലയ്ക്ക് നിർത്തേണ്ടത് രേണുവിനെയാണ്. വക്കീൽ നോട്ടീസ് എന്താണെന്നുള്ള ബോധം കിച്ചുവിനുണ്ടോ?. രേണുവിനെ പറഞ്ഞ് മനസിലാക്കേണ്ടത് കിച്ചുവാണ്. കാരണം സുധിയുടെ നിലവിലെ ഭാര്യ രേണുവാണെന്നും വിവി പറയുന്നു. കൊല്ലം സുധിയുടെ മക്കൾക്ക് സുമനസുകൾ നൽകിയ വീടും സ്ഥലവും ചർച്ചയായി മാറിയത് രേണുവിലൂടെയാണ്.
വീടിന്റെ പണിയേയും അതിന്റെ പോരായ്മകളെയും കുറിച്ച് രേണു മാധ്യമങ്ങളോട് സംസാരിച്ച് തുടങ്ങിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. രേണുവിന്റെ ആരാധകർ എന്ന് അവകാശപ്പെടുന്ന ചിലരും ബിഷപ്പിനെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
കോട്ടയത്ത് ബിഷപ്പ് കൊടുത്ത സ്ഥലത്താണ് സുധിലയം സ്ഥിതി ചെയ്യുന്നത്. രേണുവും ഇളയമകനും മാതാപിതാക്കളുമാണ് ഇവിടെ താമസിക്കുന്നത്. കിച്ചു സുധിയുടെ അമ്മയ്ക്കും ചേട്ടന്റെ കുടുംബത്തിനും ഒപ്പമാണ്.


Click it and Unblock the Notifications