ഒരു സ്ഥലത്ത് വില കൂടുതലാണെന്ന് തോന്നിയാൽ അത് പൂട്ടിക്കുക എന്ന ചിന്ത പാടില്ല; അഹാന കൊള്ള ലാഭം ഉണ്ടാക്കുന്നു?
ഒട്ടുമിക്ക സെലിബ്രിറ്റികൾക്കും സോഷ്യൽമീഡിയയിൽ പോപ്പുലറായ ഇൻഫ്ലൂവൻസേഴ്സിനുമെല്ലാം വസ്ത്രം, ബ്യൂട്ടി പ്രൊഡക്ട്സ്, ആക്സറീസ് തുടങ്ങി ഏതെങ്കിലുമൊന്നുമായി ബന്ധപ്പെട്ട് ഒരു ചെറിയ ബിസിനസ് ഉണ്ടാകും. സോഷ്യൽമീഡിയയിൽ നിന്നും സമ്പാദിക്കുന്ന പണം കൊണ്ട് ബിസിനസ് ആരംഭിക്കാത്ത ഇൻഫ്ലൂവൻസേഴ്സ് കേരളത്തിൽ കുറവാണ്. അതുകൊണ്ട് തന്നെ മുട്ടിന് മുട്ടിന് ഓൺലൈൻ സ്റ്റോറുകളാണ്.
ഒട്ടനവധി ഓപ്ഷൻസ് ഉള്ളതുകൊണ്ട് ആളുകൾ താരതമ്യപ്പെടുത്തി വിമർശിക്കുന്നതും പ്രശംസിക്കുന്നതുമായ സംഭവങ്ങളുമുണ്ട്. അത്തരത്തിൽ അടുത്തിടെ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയത് അഹാന കൃഷ്ണയും കുടുംബവും. വൻ വിലയിൽ സാരികൾ വിൽക്കുന്നുവെന്നും സാധാരണക്കാരെ പരിഗണിക്കുന്നില്ലെന്നുമായിരുന്നു പ്രധാനമായും ഉയർന്ന ആക്ഷേപം.

ഇപ്പോഴിതാ വിഷയത്തിൽ തന്റെ ചിന്തകൾ പങ്കുവെക്കുകയാണ് ആർജെയായിരുന്ന യുട്യൂബർ ഉണ്ണി. കഴിഞ്ഞ ദിവസം മുൻ ബിഗ് ബോസ് താരം സിജോ ബൈ ഹാന്റ് എന്നെ ബൊട്ടീക്കിന്റെ ഡിസൈൻ റീക്രിയേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിലുള്ള തന്റെ അഭിപ്രായവും ഉണ്ണി പങ്കുവെച്ചു. ഒരു സ്ഥലത്ത് വില കൂടുതലാണെന്ന് തോന്നിയാൽ അത് പൂട്ടിക്കുക എന്ന ചിന്ത പാടില്ലെന്നും കലാകാരന്മാരെ ബഹുമാനിക്കണമെന്നും ഉണ്ണി പറയുന്നു.
സിജോ ബൈ ഹാന്റ് എന്ന ടീമിന്റെ പ്രൊഡക്ടിൽ നിന്ന് ഇൻസ്പെയറായിട്ടാണ് സ്വന്തമായി ഉപയോഗിക്കാൻ ഒരു ഷർട്ട് ചെയ്ത് എടുത്തത്. പക്ഷെ അവരുടെ വർക്കിനെ പ്രശംസിക്കുക എന്നത് ഒരു മിനിമം മര്യാദയാണ്. നിങ്ങൾ ഒരു പ്രൊഡക്ട് ഇഷ്ടപ്പെട്ട് കുറച്ച് നേരം അത് നോക്കി നിന്നുവെന്ന് പറയുമ്പോൾ അവിടെ ഒരു ആർട്ടിസ്റ്റ് വിജയിച്ചിട്ടുണ്ട്.
അയാളുടെ വർക്കിനെ നിങ്ങൾ കടം കൊള്ളുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഒരു പ്രശംസ അവർ അർഹിക്കുന്നുണ്ട്. പക്ഷെ സിജോയുടെ വീഡിയോയിൽ അത് ഉണ്ടായിരുന്നില്ല. ഇതിനോട് ചേർന്ന് നിൽക്കുന്ന മറ്റൊരു ഉദാഹരണം കൂടിയുണ്ട്. അഹാനയും സഹോദരിമാരും അമ്മയും ചേർന്ന് സാരിയുടെ ബിസിനസ് ആരംഭിച്ചിരുന്നു. അവർ ഒരു സാരി വിൽപ്പനയ്ക്ക് വെച്ചപ്പോൾ ആ സാരിയും ആര്യ ബഡായി വിൽപ്പനയ്ക്ക് വെച്ച സാരിയും തമ്മിൽ വിലയുടെ പേരിൽ താരതമ്യപ്പെടുത്തൽ ഉണ്ടായി.
അന്ന് അത് സോഷ്യൽമീഡിയ ചർച്ച ചെയ്ത് ആഘോഷിച്ചിരുന്നു. അഹാനയും കുടുംബവും കൊള്ളലാഭമെടുക്കുന്നുവെന്ന് വരെ പ്രചരിച്ചിരുന്നു. ഈ ആശങ്കകൾ എല്ലാം ന്യായമാണെങ്കിലും ചിന്തിക്കേണ്ട കാര്യങ്ങളുണ്ട്. ആര്യ എടുക്കുന്ന അതേ ലാഭമെ അഹാന എടുക്കാൻ പാടുള്ളുവെന്ന് എന്ന് ആർക്കും വാശിപിടിക്കാൻ പറ്റില്ല. അഹാന ഓൺലൈൻ സ്റ്റോറിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത് അവർ തന്നെ ഹാന്റ് പിക്ക് ചെയ്ത സാരികളാണ്.

അവർ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. നമുക്ക് അത് വിശ്വസിക്കാവുന്നതുമാണ്. ഇവരുടെ ഓൺലൈൻ സൈറ്റിൽ വരുന്ന സാരികൾ പെട്ടന്ന് സോൾഡ് ഔട്ടാാകാറുണ്ട്. എന്തിന് ഇത്ര പണം കൊടുത്ത് ഇവരുടെ സാരികൾ വാങ്ങണമെന്ന് ചോദിച്ചാൽ പണ്ട് രഞ്ജിനി ഹരിദാസ് പറഞ്ഞൊരു കാര്യമുണ്ട്. കേരളത്തിൽ ഏറ്റവും ടോപ്പ് പൊസിഷനിലുള്ള ആങ്കറാണ് രഞ്ജിനി. അവർ കത്തിജ്വലിച്ച് നിന്ന സമയത്ത് സിനിമയിൽ അഭിനയിക്കാൻ അവസരം വന്നിരുന്നു.
അന്ന് രഞ്ജിനി പറഞ്ഞ പ്രതിഫലം കേട്ട് അവർ ഞെട്ടി. ഒരു ദിവസത്തേക്ക് നല്ലൊരു പ്രതിഫലം രഞ്ജിനി വാങ്ങിയിരുന്ന സമയമാണ്. മുപ്പത് ദിവസത്തെ ഡേറ്റ് ചോദിക്കുമ്പോൾ അതിന് അനുസരിച്ചുള്ള പ്രതിഫലം അവർ ചോദിക്കും. അതിൽ തെറ്റില്ല. അവരുടെ സമയം, പ്രയത്നം, എക്സ്പീരിയൻസ് എല്ലാത്തിനും കൂടി ഇട്ടിരിക്കുന്ന വിലയാണത്. അതുപോലെയാണ് അഹാന. മലയാളത്തിലെ സെലിബ്രിറ്റി ഇൻഫ്ലൂവൻസേഴ്സിൽ ടോപ്പിലാണ് അഹാന.
അവർ സാരികൾ ഹാന്റ് പിക്ക് ചെയ്യാൻ എടുക്കുന്ന സമയത്തിന് കൂടി വിലയിടും. പർച്ചേസിങ്, ഫോട്ടോഷൂട്ട്, റീൽസ്, പ്രമോഷൻ എന്നിവയ്ക്കെല്ലാമായി എഫേർട്ട് ഇടുന്നുണ്ട്. അതിന് ഇടുന്ന വിലയാണ് സാരി വിൽക്കുമ്പോൾ അതിൽ നിന്നും കിട്ടുന്ന ലാഭം.
വില കുറയ്ക്കുന്നതും കൂട്ടുന്നതും ഓരോരുത്തരുടെ ചോയ്സാണ്. ഒരു സ്ഥലത്ത് വില കൂടുതലാണെന്ന് തോന്നിയാൽ അത് പൂട്ടിക്കുക എന്ന ചിന്ത പാടില്ലല്ലോ. പക്ഷെ വിമർശനവും അഭിപ്രായവും പറയാം. അല്ലാതെ അപമാനിച്ചാൽ അവിടെ ആ വ്യക്തിയുടെ എഫേർട്ടിനെ കൂടിയാണ് അപമാനിക്കുന്നതെന്ന് ഉണ്ണി പറഞ്ഞു.


Click it and Unblock the Notifications