twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചു, പക്ഷെ പോകുന്നില്ല, വിവാഹ വിശേഷം പങ്കുവെച്ച് ഉണ്ണിമായ

    |

    യൂട്യൂബ്, വ്ലോഗുമെല്ലാം സജീവമാകും മുൻപ് യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ട്യൂബർ ആണ് ഉണ്ണിമായ. ഉണ്ണിമായ എന്ന പേരിനെക്കാളും ഉണ്ണി എന്ന പേരാണ് എല്ലാവർക്കും സുപരിചിതം. തുടക്കത്തിൽ പരിഹാസമായിരുന്നു പ്രതിഫലമായി ലഭിച്ചതെങ്കിലും ഇപ്പോൾ ലക്ഷങ്ങളാണ് വരുമാനമായി ലഭിക്കുന്നത്. ഡിഗ്രി പഠനകാലത്താണ് ഉണ്ണിമായ ആദ്യമായി യൂട്യൂബ് ആരംഭിക്കുന്നത് ഫാഷനും ബ്യൂട്ടി ടിപ്സുമായിട്ടാണ് ഉണ്ണിമായ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഇപ്പോഴിത വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. യൂട്യൂബ് വീഡിയോയിലൂടെയാണ് വിവാഹത്തെ കുറിച്ച്താരം വെളിപ്പെടുത്തിയത്.കൂടാതെ ബിഗ് ബോസ് ക്ഷണത്തെ കുറിച്ചും പറയുന്നുണ്ട്.

    unnimaya

    തന്റെ യൂട്യൂബ് ചാനലിലൂടെ പെണ്ണു കാണലിന് ഒരുങ്ങുന്ന വീഡിയോ ഉണ്ണിമായ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കല്യാണമായോ എന്നുള്ള ചോദ്യം പ്രേക്ഷകരുടെ ഇടയിൽ നിന്ന് ഉയർന്നത്. അത് ശരിവെച്ചിരിക്കുകയാണ് താരമിപ്പോൾ. മാർച്ചിൽ വിവാഹ നിശ്ചയം ഉണ്ടാകുമെന്നും അതിന് പിന്നാലെ തന്നെ വിവാഹവും ഉണ്ടാകുമെന്ന് താരം പറയുന്നു. വിവാഹ വാർത്ത സ്ഥിരീകരിച്ചതല്ലാതെ വരനെ കുറിച്ചോ മറ്റ് വിവരങ്ങളൊ വെളിപ്പെടുത്തിയിട്ടില്ല. അതെല്ലാം മറ്റൊരു വീഡിയോയിലൂടെ അറിയിക്കുമെന്നാണ് ഉണ്ണിമായ പറയുന്നത്.

    കൂടാതെ പെൺകുട്ടികൾ സ്വന്തം കാലിൽ നിന്നതിന് ശേഷം വിവാഹം കഴിക്കുന്നതാണ് നല്ലതെന്നും ഉണ്ണിമായ വീഡിയോയിൽ പറയുന്നു. കൂടാതെ പെൺകുട്ടികൾ 25 നു ശേഷം വിവാഹിതർ ആകുന്നത് ആണ് നല്ലത്. മുപ്പത് വയസ്സിനു ശേഷം വിവാഹിതരാകുന്നതിനോട് താത്പര്യം ഇല്ല. പക്ഷേ 25 വയസ്സിനു മുൻപേ പെൺകുട്ടികൾ വിവാഹിതർ ആകുന്നതിനോട് യോജിപ്പില്ലെന്നും ഉണ്ണിമായ യൂട്യൂബ് വീഡിയോയിൽ പറയുന്നു.

    ബിഗ് ബോസിൽ ക്ഷണം ലഭിച്ചതിനെ കുറിച്ചും വീഡിയോയിലൂടെ വ്യക്തമാക്കി. ഒരുപാട് ആളുകൾ തന്നോട് ചോദിക്കുന്നു ബിഗ് ബോസിലേക്ക് ഉണ്ടോ എന്ന്. തനിക്കും ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ പങ്കെടുക്കുന്നില്ല. യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും എത്തിനോക്കുന്ന ആളാണ് ഞാൻ. ആ സ്ഥിതിക്ക് തനിക്ക് നൂറുദിവസമൊന്നും ഫോൺ ഇല്ലാതെ ഇരിക്കാൻ പറ്റില്ല. മാത്രമല്ല, ഒരുപാട് കഷ്ടപ്പെട്ട് ഉയർത്തിക്കൊണ്ടുവന്ന ചാനൽ അത്രയും ദിവസം മാറിനിൽക്കുമ്പോൾ യൂ ട്യൂബ് അൽഗോരിതം പ്രശ്നം ആണെന്നും ഉണ്ണിമായ കൂട്ടിച്ചേർത്തു

    English summary
    youtuber Unnimaya About Her Marriage And Bigg Boss Season 3 Entry,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X