'ജാസ്മിന്റെ വാപ്പയോട് സത്യാവസ്ഥ ചോദിക്കാതെ സായ് വീഡിയോ ഇട്ടു, നേരെ നോക്കി സംസാരിക്കാൻ കഴിയാത്ത പൂച്ചയാണ് നീ'
ബിഗ് ബോസ് മലയാളം സീസൺ ആറിലൂടെ ഏവർക്കും സുപരിചിതയായ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറാണ് ജാസ്മിൻ ജാഫർ. യുട്യൂബറായ ജാസ്മിനെ ഷോയിലൂടെയായിരുന്നു മിനിസ്ക്രീൻ പ്രേക്ഷകർ അറിഞ്ഞത്. ഈ സീസണിലെ സ്ട്രോങ്ങായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു താരമെങ്കിലും വലിയ വിമർശനങ്ങളും വിവാദങ്ങളും ജാസ്മിനെതിരെ ഉയർന്നിരുന്നു. താരത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾ വരെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടു. ഷോയിൽ നിന്നും സെക്കന്റ് റണ്ണറപ്പായി പുറത്തിറങ്ങിയ ശേഷം തന്റെ പേരിൽ ഷോയ്ക്ക് പുറത്തുണ്ടായ വിവാദങ്ങളെ കുറിച്ചെല്ലാം ജാസ്മിൻ മനസിലാക്കിയിരുന്നു.
സുഹൃത്തെന്ന് കരുതിയവർ പോലും തന്നെ വഞ്ചിച്ചുവെന്നാണ് ജാസ്മിൻ കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് പങ്കിട്ട വീഡിയോയിൽ പറഞ്ഞത്. വിവി ഹിയർ എന്ന യുട്യൂബ് ചാനൽ ഉടമയായ വിവിയാണ് ജാസ്മിന് എതിരെ ഇത്രയേറെ വിവാദങ്ങളുണ്ടാകാൻ കാരണമായതെന്ന് കഴിഞ്ഞ ദിവസം സീസൺ ആറ് മത്സരാർത്ഥിയും യുട്യൂബറുമായ സായ് കൃഷ്ണനും ജാസ്മിനെപ്പോലെ പറഞ്ഞിരുന്നു.

വിവി ജാസ്മിനെ പിന്നിൽ നിന്നും കുത്തിയെന്ന തരത്തിലാണ് സായ് കൃഷ്ണൻ കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയിൽ പറഞ്ഞത്. ഇപ്പോഴിതാ സായ്ക്കെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വിവി. ഹാർട്ടിന് ബ്ലോക്കുള്ള ജാസ്മിന്റെ വാപ്പയെ ടൗണിൽ കണ്ടതുമായി ബന്ധപ്പെട്ട് കിട്ടിയ വോയ്സ് ക്ലിപ്പ് പുറത്തുവിട്ട വ്യക്തിയാണ് സായിയെന്നും എന്നിട്ട് ഇപ്പോഴും താൻ ജാസ്മിന്റെ നല്ല സുഹൃത്താണെന്ന് സായ് പറയുന്നുവെന്നുമാണ് വിവി പുതിയ വീഡിയോയിൽ പറയുന്നത്.
ബിഗ് ബോസ് സീസൺ ആറിലെ കണ്ടസ്റ്റന്റായ ജാസ്മിനെ സപ്പോർട്ട് ചെയ്താണ് ആദ്യം ഞാൻ വീഡിയോകൾ ഇട്ടിരുന്നത്. പിന്നെ പിന്നെ അത് എനിക്ക് മാറ്റേണ്ടി വന്നു. ശേഷം ആ വ്യക്തിക്ക് എതിരെ നിരന്തരം നെഗറ്റീവ് വീഡിയോസ് ഇട്ടുകൊണ്ടിരുന്നു.
നെഗറ്റീവ് വീഡിയോസ് ഇട്ടുവെന്നല്ലാതെ ആ വ്യക്തിക്ക് എതിരെ ചീത്ത വിളിച്ചോ മോശമായോ ഞാൻ സംസാരിച്ചിട്ടില്ല. ജാസ്മിനും എന്റെ ഫ്രണ്ടായിരുന്നു. പിന്നെ ഞാൻ എന്റെ ഫ്രണ്ടായ ഒരു പയ്യന്റെ കാര്യമാണ് ജാസ്മിൻ പോയശേഷം ഏറ്റവും കൂടുതൽ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. അത് തുടർച്ചയായി ചെയ്തത് തെറ്റാണ് ഞാൻ സമ്മതിക്കുന്നു.
പിന്നെ എല്ലാവരും കണ്ടവന്റെ കുടുംബം നന്നാക്കാനല്ല വീഡിയോ ചെയ്യുന്നത് അതിൽ പേഴ്സണൽ ബെനിഫിറ്റ് കാണും. ഞാൻ ജാസ്മിനെ മോശമായി നോക്കി സംസാരിച്ചുവെന്ന് സായ് പറയുന്നത് കേട്ടു. പക്ഷെ ഞാൻ അങ്ങനെ ചെയ്തിട്ടില്ല. എന്റെ നല്ല ഫ്രണ്ടായി മാത്രമെ ഞാൻ കണ്ടിട്ടുള്ളു. ഞാൻ വോയ്സ് റെക്കോർഡ് ചെയ്ത് പുറത്തുവിടുന്നവനാണ് എന്നൊക്കെ സായ് പറയുന്നത് കേട്ടു.

യഥാർത്ഥത്തിൽ ഇക്കാര്യത്തിൽ ഞാൻ അവനെ കണ്ടാണ് ഇൻസ്പെയറായത്. കാരണം അവൻ പല വിഷയങ്ങളിലും പലരുടെയും വോയ്സ് പുറത്ത് വിട്ടിട്ടുള്ളയാളാണ്. ഹാർട്ടിന് ബ്ലോക്കുള്ള ജാസ്മിന്റെ വാപ്പയെ ടൗണിൽ കണ്ടതുമായി ബന്ധപ്പെട്ട് കിട്ടിയ വോയ്സ് ക്ലിപ്പ് സായ് പുറത്തുവിട്ടില്ലേ. എന്നിട്ട് പറയുന്നു അവൻ ജാസ്മിന്റെ നല്ല സുഹൃത്താണെന്ന്.
എന്തുകൊണ്ട് അന്ന് ജാസ്മിന്റെ വാപ്പയെ ഫോൺ വിളിച്ച് സത്യാവസ്ഥ ചോദിച്ചില്ല. അതിന് പകരം അതുവെച്ച് വീഡിയോ ഇട്ടു. മാത്രമല്ല അവർ നിനക്ക് എതിരെ കേസ് കൊടുത്തില്ലേ. എന്നെ തകർക്കാൻ റോബിനെ വിളിച്ച് നീ എന്തിന് ശ്രമിക്കുന്നു. നിന്റെ റിയൽ ഫേസ് ബിഗ് ബോസിൽ ഞാൻ കണ്ടതാണ്. നേരെ നോക്കി സംസാരിക്കാൻ കഴിയാത്ത പൂച്ചയാണ് നീ. പറയാൻ നിന്നാൽ ഞാൻ പലതും പറയും.
നീ തന്തയ്ക്ക് പിറന്നവനാണെങ്കിൽ നീ വാ. ശത്രുവിന്റെ ശത്രു മിത്രമെന്ന് പറഞ്ഞ് എന്നെ തകർക്കാൻ നീ കളിക്കുന്നത് നാറിയ കളി എന്നാണ് വിവി സായ് കൃഷ്ണനെ വെല്ലുവിളിച്ച് പുതിയ വീഡിയോയിൽ പറഞ്ഞത്. ജാസ്മിനുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന അഫ്സൽ അമീർ വിവിയുടെ സുഹൃത്താണ്.


Click it and Unblock the Notifications











