വിവാഹശേഷം ഭാര്യയ്ക്ക് പുതിയ ഫ്ലാറ്റ് വാങ്ങി കൊടുത്തില്ല; വളച്ചൊടിച്ച വാർത്തയെ കുറിച്ച് യുവയും മൃദുലയും
സീരിയല്‍ താരങ്ങളായ യുവയും മൃദുലയും പുതിയ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വിവാഹനിശ്ചയം കഴിഞ്ഞത് മുതല്‍ തങ്ങളുടെ വിശേഷങ്ങള്‍ പറഞ്ഞ് താരങ്ങള്‍ രംഗത്തുണ്ട്. എന്നാല്‍ വിവാഹശേഷം വിമര്‍ശനങ്ങളും വിവാദങ്ങളുമാണ് താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന് വരുന്നത്. നടി രേഖ രതീഷിനെ വിവാഹം ക്ഷണിച്ചില്ല എന്നതാണ് ആദ്യത്തെ പ്രശ്‌നം.
എന്തൊരു ക്യൂട്ട് ആണ്, പച്ച സാരിയിൽ മനോഹരിയായി നടി ഐശ്വര്യ നായർ, ചിത്രങ്ങൾ കാണാം
വിവാഹം കഴിഞ്ഞ ഉടന്‍ ഫ്‌ളാറ്റ് വാങ്ങി, താരങ്ങള്‍ അങ്ങോട്ട് മാറി എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു. അതിലൊന്നും സത്യമില്ലെന്നാണ് സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ യുവയും മൃദുലയും പറയുന്നത്. തങ്ങളെ കുറിച്ച് വളച്ചൊടിച്ച് വാര്‍ത്തകള്‍ വരുന്നതിന്റെ പിന്നിലെ കാരണം അറിയില്ലെന്നും താരദമ്പതിമാര്‍ പറയുന്നു.

വിവാഹശേഷം ഹണിമൂണ്‍ ട്രിപ്പ് ഒന്നും ഇതുവരെ നടത്തിയില്ല. പോയതെല്ലാം ഒഫീഷ്യല്‍ ട്രിപ്പുകള്‍ ആയിരുന്നു. തിരുവന്തപുരത്ത് നിന്ന് വിവാഹം കഴിഞ്ഞ ശേഷം നേരെ ഗുരുവായൂരിലേക്ക് വന്നു. അവിടുന്ന് നേരെ തിരുവന്തപുരത്തേക്ക് തന്നെ തിരിച്ചെത്തി. പിന്നെ പോയത് കോട്ടയത്ത് അമ്മൂമ്മയുടെ വീട്ടിലേക്കാണ്. അങ്ങനെ കുറച്ചു വിരുന്നു ട്രിപ്പുകള്‍ ആണ് ഞങ്ങള്‍ ആദ്യ ആഴ്ച നടത്തിയത്. കൊവിഡ് ഒക്കെ ഒന്ന് ഒതുങ്ങിയ ശേഷം ഹണിമൂണ്‍ യാത്രകള്‍ നടത്താം എന്ന പ്ലാനിങ്ങില്‍ ആണ്. ഇനിയുള്ള യാത്രകള്‍ കേരളത്തിലെ അണ്‍ എക്‌സ്‌പ്ലോറിങ് ആയ സ്ഥലങ്ങളിലേക്ക് ആകണം എന്നതാണ് രണ്ടാളുടെയും ആഗ്രഹം.

വിവാഹം കഴിഞ്ഞശേഷം ഏറ്റവും കൂടുതല്‍ പുറത്തു വരുന്നത് ഞങ്ങളെ കുറിച്ചുള്ള വളച്ചൊടിച്ച കഥകളാണ്. എന്താണ് അതിന്റെ കാരണമെന്ന് ഞങ്ങള്‍ക്ക് ഇനിയും അറിയില്ല. വിവാഹം കഴിഞ്ഞയുടനെ പുതിയ വീട്ടിലേക്ക് മാറി. യുവ മൃദുലക്ക് വേണ്ടി കൊച്ചിയില്‍ ഫ്‌ലാറ്റ് എടുത്തു. പുതിയ ഫ്‌ലാറ്റ് പാല് കാച്ചി, എന്നൊക്കെ പറഞ്ഞ്് കൊണ്ട് കുറെ വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതെല്ലാം തീര്‍ത്തും വ്യാജമാണ്. സത്യം ഇതൊന്നും അല്ല.

വിവാഹ ശേഷം മൃദുല വിളക്കെടുത്ത് വലതുകാല്‍ വച്ച് കയറിയ വീട് ഞാനും അമ്മയും മൂന്നു വര്‍ഷം മുന്‍പേ ഗുരുവായൂരില്‍ വാങ്ങിയ ഫ്‌ലാറ്റിലേക്ക് ആണെന്നാണ് യുവകൃഷ്ണ പറയുന്നത്. അവിടേക്കാണ് അമ്മുവിനെ വിളക്കു കൊടുത്ത് കയറ്റിയത്. അല്ലാതെ ഞാന്‍ അമ്മുവിന് വേണ്ടി വാങ്ങിക്കൊടുത്ത ഫ്‌ളാറ്റല്ല അത്. പാലു കാച്ചലിന്റെ ചിത്രങ്ങളും വേറെ രീതിയിലാണ് വ്യാഖ്യാനിച്ചെടുത്തത്.
Recommended Video

ഞങ്ങള്‍ രണ്ടാളും വീട്ടുകാരെ വിട്ട് വേറെ വീട്ടില്‍ താമസം തുടങ്ങി എന്ന രീതിയിലുള്ള പ്രചരണങ്ങളും കണ്ടു. അതും തീര്‍ത്തും അസത്യമായ കാര്യങ്ങളാണ്. പാലുകാച്ചുന്ന ചിത്രങ്ങള്‍ ഇട്ടത്, തിരുവന്തപുരത്ത് യുവ താമസിക്കാന്‍ ആയി ലീസിനെടുത്ത വീടിന്റേതാണ്. വിവാഹശേഷം ഞങ്ങള്‍ കുടുംബത്തില്‍ നിന്നും മാറി താമസിക്കുന്നു എന്ന വാര്‍ത്തകളും തീര്‍ത്തും വ്യാജമാണ്. ഞങ്ങള്‍ ഒരിക്കലും മാതാപിതാക്കളെ വിട്ടിട്ട് താമസിക്കുകയില്ല. രണ്ടാള്‍ക്കും ഷൂട്ട് ഇല്ലാതെയുള്ള സമയത്ത് തീര്‍ച്ചയായും ഞങ്ങള്‍ യുവയുടെ അമ്മയുടെ ഒപ്പമാകും ഉണ്ടാവുക എന്നും താരങ്ങള്‍ പറയുന്നു.


Click it and Unblock the Notifications