For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിയാണെന്ന് മൃദുല പറഞ്ഞപ്പോള്‍ പ്രാങ്ക് ആണെന്ന് കരുതി; കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്ന് യുവകൃഷ്ണ

  |

  ടെലിവിഷന്‍ താരങ്ങളായ മൃദുല വിജയിയും യുവാകൃഷ്ണയും വിവാഹിതരായിട്ട് ഒരു വര്‍ഷമായി. ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെ താരങ്ങള്‍ ആദ്യ കണ്മണിയെ വരേവല്‍ക്കാനൊരുങ്ങുകയാണ്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ താന്‍ ഗര്‍ഭിണിയാണെന്ന കാര്യം മൃദുല പറഞ്ഞിരുന്നു. ഏതാനം ആഴ്ചകള്‍ക്കുള്ളില്‍ കുഞ്ഞതിഥി ജനിക്കാന്‍ പോവുകയാണ്.

  പെട്ടെന്ന് കുടുംബം വലുതായതിന്റെ ആകാംഷയും സന്തോഷവും രണ്ടാള്‍ക്കുമുണ്ട്. ഇതിനിടയില്‍ യുവയുടെ ജന്മദിനവും കഴിഞ്ഞ ദിവസം താരങ്ങള്‍ ആഘോഷമാക്കി. ഇപ്പോഴിതാ മാതാപിതാക്കളാവാന്‍ പോവുന്നതിനെ പറ്റി ഇടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിച്ചിരിക്കുകയാണ് യുവാകൃഷ്ണ.

  'ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്ന വികാരങ്ങള്‍ വാക്കുകള്‍ കൊണ്ട് വിശദീകരിക്കാന്‍ കഴിയില്ല. എല്ലാം പുതിയ ഓരോ അനുഭവങ്ങളാണ്. നിലവില്‍ കുഞ്ഞിന് വേണ്ടിയുള്ള സാധനങ്ങള്‍ വാങ്ങാനും ആശുപത്രിയിലേക്ക് പോവുന്നതിന് വേണ്ടിയുള്ള ഒരുക്കത്തിലാണെന്നും' യുവ പറയുന്നു. അതേ സമയം മൃദുല ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷത്തില്‍ എന്ത് തോന്നിയെന്ന് ചോദിച്ചാല്‍ അതൊരു പ്രാങ്ക് ആണെന്നാണ് താന്‍ വിചാരിച്ചതെന്ന് നടന്‍ പറയുന്നു.

  Also Read: ഉമ്മ വെക്കാന്‍ തോന്നിയാല്‍ വെക്കും; ഫുക്രു എനിക്ക് മകനെ പോലെയാണ്, ബിഗ് ബോസിനെ കുറിച്ച് മഞ്ജു സുനിച്ചന്‍

  ഇപ്പോള്‍ ഞാന്‍ രണ്ട് സീരിയലുകളില്‍ ഒരുമിച്ചാണ് അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന തിരക്കിലാണ്. ഇതിനൊപ്പം മൃദുലയുടെ കൂടെ പരിശോധന്ക്ക് പോകാന്‍ പരമാവധി ശ്രമിക്കാറുമുണ്ട്. ആദ്യമായി സോണോഗ്രാം കണ്ടപ്പോള്‍ എനിക്കാദ്യം ഒന്നും മനസിലായില്ല.

  പക്ഷേ ഭാര്യയാണ് അതിനെ കുറിച്ചെനിക്ക് വിശദീകരിച്ച് തന്നത്. എനിക്കത് അതിശയമായി തോന്നി. ഒരു ചെറിയ കുഞ്ഞ് ഞങ്ങളിലൂടെ ജനിക്കാന്‍ പോവുകയാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെ വികാരമെന്താണെന്ന് ഇനിയും തിരിച്ചറിയാന്‍ പറ്റുന്നില്ല.

  Also Read: സൂപ്പര്‍താരത്തിന്റെ മകളായത് കൊണ്ട് എല്ലാ കാര്യവും എളുപ്പമല്ല; വെല്ലുവിളികളെ കുറിച്ച് ഐശ്വര്യ രജനികാന്ത്

  ഗര്‍ഭകാലത്ത് ഭാര്യയ്ക്ക് നല്‍കുന്ന പരിചരണങ്ങളെ കുറിച്ച് യുവ പറയുന്നതിങ്ങനെയാണ്.. 'ഗര്‍ഭകാലത്ത് നമ്മുടെ പങ്കാളി ഒരുപാട് മാറ്റങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. ശാരീരികമായിട്ടും മാനസികമായിട്ടും മാറ്റങ്ങളുണ്ടാവാം. അവളെ കംഫര്‍ട്ടാക്കുകയും സപ്പോര്‍ട്ട് ചെയ്യുകയും മാത്രമാണ് എനിക്കാകെ ചെയ്യാന്‍ കഴിയുന്ന കാര്യം. എനിക്കത് ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചുവെന്ന് തന്നെയാണ് കരുതുന്നത്' യുവ പറയുന്നു.

  Also Read: ഓടുന്നതിനിടയിൽ പെൺകുട്ടിക്ക് പരിചയപ്പെടണമെന്ന്; തിയേറ്റർ ഓട്ടത്തിനിടെയുണ്ടായ രസകരമായ സംഭവം പറഞ്ഞ് ഷൈൻ ടോം

  മൃദുല ഗര്‍ഭിണിയാണെന്ന് പറഞ്ഞതിന് പിന്നാലെ വന്ന നെഗറ്റീവുകളോട് യുവയ്ക്ക് പറയാനുള്ളതിങ്ങനെയാണ്.. 'എല്ലാ കാര്യത്തിലും നെഗറ്റീവ് കണ്ടുപിടിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഇടയിലാണ് നമ്മളിപ്പോള്‍ ജീവിക്കുന്നത്. അതൊക്കെ അവഗണിക്കുകയാണ് ഏറ്റവും നല്ല കാര്യം. അതിനൊക്കെ ജനങ്ങളുടെ മുന്നില്‍ വിശദീകരണം നല്‍കേണ്ട ആവശ്യമെന്താണ്?. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണിത്. അത് ആസ്വദിക്കുകയണെന്നും' യുവ പറഞ്ഞു .

  Recommended Video

  തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല

  ഗര്‍ഭിണിയായ മൃദുലയുടെ ആഗ്രഹങ്ങളെ കുറിച്ചും യുവ പറഞ്ഞു. 'ഓരോ ആളുകള്‍ക്കും ഗര്‍ഭകാലം വേറിട്ടതാണ്. മൃദുലയ്ക്ക് കടുത്ത മൂഡ് മാറ്റങ്ങളും വിചിത്രമായ ആഗ്രഹങ്ങളും ഉണ്ടാവുമെന്ന് ചിലരെനിക്ക് മുന്നറിയിപ്പ് തന്നു. പക്ഷേ എനിക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത ആഗ്രഹങ്ങളൊന്നും അവള്‍ക്കുണ്ടായിരുന്നില്ല. കുഞ്ഞ് വരുമ്പോള്‍ ഉറക്കമില്ലാത്ത രാത്രികള്‍ എന്നെ കാത്തിരിക്കുകയാണെന്ന് എല്ലാവരും പറയുന്നു. അത് സത്യമാകുമോ എന്നറിയില്ല. എന്നിരുന്നാലും ഇതെല്ലാം ഒരോ അനുഭവങ്ങളാണെന്നും' യുവ കൂട്ടിച്ചേര്‍ത്തു.

  English summary
  Yuva Krishna Opens Up What He Thought When Initially Mridula Vijay Opens Up Her Pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X