സീരിയല്‍ നടി മൃദുലയ്ക്ക് സര്‍പ്രൈസ് സമ്മാനവുമായി പ്രതിശ്രുത വരന്‍ യുവ; ഇനി അവനെ കല്യാണം കഴിക്കുമോന്നും താരം
ലോക്ഡൗണ്‍ കാലത്ത് മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ പലരും വിവാഹിതരായിരുന്നു. പുതിയ വര്‍ഷം തുടങ്ങിയപ്പോഴും അതില്‍ മാറ്റമില്ലെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് സീരിയല്‍ താരങ്ങളായ യുവകൃഷ്ണയും മൃദുല വിജയിയും വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത പുറത്ത് വരുന്നത്.
വിവാഹനിശ്ചയം കഴിഞ്ഞതിന് തൊട്ട് പിന്നാലെ സ്റ്റാര്‍ മാജിക് പോലെയുള്ള ടെലിവിഷന്‍ പരിപാടികളില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ക്കൊപ്പം തങ്ങളുടെ പ്രണയം ആരംഭിച്ചതിനെ കുറിച്ചും താരങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ മൃദുലയ്ക്ക് സമ്മാനവുമായി എത്തിയ യുവയുടെ വീഡിയോയാണ് വൈറലാവുന്നത്.

വാലന്റൈന്‍സ് ഡേ പ്രമാണിച്ച് മൃദുല അറിയാതെ ഒരു സര്‍പ്രൈസ് സമ്മാനം നല്‍കാന്‍ എത്തിയതായിരുന്നു യുവ. സ്വന്തമായി ഡ്രൈവ് ചെയ്ത് മൃദുലയുടെ വീടിന് മുന്നിലെത്തിയതിന് ശേഷമാണ് വീഡിയോയിലൂടെ പ്രിയതമയ്ക്ക് കൊടുക്കാന്‍ പോവുന്ന സമ്മാനം എന്താണെന്ന കാര്യം വെളിപ്പെടുത്തിയത്. കുറച്ച് നാളുകളായി ഒരു ടെഡി ബിയര്‍ വാങ്ങി തരണമെന്ന് മൃദുല ആവശ്യപ്പെട്ടിരുന്നു.
തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം
എങ്കിള്‍ പിന്നെ ചെറുതല്ല ഒരു വലുത് തന്നെ കൊടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് യുവ പറയുന്നു. മൃദുലയുടെ അത്രയും ഉയരമുള്ള ചുവപ്പ് ടെഡി ബിയറുമായിട്ടാണ് താരമെത്തിയത്. അപ്രതീക്ഷിതമായി യുവയെ കണ്ടതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് തന്നെ നടിയുടെ കൈയില്‍ വാലന്റൈന്‍സ് ഗിഫ്റ്റ് എത്തി. ടിന്റു എന്നാണ് യുവ നല്‍കിയ പേരെങ്കിലും പിന്നാലെ ചിട്ടി ബേബി എന്ന പേരാണ് ടെഡിയ്ക്ക് മൃദുല നല്‍കിയത്.
യന്തിരന്‍ സിനിമയിലെ പോലെ ഇനി എന്നെക്കാളും സ്‌നേഹം ഇതിനോട് ഉണ്ടാവുമോ? അവസാനം എന്നെ ഒഴിവാക്കാനാണല്ലേ നിന്റെ പരിപാടി എന്ന് യുവ ചോദിക്കുന്നുണ്ടെങ്കിലും അങ്ങനെ ഉണ്ടാവില്ലെന്ന് ഉറപ്പ് കൊടുത്തിരിക്കുകയാണ് നടി. കല്യാണം കഴിക്കുന്നത് ആരെയാണെന്ന് ചോദിച്ചപ്പോള്‍ അത് ഏട്ടനെയാണെന്ന് മൃദുല പറയുന്നു.
ഈ വര്‍ഷം തന്നെ മൃദുലയും യുവകൃഷ്ണയും വിവാഹിതരാവുമെന്നാണ് അറിയുന്നത്. വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വഴിയെ അറിയിക്കാമെന്നാണ് നടി പറഞ്ഞിരുന്നത്. അതേ സമയം കഴിഞ്ഞ ദിവസങ്ങളില്‍ സ്റ്റാര്‍ മാജിക്കില്‍ ഇരുവരെയും കാണാത്തതിലുള്ള നിരാശ ആരാധകര്‍ അറിയിച്ചിരുന്നു. എവിടെയായിരുന്നു രണ്ടാളും, വേഗം പരിപാടിയിലേക്ക് തിരികെ വരണമെന്നുള്ള റിക്വസ്റ്റുകളും വരുന്നുണ്ട്.


Click it and Unblock the Notifications