മൃദുലയ്‌ക്കൊപ്പം പാട്ട് പാടി ചുവടുവെച്ച് യുവകൃഷ്ണ, വൈറലായി താരങ്ങളുടെ വീഡിയോ
സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ താരങ്ങളാണ് മൃദുല വിജയും യുവകൃഷ്ണയും. അടുത്തിടെ വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞത്. മൃദുലയുടെയും യുവയുടെയും എന്‍ഗേജ്‌മെന്റ് ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും ഇരുവരും മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും അടുത്ത സുഹൃത്തായ നടി രേഖ രതീഷ് വഴി വന്ന ആലോചനയാണ് വിവാഹത്തിലേക്ക് എത്തിയത്. നിലവില്‍ പൂക്കാലം വരവായി പരമ്പരയിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് മൃദുല വിജയ്.

മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ യുവയും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ്. അതേസമയം മൃദുലയുടെയും യുവയുടെയുമായി പുറത്തിറങ്ങിയ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായിരുന്നു. സ്റ്റാര്‍ മാജിക്കില്‍ അതിഥികളായി എത്തിയപ്പോള്‍ പാട്ടുപാടുകയും ഒരുമിച്ച് ഡാന്‍സ് ചെയ്യുകയും ചെയ്യുന്ന താരങ്ങളുടെ വീഡിയോ ആണ് ഇറങ്ങിയിരിക്കുന്നത്. വാരണം ആയിരത്തിലെ മുന്തിനം പാര്‍ത്തേനെ എന്ന പാട്ടാണ് യുവകൃഷ്ണ പാടുന്നത്. പാട്ടിനൊപ്പം ഇരുവരും ഒരുമിച്ച് ഡാന്‍സ് ചെയ്യുന്നതും വീഡിയോയില്‍ കാണാം.
സ്റ്റാര്‍ മാജിക്കില്‍ വന്നപ്പോള്‍ എന്തെങ്കിലും ഒരു പെര്‍ഫോമന്‍സ് വേണമെന്ന് അവതാരക ലക്ഷ്മി നക്ഷത്ര പറഞ്ഞപ്പോഴാണ് മൃദുലയും യുവയും ഡാന്‍സ് കളിച്ചത്. അതേസമയം ആറ് മാസം കഴിഞ്ഞാണ് തങ്ങളുടെ വിവാഹം നടക്കുകയെന്ന് ഇരുവരും മുന്‍പ് അറിയിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ മൃദുല വിജയ് 2015 മുതല്‍ അഭിനയ രംഗത്ത് സജീവമാണ്. മഴവില്‍ മനോരമ ടിവി ചാനലിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മൃദുലയും യുവയും വിവാഹ വാര്‍ത്ത അറിയിച്ചത്.
ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications