മൃദുലയ്ക്ക് വീണ്ടും സര്‍പ്രൈസുമായി യുവകൃഷ്ണ, അടിപൊളി ഗിഫ്റ്റായിരുന്നു എന്ന് നടി
എന്‍ഗേജ്‌മെന്റിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞ താരജോഡികളാണ് മൃദുല വിജയും യുവകൃഷ്ണയും. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുടെ വിവാഹ വാര്‍ത്ത എല്ലാവര്‍ക്കും സര്‍പ്രൈസ് നല്‍കിയാണ് പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മൃദുലയുടെയും യുവയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ആറ് മാസം കഴിഞ്ഞാണ് വിവാഹം ഉണ്ടാവുകയെന്ന് ഇരുവരും അറിയിച്ചിരുന്നു. എന്‍ഗേജ്‌മെന്‍റിന് പിന്നാലെ ടിവി പരിപാടികളിലും മറ്റ് ചടങ്ങുകളിലുമെല്ലാം ഒരുമിച്ച് പങ്കെടുത്തിരുന്നു മൃദുലയും യുവയും.
ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
മൃദ്വ എന്ന പേരിലാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. മൃദുലയും യുവയും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ നിറയാറുണ്ട്. പൂക്കാലം വരവായി പരമ്പരയിലാണ് മൃദുല ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് പരമ്പരയിലൂടെ യുവയും എത്തുന്നു. അതേസമയം മൃദുലയ്ക്ക് യുവ നല്‍കാറുളള സര്‍പ്രൈസുകളെല്ലാം ശ്രദ്ധേയമാകാറുണ്ട്.

ഇക്കഴിഞ്ഞ വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ച് വലിയൊരു പാവക്കുട്ടിയെ ആയിരുന്നു യുവ ഭാവി വധുവിന് സമ്മാനിച്ചത്. ഇത് തന്റെ വ്‌ളോഗ് വീഡിയോയിലൂടെയായിരുന്നു യുവ പ്രേക്ഷകരെ കാണിച്ചത്. എന്‍ഗേജ്‌മെന്റിന് പിന്നാലെ കടുത്ത പ്രണയത്തിലാണ് ഞങ്ങളെന്ന് ഇരുവരും മുന്‍പ് തുറന്നുപറഞ്ഞിരുന്നു. അതേസമയം മൃദുലയെ ഞെട്ടിച്ചുകൊണ്ടുളള യുവയുടെ പുതിയ സര്‍പ്രൈസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇത്തവണ മൃദുല തീരെ പ്രതീക്ഷിക്കാത്ത ഒരു സര്‍പ്രൈസായിരുന്നു യുവ നല്‍കിയത്. ഒരു കടയിലും കാണാന്‍ കഴിയാത്ത ഡ്രസാണ് നിനക്ക് വാങ്ങിത്തരാന്‍ പോകുന്നതെന്ന് പുതിയ വീഡിയോയില്‍ മൃദുലയോട് യുവ പറയുന്നു. ഓണ്‍ലൈനിലും ഇത് കിട്ടില്ല, വളരെ സ്പെഷലായിട്ടുളള ഡ്രസാണ്. ഡിസൈന്‍ ചെയ്യാന്‍ പോവുന്നതേ ഉളളൂ.

വേറൊരു കടയിലും കിട്ടില്ലാന്ന് പറഞ്ഞത്, മെറ്റീരിയലാണ് ഇതിന്‌റെ സ്‌പെഷല്‍. തുടര്‍ന്ന് മൃദുലയെ തന്‌റെ സുഹൃത്തിന്‌റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു യുവ. ബലൂണ്‍ ആര്‍ട്ടിസ്റ്റായ പ്രീതയായിരുന്നു മൃദുലയ്ക്കായി സര്‍പ്രൈസ് ഒരുക്കിയത്. യുവയുടെ അടുത്ത സുഹൃത്താണ് പ്രീത. മാജിക്ക് പ്ലാനറ്റില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. പുളളിക്കാരി ബലൂണ്‍ ആര്‍ട്ടൊക്കെ പഠിച്ച് സജീവമായിരുന്നു എന്ന് യുവ പറഞ്ഞു.

എന്‍ഗേജ്‌മെന്റിന് വരാനായില്ല, വിവാഹത്തില്‍ കൂടാനാവുമോ എന്നറിയില്ല. മൃദുലയെയും കൂട്ടി വീട്ടിലേക്ക് വരാനായിരുന്നു പ്രീത പറഞ്ഞതെന്ന് യുവ പറയുന്നു. തുടര്‍ന്ന് മൃദുലയ്ക്കായുളള സര്‍പ്രൈസ് ഗിഫ്റ്റ് തല്‍സമയം ഒരുക്കുകയായിരുന്നു പ്രീത. മൃദുലയുടെ ഡ്രസില്‍ ബലൂണുകള്‍ കൊണ്ട് ഡിസൈന്‍ ചെയ്താണ് പ്രീത സര്‍പ്രൈസ് നല്‍കിയത്.

തുടര്‍ന്ന് ബലൂണ്‍ സുന്ദരിയായിട്ടാണ് മൃദുല ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. പിന്നാലെ എങ്ങനെയുണ്ടായിരുന്നു സര്‍പ്രൈസ് എന്ന് യുവ ചോദിച്ചപ്പോള്‍ അടിപൊളി ഗിഫ്റ്റായിരുന്നു എന്ന് മൃദുല പറഞ്ഞു. ബലൂണില്‍ ഇതുവരെ ഇങ്ങനെ ചെയ്തിട്ടില്ല. ബലൂണ്‍ പൊട്ടുമോ എന്നുളള പേടിയുണ്ടായിരുന്നു എന്നാല്‍ പൊട്ടിയില്ല.മൃദുല യുവയുടെ പുതിയ വ്ളോഗ് വീഡിയോയില്‍ പറഞ്ഞു.


Click it and Unblock the Notifications