മൃദുലയ്ക്ക് വീണ്ടും സര്‍പ്രൈസുമായി യുവകൃഷ്ണ, ഉണ്ണിയേട്ടനെ കുറിച്ച് മനസുതുറന്ന് താരം
മൃദുല വിജയുടെയും യുവകൃഷ്ണയുടെയും വിവാഹ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറെക്കാലമായി കാത്തിരുന്ന താരവിവാഹമാണ് ഇവരുടെത്. എന്‍ഗേജ്‌മെന്‌റിന് ശേഷമുളള യുവയുടെയും മൃദുലയുടെയും പ്രണയ നിമിഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ആറ് മാസത്തിന് ശേഷം വിവാഹമെന്നാണ് താരജോഡി അന്ന് അറിയിച്ചത്. കാത്തിരിപ്പിനൊടുവില്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് യുവയും മൃദുലയും വിവാഹിതരായി.
Recommended Video
സാരി ലുക്കില്‍ ശ്രീദേവിയുടെ മനോഹര ചിത്രങ്ങള്‍, കാണാം
തുടര്‍ന്ന് സ്വകാര്യ ഹോട്ടലില്‍ വെച്ചും വിവാഹ ചടങ്ങ് നടന്നു. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുനടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അഭിനയിച്ചുകൊണ്ടിരുന്ന സീരിയലില്‍ നിന്നും ഇടവേളയെടുത്താണ് മൃദുലയുടെയും യുവയുടെയും വിവാഹം.

പൂക്കാലം വരവായി പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മൃദുല വിജയ്. മഞ്ഞില്‍ വിരിഞ്ഞ പൂവ് പരമ്പരയിലൂടെ യുവയും ശ്രദ്ധിക്കപ്പെട്ടു. മൃദ്വ എന്ന പേരിലാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. മൃദുലയുടെ വിവാഹ വസ്ത്രത്തില്‍ ഈ പേര് തുന്നിച്ചേര്‍ത്തിരുന്നു. അതേസമയം വിവാഹ ദിവസം മൃദുലയ്ക്ക് യുവ നല്‍കിയ സര്‍പ്രൈസ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

വിവാഹശേഷമുളള എറ്റവും പുതിയ വീഡിയോയില്‍ മൃദുല തന്നെയാണ് ഇതേകുറിച്ച് പറഞ്ഞത്. അതീവ സുന്ദരിയായാണ് വിവാഹ വേദിയിലേക്ക് നടി എത്തിയത്. വിവാഹത്തിന് മൃദുല ധരിച്ച പട്ടുസാരിയും ആഭരണങ്ങളുമെല്ലാം ശ്രദ്ധേയമായി മാറി. വിവാഹ വേദിയും മനോഹരമായിട്ടാണ് അണിയിച്ചൊരുക്കിയത്. മൃദുല ആഗ്രഹിച്ചത് പോലെ തന്നെ വിവാഹ വേദി ഒരുങ്ങി.

ആര്‍ഭാടകരമായി ഒരുക്കിയ ആ വേദിയ്ക്ക് പിന്നില്‍ യുവ കണ്ടെത്തി കൊടുത്ത പ്രത്യേക ടീമാണെന്ന് മൃദുല പറയുന്നു. 'ഞങ്ങളുടെ വിവാഹ ദിവസം, ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദിനം തന്നെയാണ് ഇത്. വിവാഹ വേദി ഇത്രയും മനോഹരമാക്കി തന്ന, ഡെക്കറേഷന്‍സ് ആണെങ്കിലും ബാക്കി എല്ലാ കാര്യങ്ങളായാലും ശരി ഇത്രയും മനോഹരമാക്കിയ ഇവന്‌റ് കമ്പനിക്ക് നന്ദിയും ആശംസകളും അറിയിക്കുന്നു' എന്നാണ് മൃദുല പറഞ്ഞത്.

'ഇനിയും ഒരുപാട് പ്രോജക്ടുകള്‍ കിട്ടട്ടെയെന്നും ഞാന്‍ എന്താണോ ഉദ്ദേശിച്ചത് അത് തന്നെ എനിക്ക് വിവാഹ ദിവസം കിട്ടിയെന്നും' മൃദുല പറഞ്ഞു. 'എന്‌റെ മൃദുല കുട്ടിക്ക് വേണ്ടി ഞാന്‍ കണ്ടെത്തിയ പ്രത്യേക ടീമാണ് ഇതെന്ന്' യുവയും പറഞ്ഞു. എന്‌റെ ഫ്രണ്ടിന്‌റെ തന്നെ ടീമാണ്. വളരെ നല്ല രീതിയില്‍ തന്നെ അവര് എല്ലാം ചെയ്തു. ഒരുപാട് നന്ദി. ഞങ്ങളുടെ വിവാഹദിവസം ഇത്രയും മെമ്മറബിള്‍ ആക്കി തന്നതിന്', യുവകൃഷ്ണ പുതിയ വീഡിയോയില്‍ പറഞ്ഞു. വിവാഹ ശേഷം മൃദുലയെയും കൊണ്ട് കൊച്ചിയിലേക്ക് പോയിരിക്കുകയാണ് യുവ. ഇതിന്‌റെ വീഡിയോ കഴിഞ്ഞ ദിവസം മൃദുല ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്.


Click it and Unblock the Notifications