സീ കേരളം നവംബര്‍ 17 മുതല്‍ പ്രേക്ഷകരിലേക്ക്! ഉദ്ഘാടന ചടങ്ങുകളുടെ വിസ്മയരാവ് മൂന്നിന്‌

By Prashant V R

മലയാള ടെലിവിഷന്‍ ചാനല്‍ നിരയിലേക്ക് ഇനി സീ നെറ്റ്വര്‍ക്ക് ചാനലും. ഇന്ത്യയിലെ പ്രമുഖ ടിവി നെറ്റവര്‍ക്കായ സീയുടെ മലയാളം ചാനല്‍ നവംബര്‍ 17മുതലാണ് ലഭ്യമായി തുടങ്ങുക. നവംബര്‍ മൂന്നിനാണ് വിസ്മയ രാവ് എന്ന പേരില്‍ ചാനലിന്റെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍,ഗവര്‍ണര്‍ പി സദാശിവം എന്നിവരാണ് മുഖ്യാതിഥികളായി എത്തുന്നത്.

ഇവര്‍ക്കൊപ്പം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി, ജയറാം,റാണ ദഗുപതി, കാര്‍ത്തി തുടങ്ങിയ താരങ്ങളും പങ്കെടുക്കുന്നുണ്ട്. സീ കേരളത്തിന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഈ വിവരം അണിയറക്കാര്‍ അറിയിച്ചിരുന്നത്. വിപുലമായ സജ്ജീകരണങ്ങളോടെയാണ് സീ നെറ്റ്വര്‍ക്ക് മലയാളത്തിലേക്കും എത്തുന്നത്.

zee keralam

നിരവധി മലയാളം സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സീ മലയാളം നേരത്തെ വന്‍തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്തതും അണിയറയില്‍ ഒരുങ്ങുന്നതുമായ സിനിമകളാണ് സീ കേരളം നേരത്തെ സ്വന്തമാക്കിയിയിരുന്നത്. തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളില്‍ തിളങ്ങിയ ശേഷമാണ് സീ നെറ്റ് വര്‍ക്ക് മലയാളത്തിലേക്കും എത്തുന്നത്.

സീ നെറ്റ്വര്‍ക്ക് മലയാളത്തിലേക്ക് എത്തുന്നതോടെ ചാനല്‍ രംഗത്തെ മറ്റു മുന്‍നിര ചാനലുകള്‍ക്ക് മല്‍സരം കടുക്കും. മലയാളത്തിലെ മുന്‍നിര ചാനലുകളായ എഷ്യാനെറ്റ്, മഴവില്‍ മനോരമ,ഫ്‌ളവേഴ്‌സ് തുടങ്ങിയ ചാനലുകള്‍ക്കൊപ്പം മല്‍സരിക്കുവാനാണ് സീ കേരളവും എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X