twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളികളുടെ സ്വീകരണ മുറിയിലേക്ക് ഇനി സീ കേരളവും! ചാനല്‍ നവംബര്‍ 26മുതല്‍ പ്രേക്ഷകരിലേക്ക്!

    By Prashant V R
    |

    സീ നെറ്റ് വര്‍ക്കിന്റെ മലയാളം ചാനലായ സീ കേരളം നവംബര്‍ 26മുതല്‍ ലഭ്യമാകും. സൗത്ത് ഇന്ത്യയില്‍ സീ നെറ്റ്വര്‍ക്കിന്റെ അഞ്ചാമത്തെ ചാനലാണ് സീ കേരളം. രസകരമായ പരമ്പരകളും പ്രോഗ്രാമുകളും ചലച്ചിത്രങ്ങളും തുടക്കം മുതല്‍ പ്രേക്ഷകര്‍ക്കായി ചാനല്‍ ഒരുക്കുന്നുണ്ട്. വന്‍ ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന ഡാന്‍സ് കേരള ഡാന്‍സ് എന്ന് ഷോയാണ് സീ കേരളയുടെ പ്രധാന ആകര്‍ഷണം.

    രാംചരണിനെ മറികടന്ന് ദളപതി! സൗത്ത് ഇന്ത്യയിലെ എറ്റവും വലിയ പണം വാരി ചിത്രമായി സര്‍ക്കാര്‍രാംചരണിനെ മറികടന്ന് ദളപതി! സൗത്ത് ഇന്ത്യയിലെ എറ്റവും വലിയ പണം വാരി ചിത്രമായി സര്‍ക്കാര്‍

    ചലച്ചിത്ര താരം അനന്യ അവതരിപ്പിക്കുന്ന കോമഡി ഷോ എന്ന പരിപാടിയും സീയില്‍ ഉണ്ടാകും. പ്രൈം ടൈം സ്ലോട്ടുകളില്‍ പുതുമയുളള പരമ്പരകളാണ് ചാനലില്‍ കാണാന്‍ സാധിക്കുക. നന്ദനന്ദനം,കുട്ടിക്കുറുമ്പന്‍,ചെമ്പരത്തി,സ്വാതി നക്ഷത്രം ജ്യോതി,അല്ലിയാമ്പല്‍ എന്നിവയാണ് ചാനലിലെ പ്രധാന പരമ്പരകള്‍.

    zee keralam

    ഗുഡ്‌മോര്‍ണിംഗ് കേരളം, സൂപ്പര്‍ ബംബര്‍ എന്നിവ സീയിലെ സ്‌പെഷ്യല്‍ പ്രോഗ്രാമുകളാണ്. നിരവധി മലയാളം സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സീ കേരളം നേരത്തെ വന്‍തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്തതും അണിയറയില്‍ ഒരുങ്ങുന്നതുമായ സിനിമകളാണ് സീ കേരളം സ്വന്തമാക്കിയിയിരുന്നത്. തമിഴ്, തെലുങ്ക്,കന്നഡ ഭാഷകളില്‍ തിളങ്ങിയ ശേഷമാണ് സീ നെറ്റ് വര്‍ക്ക് മലയാളത്തിലേക്കും എത്തുന്നത്.

    സീ നെറ്റ്വര്‍ക്ക് മലയാളത്തിലേക്ക് എത്തുന്നതോടെ ചാനല്‍ രംഗത്തെ മറ്റു മുന്‍നിര ചാനലുകള്‍ക്ക് മല്‍സരം കടുക്കും. മലയാളത്തിലെ മുന്‍നിര ചാനലുകളായ എഷ്യാനെറ്റ്, മഴവില്‍ മനോരമ,ഫ്ളവേഴ്സ് തുടങ്ങിയ്ക്കൊപ്പം മല്‍സരിക്കുവാനാണ് സീ കേരളവും എത്തുന്നത്. വിപുലമായ സജ്ജീകരണങ്ങളോടെയാണ് സീ നെറ്റ്വര്‍ക്ക് മലയാളത്തിലേക്കും എത്തുന്നത്.

    ചാക്കോച്ചന്റെ തട്ടും പുറത്ത് അച്യൂതന്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി! ചിത്രത്തിന്റെ റിലീസ് ഉടന്‍ചാക്കോച്ചന്റെ തട്ടും പുറത്ത് അച്യൂതന്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി! ചിത്രത്തിന്റെ റിലീസ് ഉടന്‍

    ഈ ലഡു കഴിച്ചാൽ ചിരിച്ച് ചിരിച്ച് മരിക്കും..!! ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണമിങ്ങനെ...ഈ ലഡു കഴിച്ചാൽ ചിരിച്ച് ചിരിച്ച് മരിക്കും..!! ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണമിങ്ങനെ...

    English summary
    zee keralam channel launch
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X