For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡാന്‍സ് പഠിപ്പിക്കാൻ വന്നയാളുമായി പ്രണയത്തിലായി, ഇന്റര്‍കാസ്റ്റ് മ്യാരേജും; ഭര്‍ത്താവിനെ കുറിച്ച് നടി സുമി

  |

  സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരയാണ് ചെമ്പരത്തി. തമിഴില്‍ സൂപ്പര്‍ഹിറ്റായ സീരിയല്‍ മലയാളത്തിലേക്ക് കൂടി നിര്‍മ്മിച്ചതാണ്. ലോക്ഡൗണ്‍ കാരണം ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചെങ്കിലും ആരാധകര്‍ കാത്തിരിക്കുകയാണ്. ചെമ്പരത്തിയിലെ വില്ലത്തി വേഷത്തിലെത്തി ശ്രദ്ധേയായി മാറിയ നടിയാണ് സുമി റാഷിക്.

  വിവാഹശേഷം കൂടുതൽ സുന്ദരിയായി നടി കാജൽ അഗർവാൾ

  ജയന്തി എന്ന കഥാപാത്രത്തിലൂടെ വളരെ കുറച്ച് സമയത്തിനുള്ളില്‍ സുമി പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്തിരുന്നു. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ ഇന്റര്‍കാസ്റ്റ് വിവാഹത്തെ കുറിച്ചും ചെമ്പരത്തി സീരിയലിനെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് നടി.

  ഞാന്‍ പുള്ളിക്കാരന്റെ ക്ലാസില്‍ ഡാന്‍സ് പഠിക്കാന്‍ പോയതാണ്. ഒരു ഷോ ചെയ്യാന്‍ വേണ്ടി പുള്ളിയാണ് ഡാന്‍സ് പഠിപ്പിച്ചത്. അങ്ങനെ പഠിച്ച് പഠിച്ച് പ്രണയത്തിലായി. കല്യാണത്തെ പറ്റി പറയുകയാണെങ്കില്‍ അത് ഭയങ്കര രസമാണ്. ആദ്യം രജിസ്റ്റര്‍ മ്യാരേജ് ചെയ്തു. പിന്നെ മിന്ന് കെട്ടി. ശേഷം നിക്കാഹ് നടത്തി. അങ്ങനെ മൂന്ന് കല്യാണമാണ് നടത്തിയത്. എല്ലാ ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയിലും ഉള്ളത് പോലെ വഴക്ക് ഞങ്ങള്‍ക്കിടയിലുമുണ്ട്.

  ഭര്‍ത്താവിന്റെ ഫോണ്‍ ചെക്ക് ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സുമിയുടെ മറുപടി. ഡാന്‍സ് ഇഷ്ടപ്പെട്ട് അദ്ദേഹത്തെ ആരെങ്കിലും പ്രൊപ്പോസ് ചെയ്തിട്ടുണ്ടോന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ കല്യാണത്തിന് ശേഷം ഡാന്‍സ് തന്നെ താന്‍ നിര്‍ത്തിച്ചുവെന്ന് നടി പറയുന്നു. വിവാഹശേഷവും ഡാന്‍സുമായി പോവുകയാണെങ്കില്‍ നമുക്ക് കുടുംബം മുന്നോട്ട് കൊണ്ട് പോവണ്ടേ. വേറെ ജോലി എന്തേലും വേണം. അങ്ങനെ ദുബായിലേക്ക് പോയി. തിരിച്ച് വന്നത് ഗുണ്ടുമണിയായിട്ടാണ്. അതോണ്ട് ഡാന്‍സ് മുന്നോട്ട് കൊണ്ട് പോവാന്‍ സാധിച്ചില്ല. റീല്‍സിലൊക്കെ ചെയ്യുന്നുണ്ടെങ്കിലും പ്രൊഫഷണലായി ഡാന്‍സ് ചെയ്യുന്നില്ല.

  വിവാഹത്തിന് രണ്ട് വീട്ടില്‍ നിന്നും എതിര്‍പ്പ് ഉണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ സ്‌നേഹം അത്രയും ശക്തമായിരുന്നു. അവസാനം എല്ലാവരും ഓക്കെ ആയി. ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല. പിന്തുണ നല്‍കാറുണ്ട്. രണ്ട് വീട്ടുകാരെയും ബുദ്ധിമുട്ടിക്കാതെ ഇത്രയും വര്‍ഷം മുന്നോട്ട് പോവുന്നുണ്ട്. അതുകൊണ്ട് അവര്‍ക്കും സന്തോഷമേയുള്ളു എന്നാണ് സുമിയുടെ ഭര്‍ത്താവ് റാഷിക് പറയുന്നത്. ആദ്യം പ്രൊപ്പോസ് ചെയ്തത് ഞാനാണ്.

  ഇപ്പോള്‍ ചെമ്പരത്തി സീരിയലാണ് ചെയ്യുന്നത്. ലോക്ഡൗണ്‍ വന്നതോടെ അതിലെ എല്ലാവരെയും മിസ് ചെയ്യുന്നു. ഫാമിലിയ്‌ക്കൊപ്പം സമയം ചെലവഴിക്കാന്‍ പറ്റുന്നത് കൊണ്ട് കുഴപ്പമില്ല. ഷൂട്ടിങ്ങ് തിരക്ക് ആവുമ്പോള്‍ വരുന്നതും പോകുന്നതുമൊക്കെ തിരക്കിട്ടാണ്. വീട്ടുകാരുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ പറ്റാറില്ല. ഇപ്പോള്‍ അത് സാധിച്ചു.

  Chakkappazham Fame Arjun Finally Revealed The Reason For Quitting The Show

  എനിക്ക് നെഗറ്റീവ് റോള്‍സ് ഇഷ്ടമാണ്. പിന്നെ വരുന്നതെല്ലാം അത്തരം റോളുകളാണ്. എന്ത് കൊണ്ടാണെന്ന് അറിയില്ല. ചെമ്പരത്തിയില്‍ ഫുള്‍ നെഗറ്റീവാണെന്ന് പറയാന്‍ പറ്റില്ല. കാരണം കോമഡിയും വില്ലത്തരവുമൊക്കെ മാറി വരുന്നുണ്ട്. തുടക്കത്തില്‍ ഈ വേഷം ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. സംവിധായകന്‍ പറഞ്ഞ് തന്ന്് മെല്ലേയാണ് ശരിയായതെന്ന് സുമി പറയുന്നു.

  Read more about: serial
  English summary
  Zee Keralam Chembarathi Serial Actress Sumi Rashik Opens Up How Her Love Turns In To Intercaste Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X