പ്രിയസഖിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചെമ്പരത്തി പരമ്പരയിലെ ആനന്ദ് കൃഷ്ണൻ, ഞെട്ടിയെന്ന് ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്റ്റെബിൻ ജേക്കബ്. വളരെ ചെറിയ സമയം കൊണ്ടാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. നീർമാതളം എന്ന പരമ്പരയിലൂടെയാണ് നടൻ മിനിസ്ക്രീനിലെത്തിയത്. പോലീസ് ഓഫീസറുടെ കഥാപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത്. ചെമ്പരത്തി താരത്തിന്റെ രണ്ടാമത്തെ പരമ്പരയാണ്. നീർമാതളത്തിന്റെ സംവിധായകൻ ഡോക്ടർ ജനാർദ്ദനാണ് ചെമ്പരത്തിയും സംവിധാനം ചെയ്യുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി പരമ്പര മുന്നേറുകയാണ്.

ജനപ്രിയ പരമ്പരയായ ചെമ്പരത്തിയിലെ താരങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങൾ. സീരിയൽ വിശേഷങ്ങൾ മാത്രമല്ല തങ്ങളുടെ സ്വകാര്യ വിശേഷങ്ങളും താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് നടൻ സ്റ്റെബിൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ്. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായിരിക്കുന്നത്.

 പ്രിയസഖി

സ്റ്റെബിൻ എന്ന പേരിനെക്കാളും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് ആനന്ദ് എന്ന പേരിലൂടെയാണ്. അഖിലാണ്ഡേശ്വരിയുടെ മൂത്തമകൻ ആനന്ദ് കൃഷ്ണൻ എന്ന പേരിലൂടെയാണ് നടനെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് വളരെ ചെറിയ സമയംകൊണ്ട് തന്നെ ആനന്ദ്- കല്യാണി ജോഡികൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാവുകയായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സ്റ്റെബിൻ പങ്കുവെച്ച ചിത്രമാണ്. പ്രിയപ്പെട്ടവൾക്കൊപ്പമുള്ള ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്.

ആശംസയുമായി  ആരാധകർ

പ്രിയസഖി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ പെൺകുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. നടൻ തന്റെ ഇൻസ്റ്റഗ്രാമിലെ മുഖ ചിത്രവും മാറ്റിയിട്ടുണ്ട്. പ്രിയപ്പെട്ടവൾക്കൊപ്പമുള്ള ചിത്രം തന്നെയാണ് ഇതും. നടന്റെ സെൽഫി വൈറലായതിന് പിന്നാലെ താരത്തിന് എല്ലാവിധ ആശംസയും നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ആശംസ നേരുന്നതിനോടൊപ്പം വിവാഹം കഴിഞ്ഞോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഷോക്ക് ആയിപ്പോയെന്നും ആരാധകരിൽ ചിലർ പറയുന്നു.

പ്രണയത്തെ കുറിച്ച് താരം

നേരത്തെ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പ്രണയത്തെ കുറിച്ചുള്ള സൂചന നൽകിയിരുന്നു. എല്ലാവർക്കും പ്രണയം ഉണ്ടല്ലോ, പ്രണയം ഇല്ലാത്തവർ ആരാണ് ഉള്ളത് (ചിരിക്കുന്നു). വിവാഹ സങ്കല്പങ്ങൾ എന്നൊന്നും പറയാനില്ല. വിവാഹം കഴിക്കണം. സമയം ആകട്ടെ അപ്പോൾ എല്ലാം അതിന്റെ വഴിയേ നടക്കുമെന്നാണ് അന്ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അച്ഛനും അമ്മയും, അനിയനും അനുജത്തിയും അടങ്ങുന്നതാണ് സ്റ്റെബിന്റെ കുടുംബം.

Recommended Video

കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്
 അഭിനയ ജീവിതം ആരംഭിച്ചത്

ഇന്റീരിയർ ഡിസൈനറാണ് സ്റ്റൈബിൻ. സ്വന്തമായി സ്ഥാപനം ഇട്ട് ജോലി നോക്കി വരുമ്പോഴായിരുന്ന സീരിയലിലേയ്ക്ക് എത്തുന്നത്. അപ്രതീക്ഷിതമായിട്ടാണ് സ്റ്റെബിൻ സീരിയലിൽ എത്തുന്നത്. തന്റെ സീരിയൽ പ്രവേശത്തെ കുറിച്ചും നടൻ സമയത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഡോ. ജനാർദ്ദനൻ സാറിന്റെ നീർമാതളം എന്ന പരമ്പരയിലൂടെയാണ് മിനിസ്ക്രീനിൽ എത്തുന്നത്. ഫോട്ടോ കണ്ട് ഇഷ്ടപെട്ടുകൊണ്ടാണ് അദ്ദേഹം എന്നെ അഭിനയിക്കാൻ വിളിക്കുകയായിരുന്നു. ലൊക്കേഷൻ എന്ന സംഭവം തന്നെ അറിയുന്നത് നീർമാതളത്തിലൂടെയാണെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചെമ്പരത്തിയിൽ എത്തിയ ശേഷമാണ് കൂടുതൽ ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങുന്നതെന്നും കൂട്ടിച്ചേർത്തു..

Read more about: tv serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X