For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് അതാണിഷ്ടം, വിവാഹ ശേഷം അഭിനയം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അമൃത

  |

  പട്ടുസാരി, പുനര്‍ജനി, ചക്രവാകം, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ നടി അമൃത വര്‍ണന് സാധിച്ചിരുന്നു. ഏറ്റവുമൊടുവില്‍ കാര്‍ത്തികദീപം എന്ന സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് അമൃത. ഇതിനിടെയാണ് കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

  കഴിഞ്ഞ ആഴ്ചയായിരന്നു അമൃതയും പ്രശാന്തും തമ്മിലുള്ള വിവാഹം നടക്കുന്നത്. വര്‍ഷങ്ങളായി അടുത്ത പരിചയമുള്ള ഇരുവരുടെയും വിവാഹം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. ഇപ്പോഴിതാ പ്രശാന്തിനെ കുറിച്ചും വിവാഹശേഷം അഭിനയ ജീവിതത്തിന് ഒരു മാറ്റവും ഇല്ലെന്ന് സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ അമൃത പറയുകയാണ്.

  വിവാഹത്തെ കുറിച്ചു ഞാന്‍ എവിടെയും പോസ്റ്റ് ചെയ്തില്ലെന്ന പരാതി പറയാനാകില്ല. കാരണം വിവാഹത്തിന് മുന്‍പേ ഞാന്‍ സേവ് ദി ഡേറ്റ് ചിത്രങ്ങളും, വീഡിയോസും മറ്റും ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും വാട്‌സ്ആപ് സ്റ്റാറ്റസ്സിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹശേഷവും തീര്‍ച്ചയായും അഭിനയിക്കും. ഒരിക്കലും ഫീല്‍ഡ് ഔട്ട് ആകില്ല. എന്റെ അഭിനയത്തെ പിന്തുണയ്ക്കുന്ന ഭര്‍ത്താവും വീട്ടുകാരുമാണ് കൂടെയുള്ളത്. അദ്ദേഹത്തിന്റെ വീട്ടില്‍ അച്ഛനും അമ്മയും സഹോദരിയും ആണ് ഉള്ളത്.

  അഭിനയത്തെ ഒരുപാട് സ്‌നേഹിക്കുന്ന ഒരാളാണ് പ്രശാന്തേട്ടന്‍. പുള്ളിക്കാരന്‍ മുഖം മൂടി എന്നൊരു ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റില്‍ വന്ന നീലക്കുയില്‍ എന്ന പരമ്പരയിലും ചെറിയ വേഷം ചെയ്തു. പിന്നെ കോമഡി സ്റ്റാര്‍സിലും എത്തിയിട്ടുണ്ട്. ഇപ്പോള്‍ നിലവില്‍ ഒരു ഷോര്‍ട്ട് ഫിലിം ഷൂട്ടിങ് കഴിഞ്ഞു. അതിന്റെ റിലീസ് ഉടനെ ഉണ്ടാകും. നേരത്തെ മര്‍ച്ചന്റ് നേവിയില്‍ ആയിരുന്നു അദ്ദേഹം. പിന്നീട് ദുബായില്‍ സേഫ്റ്റി ഓഫീസര്‍ ആയി ജോലി ചെയ്തിരുന്നു. നാട്ടില്‍ വന്നതോടെ കൊവിഡിലും മറ്റും പെട്ടുപോയി. തിരികെ പോകാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്നു.

  തനിക്ക് കിട്ടുന്ന വേഷങ്ങള്‍ നല്ലത് പോലെ ചെയ്യുക. കുടുംബ ജീവിതം നല്ല രീതിയില്‍ മുന്‍പോട്ട് കൊണ്ട് പോവുക എന്നതൊക്കെയാണ് ആഗ്രഹം. എന്നാല്‍ ബിഗ് സ്‌ക്രീനിലേക്ക് വരാന്‍ താത്പര്യം ഇല്ല. സീരിയലില്‍ തുടരാനാണ് ഇഷ്ടമെന്ന് അമൃത പറയുന്നു. അവിടെ കിട്ടുന്ന നല്ല വേഷങ്ങള്‍ നല്ലതായി അവതരിപ്പിച്ചു കൊണ്ടു പോകാന്‍ സാധിക്കണമെന്നേയുള്ളു.

  ശ്രദ്ധ നേടി ട്രാൻസ് വുമൺ 'ഹരിണി ചന്ദന'യുടെ വിവാഹ വീഡിയോ | Oneindia Malayalam

  അഭിനയം മുന്നോട്ട് കൊണ്ട് പോകുമോ എന്ന് രണ്ടു വര്‍ഷത്തിനു മുന്‍പേ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു. ആ രണ്ടു വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ക്ക് ഇടയില്‍ നല്ലൊരു സൗഹൃദവും ഉടലെടുത്തു. അങ്ങനെ എല്ലാ കാര്യങ്ങളും പരസ്പരം ഷെയര്‍ ചെയ്യാനും തുടങ്ങി. ഒടുവില്‍ വിവാഹം കഴിക്കാം എന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു. പ്രണയം വീട്ടില്‍ പറഞ്ഞപ്പോള്‍ തന്നെ ഇരുവീട്ടുകാരും അംഗീകരിച്ചു. പിന്നെ ഒന്നും നോക്കിയില്ല എത്രയും വേഗം വിവാഹം ഫിക്‌സ് ചെയ്യുക ആയിരുന്നു. രണ്ടു വര്‍ഷം കാത്തിരുന്നെങ്കിലും പ്രശ്‌നങ്ങളൊന്നും ഞങ്ങളുടെ പ്രണയത്തിന് ഇല്ലായിരുന്നുവെന്നും നടി പറയുന്നു.

  Read more about: serial സീരിയല്‍
  English summary
  zee keralam Karthika Deepam Serial Fame Amritha Varnan About Her Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X