ഹെലികോപ്റ്ററിലെ ആ സീൻ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു, പ്രണയരംഗത്തെ കുറിച്ച് ഷിജു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് നീയും ഞാനും. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. രവിവർമ്മന്റേയും ശ്രീലക്ഷ്മിയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. ഒരു റൊമാന്റിക് കുടുംബ പരമ്പരയാണ്. നടൻ ഷിജു അവതരിപ്പിക്കുന്ന കഥാപാത്രമായ രവി വർമ്മന്റെ ഓഫീസിലെ സ്റ്റാഫാണ് ശ്രീലക്ഷ്മി. പുതുമുഖ താരം സുസ്മിതയാണ് ശ്രീലക്ഷ്മിയായി എത്തുന്നത്. 40 വയസ്സുകാരനായ രവിയുടെ 20 വയസ്സുകാരിയായ ശ്രീലക്ഷ്മിയുടേയും പ്രണയമാണ് പരമ്പരയുടെ പ്രമേയം.

shiju

ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് സീരിയലിന്റെ പ്രെമോ വീഡിയോണ് ഹെലികോപ്റ്റിൽവെച്ച് രവി തന്റെ പ്രണയം ശ്രീലക്ഷ്മിയോട് വെളിപ്പെടുത്തുകയാണ്. മലയാളത്തിൽ ഇതാദ്യമായിട്ടാണ് ഹെലികോപ്റ്ററിൽ പ്രണയരംഗം ചിത്രീകരിക്കുന്നത്. ഇപ്പോഴിതാ ഹെലികോപ്റ്റർ രംഗത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഷിജു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാണെന്നാണ് ഷിജു പറയുന്നത്. ഒറ്റ വാക്കിൽ പറയാൻ കഴിയില്ലെന്നും നടൻ പറയുന്നു. സിനിമയിലും സീരിയലിലുമായി നിരവധി റൊമാറ്റിക് രംഗങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഇതിന്റെ ഒരു ഭാഗമാകൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. മലയാള സീരിയൽ ചരിത്രത്തിലെ തന്നെ നാഴികകല്ലാണെന്നും താരം പറയുന്നു. നീയും ഞാനും സീരിയൽ ടീം അംഗങ്ങളെ ഷിജു അഭിനന്ദിക്കുന്നുണ്ട്.

ചാലക്കുടിയിലാണ് ഹെലികോപ്റ്റർ രംഗം ചിത്രീകരിച്ചത്. സീനിന്റെ പൂർണ്ണതയ്ക്ക് വേണ്ടി 4, 5 ടേക്കുകൾ എടുത്തുവെന്നും ഷൂട്ടിങ്ങ് ഓർമ പങ്കുവെച്ച് കൊണ്ട് നടൻ പറഞ്ഞു. ചോപ്പറിലെ പ്രണയ രംഗങ്ങൾ വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. വളരെ ആസ്വദിച്ചായിരുന്നു രവി വർമ്മൻ ശ്രീലക്ഷ്മിയോട് പ്രണയം വെളിപ്പെടുത്തുന്ന രംഗങ്ങൾ ചെയ്തതെന്നും നടൻ കൂട്ടിച്ചേർത്തു. പ്രെമോ വീഡിയോ സോഷ്യ മീഡിയയിൽ വൈറലായിരിക്കുകയാണ്. എപ്പിസോഡിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X