പരസ്പരം നഷ്ടപ്പെടാന്‍ തുടങ്ങുന്നു ഈ പ്രണയിതാക്കള്‍ക്ക്; പ്രേക്ഷകരെ നിരാശപ്പെടുത്തി നീയും ഞാനും സീരിയല്‍

നീയും ഞാനും സീരിയല്‍ പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഓരോ ദിവസം കഴിയുംതോറും ശ്രീലക്ഷ്മിയും രവി വര്‍മ്മനും അകന്ന് പോവുന്നത് ആര്‍ക്കും ഉള്‍കൊള്ളാന്‍ സാധിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ശ്രീലക്ഷ്മിയും സച്ചിയും തമ്മില്‍ വിവാഹം കഴിക്കാന്‍ പോവുന്നതിനെ കുറിച്ചും മറ്റുള്ള കാര്യങ്ങളും ഫാന്‍സ് ഗ്രൂപ്പില്‍ വന്ന കുറിപ്പില്‍ പറയുകയാണ്.

'പരസ്പരം നഷ്ടപ്പെടാന്‍ തുടങ്ങുന്നു ഈ പ്രണയിതാക്കള്‍ക്ക്. സ്വന്തം എന്ന് കരുതിയ പ്രണയിനിയില്‍ മറ്റൊരാള്‍ അവകാശം ഉറപ്പിക്കാന്‍ പോകുന്നു. മകനെ നിര്‍ത്തി ഒന്നും കാണാനാകാതെ മാലയിട്ടു അനുഗ്രഹവും നല്‍കി ഗായത്രിയമ്മ യാത്രയായി. സരോജമ്മയുടെ മനസ്സിലും അതെ വേദന തന്നെ. എന്തെങ്കിലും അത്ഭുതം സംഭവിക്കും എന്ന ഉറച്ച വിശ്വാസത്തോടെ ഗായത്രിയമ്മയും. എങ്ങനെ എങ്കിലും ഇത് മുടങ്ങിയെങ്കില്‍ എന്നോര്‍ത്ത് സരോജമ്മയും. പുതിയ മരുമകന്‍ ആകാന്‍ പോകുന്ന സച്ചിയുടെ വാക്കുകള്‍ സുദര്‍ശനന്‍ അച്ഛനെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്...

ravi-sree-

പക്ഷേ സച്ചിയുടെ ഓരോ വാക്കുകള്‍ കേള്‍ക്കുമ്പോളും ഉരുകുന്ന രണ്ട് ഹൃദയങ്ങള്‍. തനിക്ക് സ്‌പെഷ്യല്‍ ആയ പ്രണയിനി മറ്റൊരാള്‍ക്ക് അങ്ങനെ ആണെന്ന് അയാളില്‍ നിന്ന് കേള്‍ക്കുമ്പോള്‍ ഉരുകുന്ന രവിവര്‍മന്‍. ഒന്നും പറയാനാവാതെ ഉള്ള നില്‍പ്പ് വല്ലാതെ സങ്കടം തോന്നുന്നു. വിരഹ വേദനയാല്‍ ഉരുകുമ്പോളും കഴിഞ്ഞു പോയ പ്രണയ നിമിഷങ്ങളെ ഓര്‍മ്മിപ്പിക്കത്തക്ക സാഹചര്യങ്ങള്‍ വീണ്ടും കണ്മുന്നില്‍ അരങ്ങേറുമ്പോള്‍ അടക്കി വച്ച നൊമ്പരങ്ങള്‍ സങ്കടക്കടലായി ഒഴുകി ശ്രീലക്ഷ്മിയുടെ കണ്ണുകളില്‍ നിന്നും.

ആകാശയാത്രയിലെ മോതിരം മാറലും പൂവു നല്‍കിയ നിമിഷങ്ങള്‍ എല്ലാം രണ്ട് പേരുടെയും മനസ്സിലൂടെ ഒഴുകിയെത്തി. എന്താണ് സംഭവിച്ചത് എന്ന് പോലും അറിയാതെ സച്ചിയും അമ്മയും. ആകാംക്ഷ നിറഞ്ഞ നിമിഷങ്ങള്‍ക്കായി കാത്തിരിക്കേണ്ടിയിരിക്കുന്നു... എന്നുമാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ നീയും ഞാനും സീരിയല്‍ ആരാധകര്‍ എഴുതിയിരിക്കുന്നത്. അതേ സമയം ഈ പോസ്റ്റിന് താഴെ നിരവധി കമന്റുകളുമായിട്ടാണ് എല്ലാവരും എത്തിയിരിക്കുന്നത്''.

neeyum-njanum

അവസാന നിമിഷത്തിലും പ്രതീക്ഷയോടെ രവി സാറിനെ നോക്കുന്ന സരോജാമ്മ. നീയും ഞാനിന്റെ സങ്കടകരമായ ഒരു എപ്പിസോഡ് കൂടി. ഇനിയുള്ള എപ്പിസോഡുകളും ഇതേ പോലെ തുടരുകയാണെങ്കില്‍ പ്രേക്ഷകര്‍ക്കും ഉള്‍കൊള്ളാന്‍ സാധിക്കില്ല. ഇനി കുറേ ദിവസം കാത്തിരിക്കുമ്പോള്‍ ചാനല്‍ മാറ്റി മറ്റ സീരിയല്‍ കാണാന്‍ തുടങ്ങും. പിന്നെ ഇതുതന്നെ മറന്നു പോകും അതാണ് ഉണ്ടാകാന്‍ പോകുന്നത്... എന്നാണ് ആരാധകര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X