ജീവിതത്തിലേക്ക് പുതിയ വർണ്ണം,മെഹന്ദി- ഹൽദി ചിത്രങ്ങളുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട നീനു

സീ കേരളം സംപ്രേക്ഷണം ചെയ്ത് സത്യ എന്ന പെൺകുട്ടി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മെർഷീന നീനു. നടി രസാനയുടെ സഹോദരിയാണ് മെർഷീന. സത്യ എന്ന പെൺകുട്ടിയിലെ 'സത്യ' എന്ന ഒറ്റ കഥാപാത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഒരു ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നീനു അവതരിപ്പിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ മെഹന്ദി ഹൽദി ചിത്രങ്ങളാണ്.

താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അനു മെമ്മറീസ് ആണ് ചിത്രങ്ങൾ പകർത്തിയത്. മനോഹരമായ ചിത്രങ്ങളിൽ അതി സുന്ദരിയായിട്ടാണ് മെർഷീന പോസ് ചെയ്തിരിക്കുന്നത്. അതേസമയം ചിത്രങ്ങൾ പങ്കുവെച്ചത് അല്ലാതെ വിവാഹത്തെ കുറിച്ച് മറ്റ് മറ്റ് സൂചനകൾ ഒന്നും തന്നെ നൽകിയിട്ടല്ല. മെഹന്ദി ചിത്രങ്ങൾ പങ്കുവെച്ചതിന്റെ തൊട്ട് അടുത്ത ദിവസമാണ് ഹൽദി ചിത്രങ്ങളും പോസ്റ്റ് ചെയ്തത്. ഇതോടെയാണ് പ്രേക്ഷകരുടെ സംശയം ഇരട്ടിച്ചത്.

ആശംസയുമായി ആരാധകർ

വിവാഹമായോ എന്ന് പ്രേക്ഷകർക്ക് ആരാഞ്ഞിട്ടും മറുപടി ഒന്നും താരം നൽകിയിട്ടില്ല. മെർഷീനയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നടി മറുപടി നൽകിയിട്ടില്ലെങ്കിലും ആശംസയുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. വിവാഹാശംസകൾ നേരുന്നതിനോടൊപ്പം തന്നെ വരനെ കുറിച്ചും ചോദിക്കുന്നുണ്ട്. ആരധകകരുട ആശംസയ്ക്ക് പോലും നീനു മറുപടി നൽകിയിട്ടില്ല. നീനുവിന്റെ ഹൽദി മെഹന്ദി ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തന്നെ നടിയുടെ വിവാഹത്തെ കുറിച്ച് നിരവധി കഥകൾ പുറത്ത് വരുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവം

പ്രണയ വിവാഹമാണെന്നാണ് പുറത്ത് പ്രചരിക്കുന്നത്. എന്നാൽ ഇതിന് മുൻപ് പ്രണയത്തെ കുറിച്ച് നടി ഒരു സൂചന പോലും നൽകിയിരുന്നില്ല. സീ കേരളം ആരംഭിച്ചപ്പോൾ തുടങ്ങിയ പരമ്പരയായിരുന്നു സത്യ എന്ന പെൺകുട്ടി. നീനുവിനോടൊപ്പം നടൻ ശ്രീനീഷായിരുന്നു സീരിയലിൽ പ്രധാന വേഷത്തിലത്തെിയത്. സീ കേരളം സംപ്രേക്ഷണം ചെയ്ത മികച്ച സീരിയലുകളിൽ ഒന്നായിരുന്നു ഇത്. സത്യ എന്ന പെൺകുട്ടി അവസാനിച്ചതിന് ശേഷം നീനുവിനെ മറ്റ് പരമ്പരകളിൽ കണ്ടിരുന്നില്ല. സീരിയലിൽ സജീവമായിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിലും ചാനൽ ഷോകളിലും സജീവമായിരുന്നു. സീ കേരളം തന്നെ സംപ്രേക്ഷണം ചെയ്യുന്ന ഗെയിം ഷോയിൽ നീനു എത്താറുണ്ടായിരുന്നു.

രസ്നയുടെ സഹോദരി

സോഷ്യൽ മീഡിയയിൽ സജീവമാണ് മെർഷീന നീനു. സ്റ്റൈലൻ ചിത്രങ്ങളും ജീവിതത്തിലെ വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇതൊക്കെ വൈറലാകാറുമുണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം രസ്നയുടെ സഹോദരിയാണ് നീനു. പരിജാതം എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി താരമാണ് രസാന. അരുണ, സീമ എന്ന ഇരട്ടകഥാപാത്രമായിരുന്ന താരം സീരിയലിൽ അവതരിപ്പിച്ചത്. ഏഷ്യനെറ്റിലായിരുന്നു സീരിയൽ സംപ്രേക്ഷണം ചെയ്തത്. പരമ്പര അവസാനിച്ചിട്ട് വർഷങ്ങളായിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ രസാനയുട കഥാപാത്രങ്ങൾ ചർച്ചാ വിഷയമാണ്. പാരിജാതത്തിലൂടെ നിരവധി ആരാധകരെ സൃഷ്ടിക്കാൻ നടിക്ക് കഴിഞ്ഞിരുന്നു.

Recommended Video

കല്യാണ ശേഷം മൃദുലയുടെ പ്രതികരണം | Mridula Yuva After Marriage Response
രഹസ്യ വിവാഹം

മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുമ്പോഴാണ് രസ്ന വിവാഹിതയാകുന്നത്. ഇതോടെ അഭിനയം അവസാനിപ്പിക്കുകയായിരുന്നു. ഇത് പ്രേക്ഷകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകയാണ് നടി. രണ്ട് മക്കളായണ് നടിക്കുളളത്. കുഞ്ഞുങ്ങളുടേയോ കുടുംബ ചിത്രങ്ങളോ ഇതുവരെ പ്രേക്ഷകർക്ക് മുന്നിൽ പങ്കുവെച്ചിട്ടില്ല. ഇനി അഭിനയത്തിലേയ്ക്ക് മടങ്ങി വരില്ലെന്ന് മുൻപ് രസ്ന സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മക്കൾ രണ്ടുപേരുടെയും കാര്യം ഞാൻ തന്നെ നോക്കണം. അല്ലാതെ ഒന്നും ശരിയാകില്ല. ഭർത്താവ് ജോലി തിരക്കുകളിൽ ആണ്. അപ്പോൾ അദ്ദേഹത്തിനും ഒരു പിന്തുണയുടെ ആവശ്യം ഉണ്ടെന്നും നടി പറഞ്ഞിരുന്നു. അഭിനയത്തിനെക്കാളും കുടുംബത്തിന് ആണ് പ്രധാന്യം കൊടുക്കുന്നതെന്നും നടി അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X