For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവത്തിനായി അമ്മയും മകളും ഒന്നിച്ച് ലേബര്‍ റൂമിലേയ്ക്ക്; സംഭവബഹുലമായി 'അമ്മ മകള്‍'...

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് അമ്മമകള്‍. 2021 ഓക്ടോബര്‍ 25 ന് ആരംഭിച്ച സീരിയല്‍ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. അമ്മമകള്‍ സ്‌നേഹത്തിന്റെ അപൂര്‍വ്വകഥയാണ് പരമ്പരയുടെ പ്രമേയം. 200ാം എപ്പിസോഡിലേയ്ക്ക് പരമ്പര
  കടക്കുകയാണ്. സംഭവബഹുലമായി അമ്മമകള്‍ മുന്നോട്ട് പോവുകയാണ്.

  Also Read: സംഗീത സംവിധായകന്‍ വില്യം ഫ്രാന്‍സിസുമായിട്ടുളള വിവാഹം, കുഞ്ഞ്, ഏഴ് വര്‍ഷത്തെ ഇടവേളയെ കുറിച്ച് മിത്ര

  നടി മിത്ര കുര്യാനാണ് സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിയുടെ ആദ്യത്തെ സീരിയിലാണിത്. സംഗീത എന്ന കഥാപാത്രത്തെയാണ് പരമ്പരയില്‍ അവതരിപ്പിക്കുന്നത്. 18 വയസുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയായിട്ടാണ് നടി എത്തുന്നത്. മിത്രയ്‌ക്കൊപ്പം ശ്രീജിത്ത് വിജയ്, മരിയ, രജീവ് റോഷന്‍ , ബാലചന്ദ്രന്‍ ചുള്ളിക്കാട്, മങ്ക മഹേഷ് എന്നിവരാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബവിളക്കിന് ശേഷം ശ്രീജിത്ത് വിജയ് അഭിനയിക്കുന്ന പരമ്പരയാണിത്.

  Also Read: അമ്മയ്ക്ക് ഒട്ടും ഇഷ്ടമല്ല, എന്താണ് കാണിക്കുന്നതെന്ന് ചോദിക്കും; കന്യാദാനത്തിലെ സുശീലാമ്മ

  Also Read:വൃന്ദാവനത്തിന് ശേഷം സീരിയലില്‍ നിന്ന് ഇടവേള എടുക്കാന്‍ കാരണം, മടങ്ങി വരവിനെ കുറിച്ച് ഷെമി

  മരിയയാണ് മകളുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമ്മ-മകള്‍ ബന്ധത്തിനപ്പുറമുളള സ്‌നേഹബന്ധമായിരുന്നു സംഗീതയും അനുവും തമ്മില്‍. അമ്മയെ സ്‌നേഹത്തോടെ അമ്മക്കുട്ടി എന്നായിരുന്നു വിളിച്ചിരുന്നത്. അനുവിന്റെ വിവാഹം ഡോക്ടര്‍ വിപിനുമായി കഴിയുന്നതോടെയാണ് കഥ മാറുന്നത്. ശ്രീജിത്താണ് വിപിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  വിപിന്റെ അമ്മയെ എതിര്‍ത്തു കൊണ്ടാണ് അനുവിനെ വിവാഹം കഴിച്ചത്. ഡോക്ടറായ ഏക മകനെ സഹോദരന്റെ മകളെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. എന്നാല്‍ ഇതെല്ലാം തകിടം മറിച്ചു കൊണ്ടാണ് അനുവുമായിട്ടുള്ള കല്യാണം നടക്കുന്നത്.

  വിചാരിച്ചത് പോലെയുളള കുടുംബ ജീവിതമായിരുന്നില്ല അനുവിനെ കാത്തിരുന്നത്. വിപിന്റെ അമ്മയും സുഹൃത്ത് നീലിമയും ചേർന്ന് ഇവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. നീലിമയ്ക്ക് വിപിനെ ഇഷ്ടമായിരുന്നു. അനുവിനെ കല്യാണം കഴിച്ചത് ഇവരെ ചൊടിപ്പിച്ചിരുന്നു. അമ്മായിയമ്മയുടെ കൂട്ടുപിടിച്ച് ഇവരുടെ ജീവിതം തകര്‍ക്കാനായിരുന്നു നീലിമയുടെ പദ്ധതി.

  ഈ സമയത്താണ് അനുവും അമ്മ സംഗീതയും ഒരുമിച്ച് ഗര്‍ഭിണിയാവുന്നത്. അമ്മ വീണ്ടും പ്രഗ്നന്റായത് അനുവിന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അമ്മ സംഗീതയുമായി മകള്‍ അകന്നു. ഈ അവസരം വിപിന്റെ അമ്മ മുതലെടുക്കുകയായിരുന്നു.

  സംഗീതയോടുളള പിണക്കം മാറ്റാന്‍ വിപിന്‍ പല തവണ ശ്രമിച്ചെങ്കിലും അനു തയ്യാറായില്ല. തമ്മില്‍ കാണുന്ന അവസരങ്ങളിലൊക്കെ അമ്മയെ കുത്തി നോവിക്കാന്‍ അനു ശ്രമിച്ചിരുന്നു. എന്നാല്‍ മകളുടെ പലപ്പോഴും അച്ഛനും അമ്മയും മൗനം പാലിക്കുകയായിരുന്നു. അനുവിന്റെ എല്ലാ വാശിയും അംഗീകരിച്ച് കൊടുത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നായിരുന്നു അനുവിന്റെ ഭര്‍ത്താവ് വിപിന്റെ പക്ഷം. എന്നാല്‍ അമ്മയെ അനു മനസിലാക്കാത്തതിലുള്ള വിഷമവും വിപിനുണ്ട്.

  ഇപ്പോഴിത മലയാള സീരിയല്‍ ചരിത്രത്തില്‍ ആദ്യമായി അമ്മയും മകളും ഒന്നിച്ച് ലേബര്‍ റൂമിലേയ്ക്ക് പോവുകയാണ്. മെഗാ എപ്പിസോഡിലാണ് ഇത് സംപ്രേക്ഷണം ചെയ്യുന്നത്. പരമ്പരയിലെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി മെഗാ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. ഞായറാഴ്ച രാത്രി 7 മണിക്കാണ് ഇത് സംപ്രേഷണം ചെയ്യുക.

  സീരിയലിന്റെ പ്രെമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രസവ വേദനയില്‍ പിടയുന്ന മകളെ ഒറ്റയ്ക്ക് ആശുപത്രിയില്‍ എത്തിക്കുന്നതും ഇരുവരും ഒന്നിച്ച് ലേബര്‍ റൂമിലേയ്ക്ക് പോകുന്നതുമാണ് പുറത്തു വന്ന വീഡിയോയില്‍ കാണിക്കുന്നത്.എപ്പിസോഡഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  Read more about: mithra kurian tv serial
  English summary
  Zee Keralam Serial Ammamagal Sangeetha Anu Anu's Delivery Mega episode Monday 7 pm
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X