ഒപ്പം നിന്നവരോടും പ്രേക്ഷകരോടും നന്ദി പറഞ്ഞ് ചെമ്പരത്തി താരം പ്രബിന്‍, സീരിയലില്‍ എത്തുക എളുപ്പമായിരുന്നില്ല

സീകേരളം സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് പ്രബിന്‍. അരവിന്ദ് എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. സ്വന്തം പേരിനെക്കാളും അഖിലാണ്ഡേശ്വരിയുടെ ഇളയ മകന്‍ അരവിന്ദ് എന്ന പേരിലാണ് പ്രേക്ഷകരുടെ ഇടയില്‍ പ്രബിന് അറിയപ്പെടുന്നത്.

ഇപ്പോഴിത പുതിയ പരമ്പരയുമായി താരം എത്തുകയാണ്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന കുടുംബശ്രീ ശരദയാണ് പുതിയ സീരിയല്‍. സത്യ എന്ന പെണ്‍കുട്ടി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നീന മെര്‍ഷീനയാണ് നായികയായി എത്തുന്നത്. താരങ്ങള്‍ തങ്ങളുടെ പുതിയ സിനിമയെ കുറിച്ച് വെളിപ്പെടുത്തിയിട്ടുമുണ്ട്. കുടുംബശ്രീ ശരദയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് അഭിനയ ജീവിതം തുടങ്ങിയതിനെ കുറിച്ച് പ്രബിന്‍ പങ്കുവെച്ച വാക്കുകളാണ്. അഭിനയമോഹമാണ് താരത്തെ ഇന്നും കാണുന്ന പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റിയത്. തന്റെ അഭിനയ ജീവിതത്തില്‍ ഒരോ ഘട്ടത്തിലും കൈതാങ്ങായി നിന്ന എല്ലാവരോടും നന്ദി പറയുകയാണ് താരം. പ്രബിന്റെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്.ഡബ്ബിംഗ് ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു നടന്റെ വാക്കുകള്‍. കുറിപ്പ് വൈറല്‍ ആയിട്ടുണ്ട്.

 പ്രബിന്‍

ആരില്‍ നിന്ന് നന്ദി പറഞ്ഞു തുടങ്ങണം??എന്നെ തളര്‍ത്തിയവരില്‍ നിന്നോ? അതോ എന്നും കൂടെനിന്ന സുഹൃത്തുകളില്‍ നിന്നോ കുടുംബത്തില്‍ നിന്നോ?? എനിക്കറിയില്ല !ഒരു MBA പരീക്ഷ കാലം... ഒന്നര മണിക്കൂറില്‍ ആ പരീക്ഷ തീര്‍ത്തു സീകേരളം നടത്തുന്ന ഓഡിഷനില്‍ എത്താനുള്ള ഞാന്‍ കാണിച്ച സാഹസം അത്ര വലിയ കാര്യമൊന്നും അല്ലെങ്കിലും അവിടെ എത്താന്‍ എന്നെ സഹായിച്ച കാരണങ്ങള്‍ എന്നും എന്റെ മനസ്സില്‍ ഉണ്ട്.. അന്ന് നടത്തിയ എക് സാം ഇന്‍വിജിലേറ്ററിനോട് നന്ദി പറഞ്ഞു തുടങ്ങണോ... അതോ അന്ന് എന്നോടൊപ്പം വന്ന കൂട്ടുകാരനോട് നന്ദി പറയണോ..അതോ ആ കോളേജിനോട് നന്ദി പറയണോ... ഇതിലെല്ലാം ഉപരി ഒരു ഫോര്‍വേഡ് മെസേജ് ആയി സീകേരളം ഓഡിഷന്‍ ഉണ്ട് എന്ന് അറിയിച്ച ആ ചേച്ചിയോട് ഞാന്‍ നന്ദി പറയണോ???

  സീരിയലില്‍ എത്തിയത്‌

ഒരു അഭിനയമോഹി പങ്കെടുക്കുന്ന എത്രമത്തെ ഓഡിഷന്‍ എന്നുള്ളതില്‍ ഒരു കണക്കിലെങ്കിലും.. അന്ന് അവിടെ എത്തിച്ചേര്‍ന്ന സീ കേരളം റിപ്രെസെന്റാറ്റീവ്‌സ്‌നെ എന്നിക്കു ഓര്‍മയുണ്ട്... അവരോടുള്ള കടപ്പാട് ഞാന്‍ എങ്ങനെ മറക്കും??ഒടുവില്‍ ചെമ്പരത്തി എന്ന സീരിയലില്‍ തുടക്കും കുറിച്ച്.. അതില്ലേ തന്നെ ഏറ്റവും മികച്ച കഥപാത്രങ്ങളില്‍ ഒന്നിന്നെ എന്നെ വിശ്വസിച്ചു ഏല്പിച്ച സീ കേരളത്തിനോടുള്ള നന്ദി ഞാന്‍ എങ്ങനെ മറക്കും??

നന്ദി പറഞ്ഞ്

പിന്നീട് അഭിനയത്തില്‍ എന്നെ ഹരിശ്രീ കുറിപ്പിച്ചു... ക്യാമറക്ക് പിന്നില്‍ നിന്ന് എന്നെ സ്‌നേഹിച്ചും ശാസിച്ചും ഒരുപാട് അറിവുകള്‍ എന്നിക്കു പകര്‍ന്നു തന്ന ശ്രീ ജനാര്‍ദ്ദനന്‍ സാറിനോടുള്ള കടപാട് ഒരു നന്ദി എന്ന വാക്കില്‍ മാത്രം ഞാന്‍ എങ്ങനെ സൂചിപ്പിക്കും? അതുപോലെ സമാന്തരമായി എന്നിലെ അഭിനയതാവിനെ എന്നും വിശ്വസിച്ചു എത്രയോ സീനുകള്‍ എന്നിക്കു വേണ്ടി എഴുതിയ സ്‌ക്രിപ്റ്റ് ശ്രീ സുമേഷ് ചാത്തന്നൂര്‍ അതേഹത്തെ ഓര്‍ക്കാതെ വയ്യ ????ഒപ്പം ഒരു നടന് കിട്ടാവൂനെടുത്തോളം ഒരുപാട് സ്വാതന്ത്ര്യവും അറിവും പകര്‍ന്നു നല്‍കിയ ഡയറക്ടര്‍ ശ്രീ ഷാജി നൂറനാട് സര്‍ന്നെയും എന്നിക്കു മറക്കാന്‍ കഴിയില്ല????

ആശംസയുമായി  ആരാധകര്‍

എനിലെ അഭിനയതാവിനെ മികച്ചതാകാന്‍ കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ എന്നും ഒരു ഊര്‍ജം തന്നെ ആയിരുന്നു.. അവരെന്നും കൂടെ നിന്നിട്ടേ ഉള്ളു ??????????ഇതില്ലേലാം ഉപരി എന്നെയും എന്റെ അരവിന്ദിനെയും ഇരു കയ്യും നീട്ടി സ്വീകരിച്ച നിങ്ങള്‍ എലാവരോടും ഉള്ള നന്ദി എന്നിക്കു എങ്ങനെ പ്രകടിപ്പിക്കണം എന്ന് അറിയില്ല,നന്ദി എന്നുള്ളൊരു വാക്കില്‍ മാത്രം നിര്‍ത്താന്‍ പറ്റുമ്മോ?? ഒരിക്കലും ഇല്ല ?? ????
പക്ഷെ ഒരു നാള്‍..ഒരുനാള്‍...എന്റെ സിനിമകള്‍ നിങ്ങളോട് പറയും... നിങ്ങളോട് സംസാരിക്കും..?? അതില്ലേക്കുള്ള പ്രയാണം തുടര്‍ന്നുകൊണ്ടേയിരിക്കും.....And i will be back soon ????With love #PBN #pbn .. ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച്.നടന് എല്ലാവിധ ആശംസകളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ എന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്.


കുറിപ്പ് വായിക്കാം

Read more about: tv serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X