For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ വലിയ സന്തോഷം പങ്കുവെച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട നിര‍ഞ്ജൻ, കാത്തിരുന്ന കുഞ്ഞ് അതിഥി വന്നെത്തി

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിരഞ്ജൻ നായർ. രാത്രിമഴ' യിലെ സുധി, 'മൂന്നുമണി' യിലെ രവി തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് നടൻ കുടംബപ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. സീ കേരളം സംപ്രേക്ഷണം ചെയ്ത പൂക്കാലം വരവായി എന്ന പരമ്പരയിലാണ് നടൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. കഴിഞ്ഞ മാസം പരമ്പര അവസാനിക്കുകയായിരുന്നു. കഥാപാത്രത്തെ കുറിച്ചും സീരിയലിനെ കുറിച്ചും ഒരു ഹൃദയസ്പർശിയായ കുറിപ്പ് നടൻ പങ്കുവെച്ചിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലുമായിരുന്നു. ഇപ്പോഴിത ഒരു പുതിയ വിശേഷം ആരാധകരുമായി പങ്കുവെയ്ക്കുകയാണ്. നിരഞ്ജൻ ഒരു അച്ഛനായിരിക്കുകയാണ്, നടൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ച
  വിവരം പങ്കുവെച്ചിരിക്കുന്നത്.

  niranjan nair-gopika

  'ഞങ്ങടെ ചെക്കൻ വന്നേ' എന്ന് കുറിച്ചുകൊണ്ടാണ് നിരഞ്ജൻ മകൻ പിറന്ന വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. താരത്തിന് ആശംസയുമായി താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. നടിമാരായ സോണിയ ജോസ്, വിന്ദുജ വിക്രമൻ, രശ്മി സോമൻ തുടങ്ങി നിരവധി താരങ്ങൾ നിരഞ്ജന് ആശംസകൾ നേർന്ന് കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട കുഞ്ഞിന്റെ ചിത്രം താരം പങ്കുവെച്ചിട്ടില്ല. കുഞ്ഞിന്റെ ചിത്രം കാണാ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

  സോഷ്യൽ മീഡിയയിൽ സജീവമാണ് നിരഞ്ജ. ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളുമൊക്കെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ദിവസങ്ങൾക്ക് മുമ്പ് നിരഞ്ജനയും ഗോപികയും ചേർന്നുള്ള മറ്റേണിറ്റി ഫോട്ടോഷൂട്ട് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. നടൻ തന്നെയായിരുന്നു ചിത്രം പങ്കുവെച്ചത്. ഇവിട സ്വർഗമാണെന്ന് കുറിച്ച് കൊണ്ടാണ് ഭാര്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ഇരുവർക്കും ആശംസയുമായി ആരാധകർ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

  ഭ്രമത്തിൽ കൂടുതല്‍ ശ്രദ്ധിക്കപ്പെടാൻ കാരണം ശങ്കർ, വെളിപ്പെടുത്തി മേനക...

  കഴിഞ്ഞ ആഗസ്റ്റ് 27 ന് ആയിരുന്നു നിരഞ്ജന്റേയും ഗോപികയുടേയും മൂന്നാം വിവാഹവാർഷികം. പ്രിയപ്പെട്ടവൾക്ക് ഹൃദയസ്പർശിയായ വിവാഹ വാർഷിക ആശംസകൾ നേർന്ന് കൊണ്ട് നടൻ രംഗത്ത് എത്തിയിരുന്നു. ഗോപികയെ ആദ്യാമയി കണ്ടതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ നടൻ മനസ് തുറന്ന് എഴുതിയിരുന്നു. ഒപ്പം വിവാഹ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. നടന്റെ വാക്കുകൾ ഇങ്ങനെ... ''എത്ര പെട്ടന്നാണ് വർഷങ്ങൾ മുന്നോട്ട് കുതിക്കുന്നത്...3 വർഷങ്ങൾ..എത്ര ഋതു ഭേദങ്ങൾ ഇതിനിടയിൽ മാറി മാറി വന്നു..ഓർമ്മകൾ ചിറകു മുളച്ചൊരു കുഞ്ഞു ചിത്രശലഭമായി പറന്നിറങ്ങുന്നതൊരു 2017 ലെ ഡിസംബർ 10 ലേക്കാണ്.ആദ്യമായി നിന്നെ കണ്ട ദിവസം..പക്കാ നാടൻ പെണ്ണുകാണൽ ചടങ്ങു.. അന്ന് അവിടെ നിന്നു ഇറങ്ങിയപ്പോളെ ഞാൻ ഉറപ്പിച്ചു ഇവളെ വിടില്ലന്ന്..പിന്നെ 2018 march 18nu നിശ്ചയമായി..ഇതുപോലൊരു ഓണക്കാലത്തു aug 27 (അന്ന് 4ആം ഓണം ആയിരുന്നുട്ടോ 😀) അങ്ങ് കോട്ടയത്തിനു കെട്ടികൊണ്ടുപോയി..അന്ന് തൊട്ടിന്നോളം എല്ലാത്തിനും കൂടെ നിന്നു എന്നെ സപ്പോർട്ട് ചെയ്ത്,എന്നെ സഹിച്ചു 😀അല്ലറ ചില്ലറ സൗന്ദര്യ പിണക്കങ്ങളും ഇണക്കങ്ങളുമായി ദൈവാനുഗ്രഹത്താൽ മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നു......ഇനിയും ഒരുപാടു വർഷം കൂടെ ഉണ്ടാവണമെന്നുള്ള പ്രാർഥനയോടെ....പ്രിയപ്പെട്ട കെട്ടിയോളെ..ഹൃദയം നിറഞ്ഞ മൂന്നാം വിവാഹ വാർഷിക ആശംസകൾ... നിരഞ്ജന്റെ കുറിപ്പ് വൈറലായിരുന്നു.

  കുടുംബവിളക്ക് ; സരസ്വതി അമ്മയ്ക്ക് കണക്കിന് മറുപടി കൊടുത്ത് സുമിത്ര, സിദ്ധാർത്ഥുമായുള്ള പിണക്കം കുറയുന്നു

  നെടുമുടി വേണുവിനെ ഓർത്ത് കമൽഹാസൻ | FilmiBeat Malayalam

  പ്രേക്ഷകരുടെ മനസ്സ് നിറച്ചൊരു കുറിപ്പായിരുന്നു പൂക്കാലം വരവായി പരമ്പരയ്ക്ക് ശേഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മൂന്ന് വർഷത്തെ ഹർഷനായിട്ടുളള യാത്ര അവസാനിപ്പിക്കുമ്പോൾ ഒരുപാട് ഓർമകൾ താരത്തിന് പങ്കുവെയ്ക്കാനുണ്ടായിരുന്നു. പേരെടുത്ത് പറഞ്ഞാണ് നടൻ നന്ദി അറിയിച്ചത്. ''ചില കഥാപാത്രങ്ങൾ ചെയ്തു തീരുമ്പോ ഇടനെഞ്ചിൽ ഒരു വേദന കാലങ്ങളോളം തങ്ങി നിൽക്കും..ഇനി അതിലൊരാൾ ആയി എന്റെ ഏറ്റവും പ്രിയപ്പെട്ട ഹർഷാ നീയും..നാളിതു വരെ എന്റെ ഒപ്പം സഞ്ചരിച്ച ഹർഷനും പോയി മറയുവാണ്.അതെ ഹൃദ്യമായ പൂക്കളുടെ ഗന്ധം ബാക്കി നിർത്തി ഈ പൂക്കാലവും മറഞ്ഞു പോവുകയാണ്....ഇനി എന്റെ ഓർമകളിൽ എന്നും പൂക്കാലം ആകും ഈ ഓർമ്മകൾ .ഒരു ഉടുപ്പ് മാറ്റുന്ന ലാഘവത്തോടെ എനിക്ക് അഴിച്ചു മാറ്റാൻ പറ്റുന്ന ഒന്നല്ല ഹർഷൻ.3 കൊല്ലത്തോളം എന്നിൽ നിന്നും വേർതിരിച്ചു മാറ്റാൻ പറ്റാത്ത രീതിയിൽ എന്നോട് ഇഴുകി ചേർന്ന ആളാണ് ഹർഷൻ.പിടിച്ചു നിൽക്കാൻ പറ്റാത്ത രീതിയിൽ ഒരു പാടു പ്രശ്നങ്ങൾ മുന്നിലേക്ക് നിരത്തപെടുക തുടങ്ങി,ഒരുപാടു പ്രശ്നങ്ങൾ ഉണ്ടായപ്പോൾ കൂടെ നിന്ന zeekeralam ചാനലിനും(santhosh sir,വിവേകേട്ടൻ ,ബിന്ദുച്ചേച്ചി ,ചന്ദ്രേട്ടൻ ,മനോജ് sir, തുടങ്ങി ഒരുപാടു പേര് കൂടെ നിന്നു )പൂക്കാലം വരവായി രണ്ടു producers (എന്തിനും ഏതിനും കട്ടക്ക് സപ്പോർട്ട് തന്നു കൂടെ നിന്ന സ്വന്തം സഹോദരങ്ങൾ എന്ന്‌ തന്നെ പറയേണ്ടി വരും..)ആയ മോഡി ചേട്ടനോടും ജയേട്ടനോടും എത്ര നന്ദി പറഞ്ഞാലും തീരില്ല.ഒരാപത് വന്നപ്പോ കൂടെ നിന്ന പ്രിയപ്പെട്ട controller സജിച്ചേട്ടൻ ( saji merryland),ഷിബുച്ചേട്ടൻ തുടങ്ങി സെറ്റിൽ എല്ലാവരോടും നന്ദിയും സ്നേഹവും കടപ്പാടും. @zeekeralam എന്നത് ഹൃദയത്തോട് ചേർന്നു നില്കുന്നൊരു കുടുംബം തന്നെയാണ്..thanxx alot😍.. Will miss zeekeralam family 💓💓 ചാനലിലെ എല്ലാവരോടും നന്ദിയും സ്നേഹവും. നടൻ കുറിച്ചിരുന്നു.

  Read more about: serial
  English summary
  zee keralam serial pookalam Varavayi Fame actor niranjan nair blessed a baby boy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X