For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ പെയിന്റിംഗ് കാണുമ്പോഴെല്ലാം നൊമ്പരമാണ്, ശരണ്യ നൽകിയ സമ്മാനത്തെ കുറിച്ച് റിച്ചാർഡ്

  |

  ആരാധകരേയും സഹപ്രവർത്തകരേയും ഏറെ ഞെട്ടിച്ച വിയോഗമായരുന്നു നടി ശരണ്യയുടേത്. ആഗസ്റ്റ് 9 ന് ആയിരുന്നു നടിയുടെ അപ്രതീക്ഷിത വിയോഗം. ക്യാൻസറിനോട് പോരാടിയ ശരണ്യ ജീവിത്തിലേയ്ക്ക് മടങ്ങി വരുമ്പോഴായിരുന്നു വിധി വീണ്ടും വില്ലനാവുന്നത്. ഇന്നും സഹപ്രവർത്തകർക്ക് നടിയുടെ വിയോഗം പൂർണ്ണമായി അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. സിനിമ- സീരിയൽ താരം സീമ ജി നായരായിരുന്നു ശരണ്യയ്ക്ക് താങ്ങായ നിന്നിരുന്നത്. ശരണ്യയുടെ അവസാന നിമിഷ വരെ സീമ ഒപ്പമുണ്ടായിരുന്നു. ഇപ്പോഴും ശരണ്യയുടെ അമ്മയ്ക്ക് താങ്ങായി നട കൂടെയുണ്ട്.

  നോറ ഫത്തേഹിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറലാവുന്നു

  ഇപ്പോൾ യാത്ര എന്ന് പറഞ്ഞ് ചെല്ലുമ്പോൾ തന്നെ സന്തോഷേട്ടൻ ഓടിക്കും, ആ ഗോവ ട്രിപ്പിനെ കുറിച്ച് നവ്യ

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ശരണ്യയെ കുറിച്ചുള്ള നടൻ റിച്ചാർഡ് ജോസിന്റെ വാക്കുകളാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കറുത്ത മുത്ത് പരമ്പരയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ . നടിയ്ക്കൊപ്പമുള്ള നല്ല നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് റിച്ചാർഡ്. ഇ-ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറ്റവും പോസിറ്റീവായ വ്യക്തിയാണ് ശരണ്യ എന്നാണ് നടൻ പറയുന്നത്.

  ആ പൃഥ്വിരാജ് സിനിമയോടെ താൻ രോഗിയായി,'കലണ്ടറിന്' സംഭവിച്ചതിനെ കുറിച്ച് നടൻ മഹേഷ്

  നടന്റെ വാക്കുകൾ ഇങ്ങനെ.... ''ജീവിതത്തിൽ കണ്ടിട്ടുള്ള പോസിറ്റീവ് വ്യക്തികളിൽ ഒരാളെയാണ് ശരണ്യ എന്നാണ് നടൻ പറയുന്നത്. ശരണ്യയുടെ വിയോഗം സൃഷ്ടിച്ച വേദന പറഞ്ഞറിയിക്കാനാകുന്നതല്ലെന്നും റിച്ചാർഡ് അഭിമുഖത്തിൽ പറയുന്നു. അവൾ ദുർബലമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചപ്പോൾ, അവൾ ഞങ്ങളെ പ്രചോദിപ്പിക്കുകയായിരുന്നുവെന്ന് റിച്ചാർഡ് ഓർക്കുന്നു. സഹതാരങ്ങളുടെ വിയോഗം ഒരാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്നത് വലിയ ശൂന്യതയാണെന്നു'' താരം പറഞ്ഞു.

  'ഒരു നടന് ഓൺ-സ്ക്രീൻ പെയർ എപ്പോഴും സ്പെഷ്യലായിരിക്കും. ഞങ്ങൾ അവരുടെ ജീവിതത്തിന്റെ പകുതിയോളം അവരോടൊപ്പം ചെലവഴിക്കുകയും ഗാഢമായ സുഹൃദ്ബന്ധം സൂക്ഷിക്കുകയും ചെയ്യാറുണ്ട്. ശരണ്യയോടൊപ്പമുള്ള ഓരോ ഓർമ്മയും ഞാൻ കാത്തു സൂക്ഷിക്കുന്നുണ്ട്. എന്റെ വിവാഹസമയത്ത് അവൾ അവളുടെ ആരോഗ്യാവസ്ഥ പോലും പരിഗണിക്കാതെ തിരുവനന്തപുരത്തു നിന്ന് കൊച്ചി വരെ യാത്ര ചെയ്തു വന്നിരുന്നു. ഒരു പെയിന്റിംഗാണ് എനിക്കവൾ സമ്മാനിച്ചത്. അത് ഇപ്പോഴും എന്റെ പക്കലുണ്ട്. അത് കാണുമ്പോഴെല്ലാം ഹൃദയത്തിൽ വലിയ നൊമ്പരമാണെന്നും റിച്ചാർഡ് പറഞ്ഞു.

  ശരണ്യയെ കുറിച്ചുള്ള മറക്കാനാവാത്ത ഓർമ്മയെക്കുറിച്ചും റിച്ചാർഡ് അഭിമുഖത്തിൽ പറയുന്നുണ്ട്. തനിക്ക് വീട്ടിൽ നിന്ന് ഭക്ഷണം ഉണ്ടാക്കി കൊണ്ട് തന്നതിനെ കുറിച്ചാണ് താരം പറയുന്നത്. റിച്ചാർഡിന്റെ വാക്കുകൾ ഇങ്ങനെ..."ഷൂട്ടിംഗ് സമയത്ത്, ഞാൻ വീട്ടിലുണ്ടാക്കിയ ഭക്ഷണം ഒരുപാട് മിസ്സ് ചെയ്യും, അത് അവൾക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ എനിക്കൊരുപാട് തവണ അവൾ വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊണ്ടുത്തരുമായിരുന്നു. അവൾ വളരെ സ്വീറ്റായിരുന്നു. പക്ഷേ അവൾ വളരെ പെട്ടെന്ന് പോയി. " റിച്ചാർഡ് പറഞ്ഞു.

  നാളെ ഞാൻ മരിക്കും.നൊമ്പരമായി ശരണ്യയുടെ വാക്കുകൾ | FilmiBeat Malayalam

  മൂപ്പത്തി മൂന്നാം വയസ്സിലാണ് ശരണ്യയുടെ വിയോഗം. 2012ലാണ് തലച്ചോറിന് ട്യൂമര്‍ ബാധിക്കുന്നത്. തുടര്‍ന്ന് എട്ട് വര്‍ഷം പത്തോളം സര്‍ജറികള്‍ വേണ്ടി വന്നിരുന്നു. ചികിത്സാകാലയളവിലും പല സീരിയലുകളിലും വേഷമിട്ടിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് നടി അഭിനയം നിർത്തുകയായിരുന്നു.11 ൽ പരം സർജറികൾ ചെയ്തിട്ടുണ്ട്. ജീവിതത്തിലേയ്ക്ക് മടങ്ങി വരുമ്പോഴായിരുന്നു ശരണ്യയുടെ അകാല വിയോഗം. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദര്‍ശന്‍ സീരിയയിലൂടെയാണ് തുടക്കമിടുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു. സീരിയലുകള്‍ക്ക് പുറമേ ചാക്കോ രണ്ടാമന്‍, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് സീരിയലുകളിലുകളിലും നടി അഭിനയിച്ചിട്ടുണ്ട്..

  Read more about: ശരണ്യ serial
  English summary
  Zee Keralam serial Sumangali Bhava Actor Richard Jose Shares Memory of Late Actress Saranya Sasi,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X