ഗർഭിണിയാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ലെന്ന് സൗഭാഗ്യ, ഷൂട്ടിനിടെ വളരെയധികം ക്ഷീണവും മടുപ്പും തോന്നി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സൗഭാഗ്യ വെങ്കേഷും അർജുനും. നടിയും നർത്തകിയുമായ താരകല്യാണിന്റെ മകളാണ് സൗഭാഗ്യ. ഡബ്സ്മാഷ്, ടിക്ടോക്ക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന്റെ ഡബ്സ്മാഷ് ടിക് ടോക്ക് വീഡിയോകളെല്ലാം വൻ ഹിറ്റായിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് അർജുനും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. സൗഭാഗ്യയെ പോലെ ക്ലാസിക് ഡാൻസറാണ് അർജുനും.

ഇത് എന്ത് സ്റ്റൈലൻ വസ്ത്രമാണ്, നടിയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുനും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷമായിരുന്നു ഇരുവരും മിനിസ്ക്രീനിൽ സജീവമാകുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇവരുടെ ജീവിത്തിലെ പുതിയ സന്തോഷമാണ്. അമ്മയാകാൻ തയ്യാറെടുക്കുകയാണ് സൗഭാഗ്യ. സോഷ്യൽ മീഡിയയിലൂടെ സൗഭാഗ്യ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. പ്രതീകാത്മകമായ ചിത്രം പങ്കുവെച്ച് കൊണ്ടാണ് നാലാം മാസമായ വിവരം നടി പങ്കുവെച്ചിരിക്കുന്നത്.

ആശംസകൾ

ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും സൗഭാഗ്യയ്ക്കും അർജുനും ആശംസയുമായി രഗത്ത് എത്തിയിരുന്നു. രണ്ട് പേര്‍ക്കും കണ്ണ് തട്ടാതെ ഇരിക്കട്ടേ. നിങ്ങളുടെ ജൂനിയറിന് വേണ്ടി കാത്തിരിക്കുകയാണെന്നാണ് ആര്യ കമന്റ് ചെയ്തത് . അശ്വതി ശ്രീകാന്ത്, ശാലു കുര്യന്‍, റെബേക്ക സന്തോഷ്, അന്‍സിബ ഹസന്‍ തുടങ്ങിയവരും ആശംസകൾ അറിയിച്ചിട്ടുണ്ട്. ജൂനിയർ അർജുൻ ലോഡിങ്ങ് എന്നാണ് റെബേക്കയുടെ കമന്റ്. കുഞ്ഞിനെ കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്

അമ്മയാകാൻ  പോകുന്ന സന്തോഷം

ഇപ്പോഴിത അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് സൗഭാഗ്യ രംഗത്ത് എത്തിയിരിക്കുകയാണ്. താൻ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ചാണ് താരം പറയുന്നത്. ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ച് കൊണ്ടാണ് സൗഭാഗ്യ ആ സന്തോഷകരമായ നിമിഷത്തെ കുറിച്ച് എഴുതിയത്. ഒരു ഫോട്ടോഷൂട്ടിന് ഇടയിലാണ് താൻ അമ്മയാകാൻ പോകുന്നു എന്ന് തിരിച്ചറിഞ്ഞതെന്നാണ് സൗഭാഗ്യ പറയുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ..

ക്ഷീണം  തോന്നി

ഷൂട്ടിങ്ങിനിടെ വളരെയധികം ക്ഷീണവും മടുപ്പും തോന്നി. എത്രയും നേരത്തെ വീട്ടിൽ പോകാമോ, അത്രയും നേരത്തെ തന്നെ പോകണം എന്ന് മനസ്സ് പറഞ്ഞു. ഇത്രയും മടിയും ക്ഷീണവും ഒരിക്കലും ഒന്നിച്ചുവന്നിരുന്നില്ല . പലപ്പോഴും തലചുറ്റി, എന്നിട്ടും മികച്ച രീതിയിൽ ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. തന്റെയുള്ളിൽ ഒരു കുഞ്ഞ് ഹൃദയം മിടിക്കുന്ന വിവരം അറിഞ്ഞിരുന്നില്ല. രണ്ടോ മൂന്നോ ക്ലിക്കുകളിൽ കൂടില്ല. അത്യുഷ്ണവും ഓക്കാനവും അനുഭവപ്പെട്ടു. ഗർഭകാലത്തിന്റെ ആദ്യ ആഴ്ചയോ മറ്റോ ആയിരിക്കണം അതെന്നുമായിരുന്നു സൗഭാഗ്യ കുറിച്ചു. അന്ന് ഫോട്ടോഷൂട്ടിന് ധരിച്ചിരുന്ന നീല വസ്ത്രത്തിലുള്ള ചിത്രവും സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്.

Recommended Video

Cold Case Malayalam Movie Review | FilmiBeat Malayalam
പ്രണയ വിവാഹം

സൗഭാഗ്യയുടെ ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആശംസയുമായി താരങ്ങളും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. വളരെ മനോഹരമായിരിക്കുന്നു എന്നാണ് സൗഭാഗ്യയുടെ കുറിപ്പിന് നടി പാർവതി ആർ കൃഷ്ണന്റെ കമന്റ്. സൗഭാഗ്യയും അർജുനും തമ്മിൽ 10 വർഷത്തെ സൗഹൃദമുണ്ട്. ഈ സൗഹൃദം പിന്നീട് പ്രണയമായിമാറുകയായിരുന്നു. താരകല്യണിന്റെ ശിഷ്യനാണ് അർജുൻ ,

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X