സൗന്ദര്യയുടെ ദേഹത്ത് കിലോക്കണക്കിന് സ്വര്‍ണമാണ് ഇട്ടത്! നടിയോട് സ്‌നേഹമുണ്ടായിരുന്ന നടന്‍ ചെയ്തതിങ്ങനെ

കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നിങ്ങനെയുള്ള സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സൗന്ദര്യ. തെലുങ്ക് സിനിമയില്‍ നിന്നും ഉദിച്ചുയര്‍ന്ന സൗന്ദര്യ പേര് സൂചിപ്പിക്കുന്നത് പോലെ അതീവ സുന്ദരിയായിരുന്നു. കൈനിറയെ സിനിമകളുമായി പല ഭാഷകളിലും അവര്‍ നിറഞ്ഞ് നിന്നു.

അഭിനയം എന്നതിനെക്കാളും കുടുംബജീവിതത്തിന് പ്രധാന്യം കൊടുക്കാനായിരുന്നു നടി ആഗ്രഹിച്ചത്. എന്നാല്‍ എല്ലാ സ്വപ്‌നങ്ങളും വിഫലമാക്കി കൊണ്ട് ഗര്‍ഭിണിയായിരിക്കുമ്പോഴാണ് സൗന്ദര്യ മരണപ്പെടുന്നത്. ഹെലികോപ്ടര്‍ അപകടത്തിലായിരുന്നു നടിയുടെ വേര്‍പാട്. പിന്നീട് സൗന്ദര്യയെ കുറിച്ച് ഒരുപാട് കഥകള്‍ പുറത്ത് വന്നു.

soundarya

തന്റെ കരിയറിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോഴായിരുന്നു സൗന്ദര്യ വിവാഹിതയാവുന്നത്. നടിയുടെ ബന്ധു കൂടിയായ ആളെ ആയിരുന്നു വിവാഹം കഴിച്ചത്. ശേഷം രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുറപ്പിച്ച നടി ഒരു രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടത്തില്‍പ്പെടുന്നത്. നടിയ്‌ക്കൊപ്പം സഹോദരനും അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു.

31-ാമത്തെ വയസ്സില്‍ സൗന്ദര്യ മരണപ്പെടുമ്പോള്‍ അവര്‍ ഒരു ഗര്‍ഭിണിയായിരുന്നു. ഇക്കാര്യം അറിഞ്ഞ് സിനിമാലോകമൊന്നാകെ ദുഃഖത്തിലാഴ്ന്നു. ഇപ്പോഴിതാ പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ സബിത ജോസഫ് ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി സൗന്ദര്യയെക്കുറിച്ച് സംസാരിച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

'സൗമ്യ എന്നാണ് സൗന്ദര്യയുടെ യഥാര്‍ത്ഥ പേര്. സിനിമയ്ക്ക് വേണ്ടി സൗന്ദര്യ എന്നാക്കി മാറ്റുകയായിരുന്നു. അവളുടെ അച്ഛന്‍ കന്നഡയില്‍ കുറച്ച് ചിത്രങ്ങള്‍ നിര്‍മ്മിച്ച നിര്‍മ്മാതാവായിരുന്നു. ആ പാത പിന്തുടര്‍ന്ന് കന്നഡ സിനിമയിലും തെലുങ്കിലുമൊക്കെ അഭിനയിച്ചാണ് സൗന്ദര്യ സിനിമയില്‍ സജീവമാവുന്നത്. പൊന്നുമണി എന്ന ചിത്രത്തിലൂടെ തമിഴിലും ചുവടുറപ്പിച്ചു.

തമിഴില്‍ സൗന്ദര്യയെ അവസാനം നായികയായി അവതരിപ്പിച്ച ആര്‍ വി ഉദയകുമാറിനോട് നടിയ്ക്ക് വലിയ ബഹുമാനമായിരുന്നു. അതുകൊണ്ടാണ് മരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് വരെ നടി ഫോണില്‍ സംസാരിച്ചത് ഉദയകുമാറുമായിട്ടുമായിരുന്നു. രാഷ്ട്രീയത്തില്‍ വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നാണ് നടി പറഞ്ഞിരുന്നത്.

soundarya

വിവാഹം കഴിച്ചതിനു ശേഷം ഭര്‍ത്താവിന് വേണ്ടിയായിരുന്നു സൗന്ദര്യ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. അതിനുമപ്പുറം താല്‍പര്യം നടിയ്ക്ക് ഇല്ലായിരുന്നു. രാഷ്ട്രീയത്തിലെ കുതിച്ചുചാട്ടം താങ്ങാനാവുന്നില്ലെന്നും അതുകൊണ്ട് ഇപ്പോഴത്തെ ജീവിതത്തോട് തനിക്ക് താല്‍പര്യമില്ലെന്നുമാണ് സൗന്ദര്യ ഉദയകുമാറിനോട് പറഞ്ഞത്.

അക്കാലത്ത് സില്‍ക്ക് സ്മിതയോടൊപ്പം അഭിനയിക്കാന്‍ അഭിനേതാക്കള്‍ ആഗ്രഹിച്ചത് പോലെ സൗന്ദര്യയെ നായികയായി കിട്ടാനും പല പ്രമുഖ താരങ്ങളും ആഗ്രഹിച്ചു. തെന്നിന്ത്യയിലെ ഏറ്റവും വലിയ നടന്മാരില്‍ ഒരാള്‍ സൗന്ദര്യയ്ക്കൊപ്പം ഒരു സിനിമയില്‍ അഭിനയിച്ചതിന് പിന്നിലൊരു കഥ കൂടിയുണ്ട്.

ആ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി ഇരുവരും മൈസൂരിലേക്ക് പോയി. തുടര്‍ന്ന് 15 ദിവസത്തോളം താരങ്ങള്‍ സുഹൃത്തിന്റെ ഫാംഹൗസില്‍ താമസിച്ചു. അന്ന് സൗന്ദര്യയുടെ മേല്‍ കിലോക്കണക്കിന് സ്വര്‍ണം ഇട്ടതായിട്ടും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നുമാണ് അഭിമുഖത്തിലൂടെ ഇവര്‍ പറയുന്നത്.

More from Filmibeat

Read more about: soundarya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X