ഈ നേട്ടങ്ങൾക്ക് കാരണം അദ്ദേ​ഹം; നന്ദിയുണ്ട്; അന്ന് സൗന്ദര്യ പറഞ്ഞത്; നടിക്ക് നഷ്ടപ്പെട്ട അവസരം

തെന്നിന്ത്യൻ സിനിമകളിൽ തൊണ്ണൂറുകളിൽ ആഘോഷിക്കപ്പെട്ട നടിയാണ് അന്തരിച്ച സൗന്ദര്യ. പേര് പോലെ തന്നെ വശ്യമായ സൗന്ദര്യമുള്ള നടി വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. വിഖ്യാത നടി സാവിത്രിക്ക് പിന്തുടർച്ചക്കാരിയായാണ് സിനിമാലോകം സൗന്ദര്യയെ കണ്ടത്. തെലുങ്ക് സിനിമാ ലോകത്ത് തരം​ഗമായി മാറിയ സൗന്ദര്യ തമിഴ്, കന്നഡ മലയാളം സിനിമകളിലും സജീവമായിരുന്നു. കിളിച്ചുണ്ടൻ മാമ്പഴത്തിലെ സൗന്ദര്യയുടെ പ്രകടനം ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. എല്ലാ ഭാഷകളിലും സൂപ്പർസ്റ്റാറുകളുടെ നായികയായാണ് സൗന്ദര്യ അഭിനയിച്ചത്.

രജിനികാന്ത്, ചിരഞ്ജീവി തുടങ്ങിയ താരങ്ങൾക്കൊപ്പമുള്ള സൗന്ദര്യയുടെ കെമിസ്ട്രി ആരാധക പ്രശംസ നേടി. 12 വർഷം നീണ്ട കരിയറിൽ നൂറോളം സിനിമകളിൽ അഭിനയിച്ചു. സൂപ്പർതാര പദവിയിലേക്ക് ഉയർന്ന സൗന്ദര്യ വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് ആദ്യ സിനിമയിൽ അവസരം തന്ന ത്രിപുരനെനി മഹാരഥി എന്ന ഫിലിം മേക്കറെ
ക്കുറിച്ചാണ് സൗന്ദര്യ സംസാരിച്ചത്.

Soundarya

ഇദ്ദേഹത്തിന്റെ റൈതു ഭരതം എന്ന തെലുങ്ക് സിനിമയിൽ സൗന്ദര്യയായിരുന്നു നായിക. തന്റെ ആദ്യം റിലീസ് ചെയ്ത സിനിമ ഇതല്ലെങ്കിലും തന്റെ തുടക്കം ഈ തെലുങ്ക് ചിത്രമാണ്. തന്നെ സിനിമയിലേക്ക് കൊണ്ട് വന്ന ത്രിപുരനെനിയോട് ഒരുപാട് നന്ദിയുണ്ട്, അദ്ദേഹം കാരണമാണ് തനിക്ക് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതെന്നും സൗന്ദര്യ അഭിമുഖത്തിൽ പറഞ്ഞു.

തെലുങ്ക് സിനിമാ രം​ഗത്തെ പ്രമുഖ തിരക്കഥാകൃത്തും നിർമാതാവുമായിരുന്നു അന്തരിച്ച ത്രിപുരനെനി മഹാരഥി. കർണാടക സ്വദേശിനിയാണ് സൗന്ദര്യ. നിരവധി കന്നഡ സിനിമകളിൽ സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്. എന്നാൽ തെലുങ്കിലാണ് നടിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. സിനിമയ്ക്കപ്പുറം രാഷ്ട്രീയത്തിലും സൗന്ദര്യ സാന്നിധ്യം അറിയിച്ചു. 2004 ലാണ് സൗന്ദര്യ ബിജെപിയിൽ ചേരുന്നത്. ആ വർഷം ടെലിവിഷൻ രം​ഗത്തേക്ക് കടക്കേണ്ടതായിരുന്നു സൗന്ദര്യ. കോലങ്ങൾ എന്ന ഹിറ്റ് തമിഴ് സീരിയലിലേക്ക് നടിയെയാണ് ആദ്യം പരി​ഗണിച്ചത്.

Soundarya

എന്നാൽ രണ്ട് മാസത്തേക്ക് ബിജെപിയുടെ ഇലക്ഷൻ ക്യാമ്പയിന്
ഡേറ്റ് നൽകിയതിനാൽ ഈ ഓഫർ സ്വീകരിക്കാൻ സൗന്ദര്യക്ക് കഴിഞ്ഞില്ല. ഒടുവിൽ പകരം ദേവയാനിയെ നായികയായി തീരുമാനിച്ചു. ആരാധകരെ സംബന്ധിച്ച് വലിയ ഞെട്ടലായിരുന്നു സൗന്ദര്യയുടെ മരണ വാർത്ത. 2004 ൽ ​ഹെലികോപ്ടർ അപകടത്തിലാണ് സൗന്ദര്യ മരിക്കുന്നത്.

ഇലക്ഷൻ പ്രചാരണത്തിന് ബം​ഗ്ലൂരിൽ നിന്നും കരിംന​ഗറിലേക്ക് പോകവെ സൗന്ദര്യ സഞ്ചരിച്ച ഹെലികോപ്ടർ കത്തി നശിക്കുകയായിരുന്നു. സൗന്ദര്യയുടെ സഹോദരൻ അമർനാഥും ഈ അപകടത്തിൽ മരിച്ചു. മരിക്കുന്നതിന് ഒരു വർഷം മുമ്പാണ് സൗന്ദര്യ വിവാഹം കഴിക്കുന്നത്. സോഫ്റ്റ്വെയർ എഞ്ചിനീയറായ ജിഎസ് രഘുവരനായിരുന്നു നടിയുടെ ഭർത്താവ്. വീട്ടുകാർ ആലോചിച്ച വിവാഹത്തിന് സൗന്ദര്യ സമ്മതം പറയുകയായിരുന്നു.

സൗന്ദര്യയെക്കുറിച്ച് അടുത്തിടെ തമിഴ് മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. വിവാഹിതയാകുന്ന സമയത്ത് മാർക്കറ്റ് ഇടിയുമെന്ന് പലരും നടിയോട് പറഞ്ഞിരുന്നു. അത് കുഴപ്പമില്ല അച്ഛന്റെയും അമ്മയുടെയും സന്തോഷമാണ് മുഖ്യമെന്ന് സൗന്ദര്യ മറുപടി നൽകിയിരുന്നെന്ന്
ചെയ്യാറു ബാലു ഓർത്തു.

രണ്ട് തവണ അവരുടെ അഭിമുഖം എടുത്തിട്ടുണ്ട്. വളരെ ശാന്തയായ പെൺകുട്ടിയായിരുന്നു. ​ഗോസിപ്പുകളെക്കുറിച്ച് പ്രതികരിക്കാൻ അവർക്ക് ഇഷ്ടമല്ലായിരുന്നെന്നും അന്ന് ചെയ്യാറു ബാലു പറഞ്ഞു. സൗന്ദര്യ പാവപ്പെട്ടവർക്ക് ഒരുപാട് സഹായം ചെയ്യുമായിരുന്നു. ഇത് ചർച്ചയായ ഘട്ടത്തിലാണ് അവർക്ക് രാഷ്ട്രീയത്തിലേക്ക് ക്ഷണം ലഭിക്കുന്നതെന്നും ചെയ്യാറു ബാലു പറഞ്ഞു.

Read more about: soundarya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X