twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വൻ പരാജയം; പ്രതിഫലത്തിന്റെ 80 ശതമാനവും തിരിച്ചു കൊടുത്ത് ചിരഞ്ജീവിയും മകൻ രാം ചരണും

    |

    തെലുങ്ക് സിനിമാ ലോകത്ത് വൻ ഹിറ്റ് സമ്മാനിച്ചിരിക്കുകയാണ് നടൻ‌ ചിരഞ്ജീവി. ​ഗോഡ്ഫാദർ എന്ന സിനിമയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിരഞ്ജീവിക്ക് കരിയറിലെ നിലവിലെ സാഹചര്യത്തിൽ അത്യാവശ്യമായ വിജയമാണ് ഗോഡ്ഫാദർ നൽകിയിരിക്കുന്നത്. ഇതിന് മുമ്പിറങ്ങിയ നടന്റെ സൈറ, ആചാര്യ എന്നീ രണ്ട് സിനിമകളും കനത്ത പരാജയം ആണ് ഏറ്റുവാങ്ങിയത്.

    ചിരഞ്ജീവിയുടെ കരിയറിലെയും തെലുങ്ക് സിനിമാ ലോകത്തെയും ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായാണ് ആചാര്യ എന്ന ബി​ഗ് ബജറ്റ് സിനിമ വിലയിരുത്തപ്പെട്ടത്.. അമിതാബ് ബച്ചനുൾപ്പെടെ വൻ താരനിര അണിനിരന്ന സൈറ പരാജയപ്പെട്ടതും നടന് തിരിച്ചടിയായി. ഇതിനിടെയാണ് ​ഗോഡ്ഫാദറിലൂടെ പഴയ താരത്തിളക്കത്തിലേക്ക് നടൻ തിരിച്ചെത്തിയിരിക്കുന്നത്.

    140 കോടി രൂപയായിരുന്നു സിനിമയുടെ മുടക്കു മുതൽ

    ചിരഞ്ജീവിയും നടൻ രാം ചരണും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു ആചാര്യ. ചിരഞ്ജീവി വലിയ പ്രതീക്ഷയർപ്പിച്ച സിനിമ പക്ഷെ ബോക്സ് ഓഫീസിൽ പരാജയത്തിലേക്ക് കൂപ്പു കുത്തി. ഇപ്പോഴിതാ സിനിമയുടെ ചില കണക്കു വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഈ വർഷം ഏപ്രിലിൽ ആണ് സിനിമ റിലീസ് ആയത്. 140 കോടി രൂപയായിരുന്നു സിനിമയുടെ മുടക്കു മുതൽ.

    സിനിമ നേടിയ കലക്ഷനാവട്ടെ 76 കോടി രൂപയും. കെ നിരഞ്ജൻ റെഡി, അവിനാശ് റെഡി എന്നിവരാണ് സിനിമ നിർമ്മിച്ചത്. സിനിമ പരാജയപ്പെട്ടതോടെ പ്രതിഫലത്തിൽ നിന്നും 80 ശതമാനം ചിരഞ്ജീവിയും രാമം ചരണും തിരിച്ചു കൊടുത്തിരുന്നെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

    Also Read: ബാലയെ വേദനിപ്പിക്കുന്നതാവരുത് ട്രോളുകൾ; നാന് പൃഥിരാജ് ട്രോളിനെക്കുറിച്ച് അനൂപ് മേനോന്റെ പ്രതികരണംAlso Read: ബാലയെ വേദനിപ്പിക്കുന്നതാവരുത് ട്രോളുകൾ; നാന് പൃഥിരാജ് ട്രോളിനെക്കുറിച്ച് അനൂപ് മേനോന്റെ പ്രതികരണം

    എന്നാൽ ഇപ്പോൾ അങ്ങനെ അല്ലെന്നും ചിരഞ്ജീവി

    അതേസമയം സിനിമയുടെ വിജയവും പരാജയവും തന്നെ വലിയ രീതിയിൽ ബാധിക്കാറില്ലെന്ന് കഴിഞ്ഞ ദിവസം ചിരഞ്ജീവി പറഞ്ഞിരുന്നു. പരാജയം വരുമ്പോൾ ഒളിച്ചിരിക്കുന്ന സ്വഭാവം തനിക്ക് മുമ്പുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ അല്ലെന്നും ചിരഞ്ജീവി വ്യക്തമാക്കി.
    മലയാളത്തിൽ സൂപ്പർ ഹിറ്റായ ലൂസിഫർ 2019 ലെ സിനിമയുടെ റീമേക്ക് ആണ് ​ഗോഡ്ഫാദർ. നടൻ പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്.

    സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ സിനിമയിൽ എത്തിയത്

    സംവിധാനത്തിലേക്കുള്ള ചുവടുവെപ്പ് ലൂസിഫറിലൂടെ പൃഥിരാജ് മികച്ചതാക്കി. മോഹൻലാൽ-പൃഥിരാജ് എന്ന ഹിറ്റ് കോംബോ ആരാധകർക്ക് സമ്മാനിച്ചത് ലൂസിഫർ എന്ന സിനിമ ആണ്. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹൻലാൽ സിനിമയിൽ എത്തിയത്. നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് ലൂസിഫർ. മഞ്ജു വാര്യർ, സാനിയ ഇയപ്പൻ, ടൊവിനോ തോമസ്, വിവേക് ഒബ്റോയ് തുടങ്ങിയ വൻതാര നിരയും സിനിമയിൽ അണിനിരന്നു.

    Also Read: കഷ്ടപ്പാടിലായിരുന്നു ജ​ഗതിയും മല്ലികയും, അന്ന് കണ്ട കാഴ്ച ഏറെ വിഷമിപ്പിച്ചു; ഓർമ്മകൾ പങ്കുവെച്ച് ജയകുമാർAlso Read: കഷ്ടപ്പാടിലായിരുന്നു ജ​ഗതിയും മല്ലികയും, അന്ന് കണ്ട കാഴ്ച ഏറെ വിഷമിപ്പിച്ചു; ഓർമ്മകൾ പങ്കുവെച്ച് ജയകുമാർ

    ഗസ്റ്റ് റോളിൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ എത്തുന്നുണ്ട്

    മലയാളത്തിലെ വിജയം തെലുങ്ക് റീമേക്കിനും ആവർത്തിക്കാനായി. അതേസമയം സിനിമിയിലെ ചിരഞ്ജീവിയുടെ പ്രതിഫലം 45 കോടി ആണ്. ലൂസിഫറിന്റെ ആകെ മുടക്കു മുതൽ 30 കോടി ആണ്. ഗോഡ്ഫാദറിൽ ഗസ്റ്റ് റോളിൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ എത്തുന്നുണ്ട്. ലൂസിഫറിൽ പൃഥിരാജ് ചെയ്ത സയിദ് മസൂദ് എന്ന അതിഥി വേഷമാണ് സൽമാൻ ചെയ്തത്.

    മലയാളത്തിൽ മഞ്ജു വാര്യർ ചെയ്ത കഥാപാത്രം തെലുങ്ക് റീമേക്കിൽ ചെയ്തത് നയൻതാരയാണ്. മലയാളത്തിൽ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം ഒരുങ്ങാൻ പോവുകയാണ്. എമ്പുരാൻ എന്നാണ് രണ്ടാം ഭാ​ഗത്തിന്റെ പേര്.

    Read more about: chiranjeevi ram charan
    English summary
    Acharya Film Failure; Chiranjeevi And Ram Charan Returned 80 Percent Of Their Salary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X