'നാഗചൈതന്യയും ശോഭിത ധൂലിപാലയും ആറ് മാസമായി ലിവിങ് റിലേഷനിൽ'; സഹോദരന്റെ പ്രണയത്തെ കുറിച്ച് അഖിൽ അക്കിനേനി!
തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ഇപ്പോഴിത നാഗചൈതന്യയുടെ സഹോദരൻ അഖിൽ അക്കിനേനി നാഗചൈതന്യ-ശോഭിത ധൂലിപാല പ്രണയ ഗോസിപ്പുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളത് വെളിപ്പെടുത്തിയിരിക്കുകയാണ്.
നടി സാമന്ത റൂത്ത് പ്രഭുവുമായി വേർപിരിഞ്ഞ ശേഷം നാഗചൈതന്യ ശോഭിതയുമായി പ്രണയത്തിലാണെന്നാണ് അടുത്തിടെയായി റിപ്പോർട്ടുകൾ വന്നത്. നാഗചൈതന്യയും സാമന്ത റൂത്ത് പ്രഭുവും 2021 ഒക്ടോബറിലാണ് വേർപിരിയൽ പ്രഖ്യാപിച്ചത്. ഇരുവരും വിവാഹമോചനം പ്രഖ്യാപിച്ചപ്പോൾ എല്ലാവരും കുറ്റപ്പെടുത്തിയത് നടി സാമന്തയെയാണ്. സാമന്തയുടെ തെറ്റുകൊണ്ടാണ് ഇരുവരും വേർപിരിഞ്ഞതെന്നും വാർത്തകൾ വന്നിരുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രമായ ഏജന്റിന്റെ പ്രമോഷന്റെ ഭാഗമായി വാർത്തസമ്മേളൻം വിളിച്ചിരുന്നു അഖിൽ അക്കിനേനി. ആ അവസരത്തിലാണ് മാധ്യമപ്രവർത്തകർ നാഗചൈതന്യ-ശോഭിത ബന്ധത്തിലെ സത്യാവസ്ഥയെ കുറിച്ച് അഖിലിനോട് ചോദിച്ചത്. ലണ്ടനിൽ നിന്നുള്ള ശോഭിതയ്‌ക്കൊപ്പമുള്ള നാഗചൈതന്യയുടെ വൈറലായ ഫോട്ടോയെക്കുറിച്ചാണ് മാധ്യമപ്രവർത്തകർ അഖിലിനോട് ചോദിച്ചത്.
അടുത്തിടെയാണ് ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം സോഷ്യൽമീഡിയയിൽ വൈറലായത്. ഒരു ഹോട്ടലിൽ ഇരുവരും ഒരുമിച്ച് എത്തിയപ്പോഴുള്ളതാണ് ഫോട്ടോ. നാഗചൈതന്യ അവിടുത്തെ ഒരു ഷെഫിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ പിറകിലായി കസേരയിൽ ശോഭിത ഇരിക്കുന്നത് കാണാം.
ഈ ഫോട്ടോ കൂടി വൈറലായതോടെ ഇരുവരും പ്രണയത്തിലാണെന്നത് വെറും ഗോസിപ്പ് മാത്രമല്ലെന്ന് ആരാധകരും വിശ്വസിക്കാൻ തുടങ്ങിയിട്ടുണ്ട്. ആ ഫോട്ടോ വ്യാപകമായി പ്രചരിച്ച സമയത്ത് ഏജന്റിലെ തന്റെ കഥപാത്രത്തിനായി ജിമ്മിൽ കഠിനമായ വർക്കൗട്ടിന്റെ തിരക്കിലായിരുന്നു താനെന്നും അതിനാൽ നാഗചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന വാർത്തയെ കുറിച്ച് ഒന്നും പറയാൻ അറിയില്ലെന്നാണ് അഖിൽ അക്കിനേനി പറഞ്ഞത്.
ഒരു പ്രമുഖ റീജിയണൽ എന്റർടൈൻമെന്റ് പോർട്ടലിലെ സമീപകാല റിപ്പോർട്ട് അനുസരിച്ച് നാഗചൈതന്യയും ശോഭിത ധൂലിപാലയും ലിവിങ് റിലേഷൻഷിപ്പ് തുടങ്ങിയിട്ട് ആറ് മാസമായി. അടുത്തിടെ പ്രചരിച്ച ഇരുവരുടേയും ചിത്രം നവംബറിൽ അവർ വിദേശത്ത് അവധി ആഘോഷിക്കാൻ ഒരുമിച്ച് പോയപ്പോൾ പകർത്തിയതാണെന്നും ആരോപണമുണ്ട്.

ശോഭിത ആരാധകരുമായി അടുത്തിടെ നടത്തിയ ക്യു ആന്റ് എ സെക്ഷനിൽ നൽകിയ മറുപടിയിൽ നിന്നും നാഗചൈതന്യയുമായുള്ള നടിയുടെ പ്രണയത്തിന്റെ സൂചനകൾ നൽകിയിരുന്നു. ശോഭിതയോട് ഫോർമുല 1 ഇഷ്ടമാണോയെന്ന് ആരാധകർ ചോദിച്ചിരുന്നു. നടി ചോദ്യത്തിന് മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ചോദ്യത്തിന് ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് മറുപടി നൽകി. കാറിലിരുന്ന് നാണം നിറഞ്ഞ ചിരിയോടെ മുഖം പാതി മറച്ചുള്ള തന്റെ ചിത്രമാണ് ശോഭിത പങ്കുവെച്ചത്.
നടി ധരിച്ചിരുന്ന ഹുഡിയിൽ എംക്ലാരനെന്ന് എഴുതിയിരുന്നു. അതിൽ നിന്ന് തന്നെ നടിക്ക് ഫോർമുല 1 കാർ റേസിങിനോടുള്ള താൽപര്യം വ്യക്തമാണ്. ശോഭിതയെപ്പോലെ തന്നെ ഫോർമുല 1ന്റെ കടുത്ത ആരാധകനാണ് നാഗചൈതന്യ. അദ്ദേഹം ഒരിക്കൽ മുൻ ഭാര്യ സാമന്ത റൂത്ത് പ്രഭുവിനോട് റേസിങ് ട്രാക്കിൽവെച്ച് വിവാഹാഭ്യർത്ഥന നടത്തിയത് വൈറലായിരുന്നു.
മൂത്തോൻ, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിതയായ നടിയാണ് ശോഭിത. മേജറാണ് ഏറ്റവും അവസാനം ശോഭിതയുടേതായി റിലീസ് ചെയ്ത സിനിമ. താരത്തിന്റെ അവസാന ചിത്രമായ മേജറിന്റെ പ്രമോഷനുകൾക്കായി ശോഭിത ധൂലിപാല താമസിച്ചിരുന്ന അതെ ഹോട്ടലിൽ വെച്ച് നാഗചൈതന്യയെ ഒന്നിലധികം തവണ കണ്ടിരുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.
ഇത്തരം കുറച്ച് സംഭവങ്ങൾ വൈറലായതോടെയാണ് നാഗചൈതന്യ-ശോഭിത പ്രണയം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്. അഖിൽ അക്കിനേനി നായകനാകുന്ന ഏജന്റിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും സുപ്രധാന വേഷം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications