മറ്റൊന്നും ആലോചിച്ചില്ല, പ്രഭാസിന്റെ പേര് തിരഞ്ഞെടുത്ത് അല്ലു, അത്ഭുതപ്പെട്ട് പ്രേക്ഷകർ
ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ച വിഷയമായ താരമാണ് പ്രഭാസ്. സിനിമ താരങ്ങൾക്കിടയിൽ തന്നെ ഇദ്ദേഹത്തിന് കൈനിറയെ ആരാധകരാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രഭാസിനെ കുറിച്ചുള്ള അല്ലു അർജുന്റെ വാക്കുകളാണ്. ഇത് ടോളിവുഡ് സിനിമ ലേകത്തെ ഞെട്ടിച്ചിട്ടുണ്ട്. അല്ലുവിന്റെ പുതിയ ചിത്രമായ അല വൈകുണ്ഠപുരംലൂവിന്റെ പ്രമോഷനിടെയായിരുന്നു സംഭവം.

ടോളിവുഡിനെ കുറിച്ച് പറയുമ്പുമ്പോൾ ആദ്യം പറയുന്ന മൂന്ന് പേരുകൾ ഏതൊക്കെയാണെന്നായിരുന്നു താരത്തിനോടുളള ചോദ്യം. എൻടിആർ, മെഗസ്റ്റാർ ചിരഞ്ജീവി, പ്രഭാസ് എന്നായിരുന്നു താരത്തിന്റെ മറുപടി. താരത്തിന്റെ മറുപടി എല്ലാവരേയും അത്ഭുതപ്പെടുത്തി. ഇന്ത്യൻ സിനിമയിൽ താരമായ ഒരേയൊരു താരം പ്രഭാസാണെന്നും അല്ലു കൂട്ടിച്ചേർത്തു.യുവ റെബൽ താരമമായ പ്രഭാസ് ടോളിവുഡിന്റെ മുൻനിര താരമാണ്. ബാഹുബലിയുടെ രണ്ട് ഭാഗങ്ങൾ പുറത്തിറങ്ങിതോടെ അദ്ദേഹത്തിന് ആരാധകരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇത് അദ്ദേഹത്തെ പാൻ ഇന്ത്യൻ നടനാക്കി.
ബാഹുബലിയ്ക്ക് ശേഷം ഏറെ പ്രതീക്ഷയോടെ പുറത്തു വന്ന പ്രഭാസ് ചിത്രമായിരുന്നു സാഹോ. ബോളിവുഡ് താരം ശ്രദ്ധ കപൂർ നായികയായി എത്തിയ ചിത്രം പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല. അടുത്തതായി പുറത്തു വരുന്ന പ്രഭാസ് ചിത്രമാണ് ജാൻ. റൊമാന്റിക് ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് നായിക


Click it and Unblock the Notifications











