'ചിരിക്കാൻ തുടങ്ങിയാൽ ചിരിച്ചുകൊണ്ടേയിരിക്കും... ഇതൊരു അപൂർവരോ​ഗം'; നടി അനുഷ്ക ഷെട്ടി പറഞ്ഞത് ചർച്ചയാകുന്നു!

ഒരിടയ്ക്ക് കത്തിനിന്നിരുന്ന നടിയാണ് അനുഷ്‌ക ഷെട്ടി. ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം അനുഷ്‌കയ്ക്ക് കിട്ടിയ സ്വീകാര്യത ചെറുതൊന്നുമായിരുന്നില്ല. രുദ്രാമ്മ ദേവി, ബാഗമതി പോലുള്ള സിനിമകളിലൂടെ നടി കൂടുതല്‍ കരുത്തയായി. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി സിനിമകളില്‍ വളരെ സെലക്ടീവാണ്. സോഷ്യല്‍ മീഡിയയിലും അത്രയ്ക്കധികം സജീവമല്ല. നാൽപ്പത്തിരണ്ട് വയസുകാരിയായ അനുഷ്ക ഇപ്പോഴും അവിവാഹിതയാണ്.

അടുത്തിടെ അനുഷ്‌കയുടെ വിവാഹത്തെ സംബന്ധിച്ച വാര്‍ത്തകൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഏറെക്കാലം പ്രഭാസുമായി പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവും എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ സജീവമായിരുന്നു. പ്രഭാസിനെ തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ പ്രഭാസിന്റെയും അനുഷ്‌കയുടെയും എഐ ചിത്രങ്ങള്‍ ക്രിയേറ്റ് ചെയ്തതും വൈറലായിരുന്നു.

Anushka Shetty

എന്നാല്‍ തങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദങ്ങള്‍ക്കപ്പുറം ഒന്നുമില്ലെന്ന് പ്രഭാസും അനുഷ്‌കയും വ്യക്തമാക്കിയതോടെ കുറച്ച് കാലങ്ങളായി ആ വിവാഹ വാര്‍ത്ത അവസാനിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ അനുഷ്ക തൻ്റെ അപൂർവ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. രസകരമായ എന്തെങ്കിലും സംഭവിക്കുന്നത് കണ്ട് ചിരിക്കാൻ തുടങ്ങിയാൽ തനിക്ക് സ്വയം ചിരി നിർത്താൻ കഴിയില്ലെന്നാണ് നടി വെളിപ്പെടുത്തിയത്.

ചിലപ്പോൾ 15 മുതൽ 20 മിനിറ്റ് വരെ തുടർച്ചയായി ചിരിക്കുകയും ചെയ്യുമെന്നും അനുഷ്ക വെളിപ്പെടുത്തിയിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ അനിയന്ത്രിതമായ തന്റെ ചിരി കാരണം താൽക്കാലികമായി ഷൂട്ടിങ് നിർത്തേണ്ടി വന്ന ഒരു രസകരമായ സംഭവം പോലും ഉണ്ടായിട്ടുണ്ടെന്നും അനുഷ്ക വെളിപ്പെടുത്തിയിരുന്നു.

കൂടാതെ മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും താൻ നിർത്താതെ ചിരിക്കുന്ന സമയം ഇടവേളകളെടുക്കാനും ലഘുഭക്ഷണവും ചായയും കുടിക്കാനും ഉപയോഗിക്കുമെന്നും പിന്നീട് അതിന് നന്ദി പറയുമെന്നും അരുന്ധതി താരം അനുഷ്ക കൂട്ടിച്ചേർത്തു. കോമഡി രംഗങ്ങൾ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ താൻ അക്ഷരാർത്ഥത്തിൽ ചിരിച്ചുകൊണ്ട് തറയിൽ ഉരുളുമെന്നും നടി പറയുന്നു. അനുഷ്ക മാത്രമല്ല തങ്ങളുടെ രോ​ഗാവസ്ഥകളെ കുറിച്ച് വെളിപ്പെടുത്തി മുമ്പ് സാമന്തയും നടൻ ഫഹദ് ഫാസിലുമെല്ലാം രം​ഗത്തെത്തിയിട്ടുണ്ട്.

മയോസൈറ്റിസെന്ന ഓട്ടോ ഇമ്മ്യൂൺ രോ​ഗമാണ് സാമന്തയെ പിടികൂടിയത്. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന അസുഖമാണിത്. എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ് . ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്.

Anushka Shetty

കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. രോ​ഗത്തിന്റേതായ അവശതകളുണ്ടെങ്കിലും താരം അതിൽ നിന്നെല്ലാം കരകയറി ഷൂട്ടിങ് സെറ്റുകളിൽ സജീവമാണ്. അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ എന്ന രോഗം തനിക്കുണ്ടെന്ന് ഫഹദ് ഫാസിൽ അടുത്തിടെയാണ് വെളിപ്പെടുത്തിയത്.

കുട്ടികളായിരിക്കുമ്പോള്‍ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാമെന്നും എന്നാല്‍ തനിക്ക് 41ആം വയസില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് രോ​ഗം വെളിപ്പെടുത്തി സംസാരിക്കവെ പറഞ്ഞിരുന്നു.

Read more about: anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X