'മതിയായി... ഇനിയും ജീവിച്ചാല്‍ ഭ്രാന്ത് പിടിക്കും'; ആത്മഹത്യക്ക് മുമ്പ് ചന്ദ്രകാന്ത് അയച്ച മെസേജ്

ഒരാഴ്ച മുമ്പാണ് തെലുഗു സീരിയല്‍ നടി പവിത്ര ജയറാം ഒരു കാര്‍ ആക്‌സിഡന്റില്‍ മരിക്കുന്നതും തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ കാമുകനും ഒപ്പം അഭിനയിക്കുകയും ചെയ്യുന്ന ചന്ദ്രകാന്ത് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതും. രണ്ട് വാര്‍ത്തകളും തെന്നിന്ത്യന്‍ ടെലിവിഷന്‍ ആരാധകരെ വല്ലാതെ ഞെട്ടിച്ചിരുന്നു.

പവിത്രയുടെ മരണ ശേഷം ഡിപ്രഷനിലായിരുന്ന ചന്ദ്രകാന്ത് ഒരാഴ്ചയോളം നിരന്തരമായി പവിത്രയുടെ ഫോട്ടോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ടായിരുന്നു. പവിത്രയോട് തന്റെ ജീവിതത്തിലേക്ക് തിരകെ വരാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ചന്ദ്രകാന്ത് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടിരുന്നത്.

chandu

ഇപ്പോഴിതാ ആത്മഹത്യക്ക് മുമ്പ് ചന്ദ്രകാന്ത് സഹപ്രവര്‍ത്തകയായ നടി കരാട്ടേ കല്യാണിക്ക് അയച്ച വാട്‌സാപ്പ് മെസേജുകളാണ് വൈറല്‍ ആകുന്നത്. ഞാന്‍ പോകുമെന്നാണ് ചാറ്റില്‍ അദ്ദേഹം കരാട്ടെ കല്യാണിയോട് പറയുന്നത്. 'ഈ ജീവിതം മതിയായി. പക്ഷെ ആരോടും ഒന്നും പറയരുത്,' എന്നൊക്കെയാണ് ചന്ദ്രകാന്ത് കരാട്ടെ കല്യാണിക്ക് അയച്ച മെസേജില്‍ പറയുന്നത്.

എന്നാല്‍ ഇങ്ങനെയൊന്നും സംസാരിക്കരുതെന്ന് കെഞ്ചിക്കൊണ്ട് കരാട്ടെ കല്യാണി പറയുന്നുണ്ട്. എന്നാല്‍ താന്‍ പോയില്ലെങ്കില്‍ തനിക്ക് ഭ്രാന്ത് പിടിക്കും. ചിലപ്പോള്‍ ഒരു മദ്യപാനിയായി മാറിയേക്കും. കുടുംബത്തെ അത് പ്രശ്‌നത്തിലാക്കും എന്നും ചന്ദ്രകാന്ത് പറയുന്നുണ്ട്. ഈ മെസേജുകളാണ് വൈറല്‍ ആകുന്നത്.

പവിത്ര മരിച്ചുവെന്ന കാര്യം ഉള്‍ക്കൊള്ളാന്‍ ചന്ദ്രകാന്തിന് സാധിച്ചിരുന്നില്ല. നേരത്തെ തന്നെ വിവാഹിതനായിരുന്ന ചന്ദ്രകാന്തിന് ആ വിവാഹത്തില്‍ മക്കളുമുണ്ടായിരുന്നു. ത്രിനയനി എന്ന സീരിയലില്‍ അഭിനയിക്കുമ്പോഴാണ് ചന്ദ്രകാന്ത് പവിത്രയെ പരിചയപ്പെടുന്നതും അത് പ്രണയത്തിലേക്ക് മാറുന്നതും. ഇരുവരും അഞ്ച് വര്‍ഷത്തോളമായി പ്രണയത്തിലാണ്. മാത്രമല്ല, പ്രണയം പരസ്യമാക്കിയതോടെ കുടുബവുമായി അകന്ന് കഴിയുകായിയരുന്നു ചന്ദ്രകാന്ത്.

ഒരാഴ്ച മുമ്പ് ഹൈദരാബാദില്‍ കാറില്‍ സഞ്ചരിക്കവെയാണ് ചന്ദ്രകാന്തും പവിത്രയും അടക്കം നാല് പേര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്നത്. വണ്ടി മൂന്ന് മണിക്കൂറുകളോളം ട്രാഫിക്കില്‍ കിടന്നു. അത് കഴിഞ്ഞ് കാര്‍ ഒരു ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് ആക്സിഡന്റ് നടക്കുന്നത്. ആരും ആക്സിഡന്റില്‍ കാര്യമായി ഒന്നും പറ്റിയിരുന്നില്ല.

ആക്സിഡന്റിലാണ് പവിത്ര മരിച്ചതെന്ന് പറഞ്ഞാല്‍ അത് സത്യമല്ലെന്നും ചന്ദ്രകാന്ത് പറഞ്ഞിരുന്നു. ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എന്നാല്‍ അപകടത്തില്‍ പവിത്രയ്ക്ക് പുറത്ത് കാര്യമായ പരിക്കുകള്‍ പറ്റിയിട്ടുണ്ടായിരുന്നില്ലെന്നാണ് ചന്ദ്രകാന്ത് പറഞ്ഞത്.

തനിക്ക് കൈക്കും തലയ്ക്കും പരിക്കേറ്റിരുന്നു. പരിക്ക് പറ്റി താന്‍ തലയില്‍ നിന്ന് രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ട് ഷോക്കായി നില്‍ക്കുന്ന പവിത്രയെ താന്‍ കണ്ടതാണെന്നും ചന്ദ്രകാന്ത് പറയുന്നു. ആ ഷോക്കിലാണ് പവിത്രയ്ക്ക് സ്‌ട്രോക്ക് ഉണ്ടാവുന്നതും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവുന്നതും. തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ച് അവിടെ വെച്ച് തന്നെ മരിക്കുകയായിരുന്നു.

chandu

ഷോക്ക് ആണ് ഹൃദയാഘാതത്തിന് കാരണമെന്ന് ഡോക്ടറും തന്നോട് പറഞ്ഞതായി ചന്ദ്രകാന്ത് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആംബുലന്‍സ് എത്താന്‍ വൈകിയെന്നും. ആംബുലന്‍സ് സമയത്ത് എത്തിയിരുന്നെങ്കില്‍ പവിത്രയെ രക്ഷിക്കാമായിരുന്നു എന്നും ചന്ദ്രകാന്ത് പറഞ്ഞിരുന്നു.

ചന്ദ്രകാന്തിന് അപകടത്തില്‍ തലക്ക് പരിക്ക് പറ്റിയത് സാരമായി ബാധിച്ചിരുന്നു. കുറച്ച് സമയത്തേക്ക് ആരെയും തനിക്ക് മനസിലാക്കാന്‍ പറ്റിയിരുന്നില്ലെന്നും ചന്ദ്രകാന്ത് പറഞ്ഞു. ചന്ദ്രകാന്തും പവിത്രയും അവരുടെ ബന്ധം നിയമപരമാക്കാന്‍ പോവുകയായിരുന്നു. ഇരുവരും അത് തുറന്നുപറയുകയും ചെയ്തിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും റീലുകളും എല്ലാം ചന്ദ്രകാന്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

More from Filmibeat

Read more about: telugu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X