ഫോണ്‍ വലിച്ചെറിഞ്ഞതും കൈത്തട്ടി മാറ്റിയതിനും കാരണമുണ്ട്; ബാലകൃഷ്ണയെ കുറിച്ച് പറഞ്ഞ് യുവതാരം

പലപ്പോഴും തെലുങ്കിലെ സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. ഏറ്റവും പുതിയതായി തെലുങ്കിലെ സേഹരി എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ചിനിടെ നടന്ന സംഭവമാണ് വലിയ ചര്‍ച്ചയാക്കപ്പെട്ടത്. ഗംഗാസാഗര്‍ സംവിധാനം ചെയ്യുന്ന 'സേഹരി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്ന ചടങ്ങിലേക്കാണ് മുഖ്യാതിഥിയായി ബാലകൃഷ്ണയെ ക്ഷണിച്ചത്.

ഹര്‍ഷ്, സിമ്രാന്‍ ചൗദരി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തുന്ന സിനിമയാണ് സേഹരി. ചടങ്ങിലേക്ക് സന്തോഷത്തോടെ എത്തിയ താരത്തെ സ്വാഗതം ചെയ്ത് സംസാരിച്ച യുവനടന്‍ അങ്കിള്‍ എന്നാണ് ആദ്യം വിശേഷിപ്പിച്ചത്. ഇത് ഇഷ്ടപ്പെടാതെ വന്ന താരം തന്റെ അതൃപ്തി വേദിയില്‍ നിന്ന് തന്നെ പ്രകടിപ്പിച്ചു. ഇത് മനസിലാക്കിയ താരം സാര്‍ എന്ന് തിരിത്തി വിളിച്ചു.

balakrishna

അവിടെയും പ്രശ്‌നം അവസാനിച്ചുവെന്ന് കരുതി നില്‍ക്കുമ്പോഴാണ് ബാലകൃഷ്ണയ്ക്ക് ഫോണ്‍ കോള്‍ വരുന്നത്. കീശയില്‍ നിന്നുമെടുത്ത് ഫോണിലേക്ക് ആരാണ് വിളിക്കുന്നതെന്ന് നോക്കിയ താരം നിമിഷനേരം കൊണ്ട് അത് വലിച്ചെറിഞ്ഞു. ഇതോടെ എന്തോ പ്രശ്‌നമുണ്ടെന്നുള്ള കാര്യം സമീപത്ത് നിന്ന താരങ്ങളും മനസിലാക്കി. വേദിയില്‍ നിന്നും കൂടുതലൊന്നും സംസാരിക്കാതെ നിന്ന ബാലയ്യ പോസ്റ്റര്‍ റിലീസിനിടെ അസ്വസ്ഥനാണെന്ന് വ്യക്തമായിരുന്നു.

വര്‍ണ കടലാസില്‍ പൊതിഞ്ഞ് കൊണ്ട് വന്ന പോസ്റ്റര്‍ വലിച്ച് കീറിന്നതിനിടയില്‍ സമീപത്ത് നിന്ന നടിയുടെ മുഖത്തേക്ക് പോസ്റ്റര്‍ കൊണ്ട് തട്ടുന്നുണ്ട്. ഒടുവില്‍ ടൈറ്റില്‍ പുറംലോകത്തെ താരം പരിചയപ്പെടുത്തി. ടൈറ്റില്‍ പോസ്റ്റര്‍ ബാലകൃഷ്ണയ്‌ക്കൊപ്പം റിലീസ് ചെയ്യുന്നതിനായി ശ്രമിച്ച നടന്‍ ഹര്‍ഷിന്റെ കൈ താരം തട്ടി മാറ്റുകയായിരുന്നു. എന്നാല്‍ അന്ന് സംഭവിച്ച കാര്യങ്ങൾ എന്തൊക്കെയാണെന്നും അതിലൊന്നും ബാലകൃഷ്ണയുടെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്ന് പറയുകയാണ് യുവനടന്‍ ഹര്‍ഷ് കനുമിള്ളി.

balakrishna

Recommended Video

Balakrishna lose his temper and throw phone in audio launch

'തെറ്റായ ഉദ്ദേശത്തോടെയല്ല അദ്ദേഹം എന്റെ കൈ തട്ടി മാറ്റിയത്. ഇടതുകൈ കൊണ്ട് പോസറ്ററില്‍ പിടിക്കാനാണ് ഞാന്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ അത് ശുഭകരമല്ല എന്ന് കരുതിയാണ് ബാലകൃഷ്ണ ഗാരു കൈ തട്ടി മാറ്റിയത്. എന്നാല്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണ്. അദ്ദേഹം നല്ല മനുഷ്യനാണ്. ചടങ്ങിന് ക്ഷണിച്ചപ്പോള്‍ തന്നെ അദ്ദേഹം വരാമെന്ന് ഏറ്റൂ. അതില്‍ നന്ദിയുണ്ടെന്നും' ഹര്‍ഷ് കനുമിള്ളി മാധ്യമങ്ങളോട് സംസാരിക്കവേ പ്രതികരിച്ചു. താരത്തിൻ്റെ പ്രതികരണം അതിവേഗമാണ് വൈറലായിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X