കുടുംബത്തോടൊപ്പം നിരന്തരം വിദേശയാത്രകൾ..., കളിയാക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനോട് മഹേഷ് ബാബു പറഞ്ഞത്!
ടോളിവുഡിലെ ഏറ്റവും സുമുഖനും കായിക ക്ഷമതയുമുള്ള നായകൻ ആരെന്ന് ചോദിച്ചാൽ അതിനുത്തരം ഒന്നേയുള്ളൂ... അത് മഹേഷ് ബാബുവാണ്. കൃത്യമായ വ്യായാമവും ചിട്ടയായ ഭക്ഷണവും അത് തന്നെയാണ് ഈ പ്രായത്തിലും മഹേഷ് ബാബുവിന്റെ ചുറുചുറുക്കിന്റെ പുറകിലെ കാര്യം.
സൂപ്പർതാരം എന്ന മോടി അഴിച്ച് വെച്ചാൽമഹേഷ് യഥാർത്ഥ ജീവിതത്തിൽ എളിമയുള്ള, കുടുംബത്തിന് പ്രാധാന്യം നൽകുന്ന വ്യക്തിയാണ്. ബോളിവുഡ് നടി നമ്രത ശിരോദ്കറെ വിവാഹം കഴിച്ച താരത്തിന് ഗൗതം, സിതാര എന്നിങ്ങനെ രണ്ട് മക്കളുണ്ട്. സന്തുഷ്ട കുടുംബമാണ് മഹേഷിന്റേത് എന്നത് അദ്ദേഹത്തിന്റെ സോഷ്യൽമീഡിയ പേജുകളിൽ നിന്നും തന്നെ വ്യക്തമാണ്.
ലഭിക്കുന്ന ഒഴിവ് സമയം മക്കൾക്കും ഭാര്യയ്ക്കും വേണ്ടിയാണ് താരം മാറ്റിവെക്കാറുള്ളത്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന ഒരു പരിപാടിയിൽ അതിഥിയായി പങ്കെടുത്തിരുന്നു മഹേഷ് ബാബു. കുടുംബത്തോടൊപ്പം തുടർച്ചയായ വിദേശ യാത്രകൾ ആസ്വദിക്കുന്നതിനെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ താരത്തെ പരിഹസിച്ച് ചോദിച്ചു.

ഇതിന് മഹേഷ് നൽകിയ വളരെ രസകരവും കുറിക്കുകൊള്ളുന്നതുമായ മറുപടിയാണ് ശ്രദ്ധനേടുന്നത്. നിങ്ങൾക്ക് അത് കണ്ട് രസകരമായാണോ അതോ അസൂയയാണോ തോന്നിയത് എന്നാണ് മഹേഷ് ബാബു മാധ്യമപ്രവർത്തകനോട് ചോദിച്ചത്. 'ഞാൻ സ്ഥിരമായി യാത്രകൾ പോകുകയും എല്ലാവർക്കുമായി അവ ഇൻസ്റ്റാഗ്രാമിൽ പങ്കിടുകയും ചെയ്യാറുണ്ട്.'
'അതിന് ലഭിക്കുന്ന അഭിപ്രായങ്ങൾ ഞാൻ കാണാറുണ്ട്. ഷൂട്ടിങ് ഷെഡ്യൂളുകൾക്കിടയിൽ ഇടവേള വരുമ്പോഴോ മക്കൾക്ക് അവധി ലഭിക്കുമ്പോഴോ ഞങ്ങൾ കുടുംബമായി യാത്രകൾ പോകാറുണ്ട്. എന്റെ ഫോട്ടോകളിൽ നിന്ന് ആളുകൾ സന്തോഷം നേടുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.'
'എനിക്കറിയില്ല ആളുകൾക്ക് അസൂയ തോന്നുമോ എന്ന്. അത് എനിക്ക് ഉറപ്പിച്ച് പറയാനാവില്ല. അവധിക്കാലം ആഘോഷിക്കാൻ ഞാൻ പോകുന്നതിനോട് മറ്റുള്ളവർക്ക് താൽപര്യക്കുറവ് എന്തിനാണെന്ന് എനിക്ക് അറിയില്ലെന്നും', മഹേഷ് ബാബു പറഞ്ഞു. മഹേഷ് ബാബുവിന് ലഭിക്കുന്ന അതേ സ്വീകാര്യത താരത്തിന്റെ മകൾ സിത്താരയ്ക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട്.
വളരെ ചെറുപ്പത്തിൽ തന്നെ സന്നദ്ധപ്രവർത്തനങ്ങളിൽ സിത്താര സജീവമാണ്. സിതാരയുടെ 11ാം പിറന്നാൾ മഹേഷ് ബാബു ഫൗണ്ടേഷനിലെ പെൺകുട്ടികൾക്കൊപ്പമാണ് താരപുത്രി ആഘോഷിച്ചത്. കേക്ക് മുറിക്കുന്നതിന്റേയും പെൺകുട്ടികൾക്ക് സൈക്കിൾ നൽകുന്നതിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

1993ലെ മിസ് ഇന്ത്യ മത്സരത്തില്‍ കിരീടം ചൂടിയായിരുന്നു നമ്രത ശിരോദ്കര്‍ ലൈം ലൈറ്റിലേക്ക് എത്തുന്നത്. മലയാളത്തിൽ അടക്കം അഭിനയിച്ചിട്ടുള്ള നമ്രത വിവാഹത്തോടെയാണ് സിനിമ ഉപേക്ഷിച്ചത്. മഹേഷിന് ജോലിയില്ലാത്ത ഒരു ഭാര്യയെയായിരുന്നു വേണ്ടത്. അതുകൊണ്ടാണ് തുടര്‍ന്ന് അഭിനയിക്കാതിരുന്നത്. അദ്ദേഹത്തിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഞാന്‍ സിനിമയില്‍ എന്നല്ല ഒരു ഓഫീസില്‍ ജോലി ചെയ്യുകയാണെങ്കില്‍ കൂടി അദ്ദേഹം എന്നോട് ജോലി വിടാന്‍ പറയുമായിരുന്നു എന്നാണ് വിവാഹത്തിന് മുമ്പ് മഹേഷ് ബാബു തനിക്ക് മുന്നില്‍ ഒരു നിബന്ധന വെളിപ്പെടുത്തി അടുത്തിടെ നമ്രത പറഞ്ഞത്. മിസ് ഇന്ത്യ വിജയത്തിന് ശേഷം 1998ല്‍ ജബ് പ്യാര്‍ കൈസേ ഹോതാ ഹേ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. മമ്മൂട്ടി നായകനായ ഏഴുപുന്ന തരകനായിരുന്നു നമ്രത അഭിനയിച്ച മലയാളചിത്രം.


Click it and Unblock the Notifications











