സാമന്തയ്ക്ക് ഉഗ്രൻ പിറന്നാൾ സർപ്രൈസ് നൽകി നാഗചൈതന്യ, നടിയുടെ പോസ്റ്റ് വൈറൽ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാമന്ത. ടോളിവുഡിലും കോളിവുഡിലുമാണ് താരം സജീവമെങ്കിലും മലയാളത്തിലും താരത്തിന് കൈ നിറയെ ആരാധകരുണ്ട്.. ഇന്ന് സാമന്തയുടെ 33-ാം ജന്മദിനമായിരുന്നു. താരത്തിന് ആശംസകളുമായി ആരാധകരും താരങ്ങളും എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പേജിലും ഫാൻ പേജുകളിലും ഗംഭീര ആഘോഷമായിരുന്നു ആരാധകർ ഒരുക്കിയത്.

samnatha

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വീട്ടിനുള്ളിൽ തന്നെയാണ് താരത്തിന്റെ പിറന്നാൾ ആഘോഷം. ഭർത്താവും നടനുമായ നാഗചൈതന്യയ്ക്കൊപ്പം വളരെ ലളിതമായിട്ടായിരുന്നു താരം പിറന്നാൾ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിൽ താരം പങ്കുവെച്ചിട്ടുണ്ട്. ഇത്തവണത്തെ പിറന്നാളിന് ഉഗ്രൻ സർപ്രൈസാണ് നാഗചൈതന്യ സാമന്തയ്ക്ക് നൽകിയത്. പ്രിയതമയുടെ പിറന്നാളിന് സ്വന്തം കൈകൊണ്ട് കേക്ക് ഉണ്ടാക്കി സാമന്തയെ ഞെട്ടിപ്പിച്ചിരിക്കുകയാണ് താരം. കേക്ക് ഉണ്ടാക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും താരങ്ങൾ പങ്കുവെച്ചിരുന്നു. ചോക്ലേറ്റ് കേക്കാണ് ഭാര്യയ്ക്കായി താരം നിർമ്മിച്ചിരിക്കുന്നത്.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു നാഗചൈതന്യയും സാമന്തയും വിവാഹിതരാകുന്നത്. ഹിന്ദു ക്രിസ്ത്യൻ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം. 2017 ല്‍ ഹെെദരാബാദില്‍ വെച്ചും പിന്നീട് ഗോവയിൽ വെച്ചും രണ്ട് മതങ്ങളുടെ പരമ്പരാഗത രീതിയിൽ വിവാഹം നടന്നിരുന്നു.തെന്നിന്ത്യൻ സിനിമയിൽ കത്തി നിന്നിരുന്ന സമയത്തായിരുന്നു സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹം നടക്കുന്നത്. കുടുംബ ജീവിതത്തെ പോലെ കരിയറിനും പ്രാധാന്യം കൊടുക്കുന്ന സാമന്ത വിവാഹ ശേഷവും സിനിമയിൽ സജീവമാണ്.

2010 ൽ ടോളിവുഡിൽ ചുവട് വെച്ച സാമന്തയുടെ ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം ജാനു ആയിരുന്നു. തൃഷ, വിജയ് സേതുപതി തകർത്ത് അഭിനയിച്ച 96 ന്റെ തെലങ്ക് ഭാഗമാണ് ജാനു. ചിത്രത്തിൽ ടൈറ്റിൽ റോളിലായിരുന്നു സാമന്ത പ്രത്യക്ഷപ്പെട്ടത്. പോയ വർഷം തമിഴിലും തെലുങ്കിലുമായി മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ സാമന്തയ്ക്ക് കഴിഞ്ഞിരുന്നു. തെലുങ്കിലേയും തമിഴിലേയും മികച്ച നടിയായി ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡും താരം നേടി. 2020 തമിഴിലും തെലുങ്കിലുമായി മികച്ച ചിത്രങ്ങൾ പ്രദർശനത്തിന് എന്തുന്നുണ്ട്.

More from Filmibeat

Read more about: samantha സാമന്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X