For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്നേ​ഹം പ്രകടിപ്പിക്കേണ്ടതായിരുന്നു, ഞാൻ ഒരുപാട് മാറി'; ചർച്ചയായി നാ​ഗചൈതന്യയുടെ വാക്കുകൾ

  |

  തെലുങ്ക് സിനിമയിൽ യുവനിരയിലെ പ്രമുഖ താരങ്ങളിലൊരാണ് നടൻ നാ​ഗചെെതന്യ. സൂപ്പർ താരം നാ​ഗാർജുനയുടെ മകനായ നാ​ഗചൈതന്യ ഇതിനകം നിരവധി ഹിറ്റ് സിനിമകളിൽ നായകനായെത്തി. സിനിമകൾക്കപ്പുറം വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ കുറച്ചു നാളുകളായി നടൻ വാർത്തകളിൽ നിറഞ്ഞിരുന്നത്. നടി സമാന്തയുമായുള്ള നാ​ഗ ചൈതന്യയുടെ വിവാഹ മോചനം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2017 ൽ പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും 2021 ഓടെ വേർപിരിയുകയായിരുന്നു. ശേഷം കരിയർ തിരക്കുകളിലേക്ക് ഇരുവരും നീങ്ങി.

  ഇപ്പോൾ നാ​ഗചൈതന്യയുടെ പുതിയ ചിത്രമായ താങ്ക് യു റിലീസിനൊരുങ്ങുകയാണ്. ജൂലൈ 22 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ഇദ്ദേഹത്തിന്റെ മനം എന്ന ചിത്രത്തിലും നാ​ഗ ചൈതന്യയായിരുന്നു നായകൻ.

  റാഷി ഖന്ന, മാളവിക നായർ, അവിക ​ഗൊർ, സായ് സുശാന്ത് റെഡ്ഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഹൈദരബാദിൽ സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് നാ​ഗചൈതന്യയിപ്പോൾ. പ്രൊമോഷൻ പരിപാടികൾക്കിടെ നാ​ഗ ചൈതന്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.

  പുതിയ കാമുകനും ഉപേക്ഷിച്ചുപോയി! രാഖി സാവന്തിനെ കാണാന്‍ തയ്യാറാകാതെ ആദില്‍, കരഞ്ഞ് കണ്ണ് കലങ്ങി താരം

  താങ്ക് യൂ എന്ന സിനിമ സ്നേഹവും നന്ദിയും പ്രകടിപ്പിക്കേണ്ടതിനെക്കുറിച്ചാണ് പറയുന്നതെന്ന് നാ​ഗ ചൈതന്യ വ്യക്തമാക്കുന്നു. സ്നേഹം പ്രകടിപ്പിക്കേണ്ട ആവശ്യകതയെ പറ്റിയും നടൻ സംസാരിച്ചു.

  'ആവശ്യമുള്ള സ്ഥലത്തോ സമയത്തോ നമ്മൾ നന്ദി എന്ന വാക്ക് ഉപയോ​ഗിക്കുന്നില്ല. ചിലപ്പോൾ ലഞ്ജ കൊണ്ടോ മറ്റോ ആയിരിക്കാം. നമ്മുടെ മാതാപിതാക്കളോട് നന്ദി പറയണമോ എന്ന് നമ്മൾ രണ്ട് തവണ ആലോചിക്കും. എനിക്ക് പെട്ടന്ന് അച്ഛനോട് നന്ദി പറയാൻ തോന്നിയാലും ബഹുമാനം കൊണ്ട് ഞാനത് ചെയ്യില്ല'

  'സ്നേഹിക്കുന്നവരുമായുള്ള അകലം കുറയ്ക്കാൻ ഈ സിനിമ എന്നെ പഠിപ്പിച്ചു. നമ്മൾ നമ്മളെ തന്നെ പ്രകടിപ്പിക്കണം. അതായിരിക്കും ഈ സിനിമയിൽ നിന്ന് പ്രേക്ഷകർക്ക് ലഭിക്കാൻ പോവുന്നത്. ഞാൻ കുറച്ചു വാക്കുകൾ മാത്രം സംസാരിക്കുന്നയാളാണ്'

  'ഞാൻ എന്റെ എല്ലാ ചിന്തകളും പ്രകടിപ്പിക്കില്ല. ഇപ്പോൾ ഞാൻ കൂടുതലായി തുറന്നു സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. സുഹൃത്തുക്കളോടും ബന്ധുക്കളോടും കൂടുതൽ അടുത്തിരിക്കുന്നു,' നാ​ഗ ചൈതന്യ പറഞ്ഞു.

  ബിഗ് ബോസ് അഞ്ചാം സീസണിലൊരു രാജാവ് ഉണ്ടാവുമോ? മത്സരാര്‍ഥികളെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഇങ്ങനെയാവും

  നടൻ സമാന്തയുമായുള്ള വിവാഹ മോചനമാണോ നാ​ഗചൈതന്യ സൂചിപ്പിച്ചതെന്നാണ് ആരാധകർ ചോദിക്കുന്നത്. എട്ട് വർഷത്തെ പ്രണയത്തിന് ശേഷം 2017 ലാണ് സമാന്തയും നാ​ഗചൈതന്യയും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും സിനിമാ ചിത്രീകരണത്തിനിടെയാണ് പ്രണയത്തിലാവുന്നത്.

  എന്നാൽ 2021 തങ്ങൾ വിവാഹ ബന്ധം വേർപെടുത്തുകയാണെന്ന് ഇരുവരും അറിയിക്കുകയായിരുന്നു. നല്ല സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും അറിയിച്ചിരുന്നു. രണ്ട് പേരുടെയും നല്ലതിന് വേണ്ടിയാണ് വിവാഹമോചനം നേടിയതെന്നായിരുന്നു നാ​ഗചൈതന്യയുടെ പ്രതികരണം.

  തെന്നിന്ത്യൻ താരങ്ങളുടെ ആഡംബര വസതികൾ; അല്ലു അർജുൻ മുതൽ യാഷ് വരെ

  Recommended Video

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  അതേസമയം ഇപ്പോൾ നടി ശോഭിത ധുലിപാലയുമായി നാ​ഗചൈതന്യ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇരുവരും ഇതേപറ്റി പ്രതികരിച്ചിട്ടില്ലെങ്കിലും താരങ്ങൾ കടുത്ത പ്രണയത്തിലാണെന്നാണ് ടോളിവുഡ് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ.

  അതേസമയം സമാന്ത കരിയറിന്റെ തിരക്കുകളിലാണ്. യശോദ, ഖുശി, ശാകുന്തളം എന്നിവയാണ് സമാന്തയുടെ പുറത്തിറങ്ങാനുള്ള തെലുങ്ക് സിനിമകൾ. ഇതിന് പുറമെ ബോളിവുഡിൽ സിതദെൽ എന്ന ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഹോളിവുഡിൽ അറേഞ്ച്മെന്റ്സ് ഓഫ് ലൗ എന്ന ചിത്രത്തിലും സമാന്ത അഭിനയിക്കുന്നുണ്ട്. ബൈ സെക്ഷ്വൽ ആയ തമിഴ് സ്ത്രീ ആയാണ് സമാന്ത ഈ സിനിമയിൽ എത്തുന്നതെന്നാണ് വിവരം.

  Read more about: naga chaitanya samantha
  English summary
  actor naga chaitanya says I am more close to my family and friends now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X