'നാട്ടുകാര്‍ സഹായിക്കണം, ഇല്ലെങ്കില്‍ ഭാര്യ എന്നെ കൊല്ലും!' ശോഭിതയുടെ നാട്ടിലെത്തിയ ശേഷം നാഗ ചൈതന്യ പറഞ്ഞത്

തെലുങ്ക് താരം നാഗ ചൈതന്യയും നടി ശോഭിത ധുലിപാലയും കഴിഞ്ഞ മാസമാണ് വിവാഹിതരാവുന്നത്. ഹൈദരാബാദിലെ അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വച്ചായിരുന്നു താരവിവാഹം നടത്തിയത്. ശേഷം സിനിമയുടെ തിരക്കുകളിലേക്ക് പോയി. ഇപ്പോള്‍ കരിയറില്‍ ഫോക്കസ് ചെയ്യുകയാണ് താരങ്ങള്‍.

ഇതിനിടയില്‍ നാഗ ചൈതന്യ നായകനായി അഭിനയിക്കുന്ന പുതിയ സിനിമയുടെ റിലീസിന് മുന്നോടിയായിട്ടുള്ള തിരക്കുകളിലാണ് നടനടക്കമുള്ള താരങ്ങള്‍. സായി പല്ലവി നായികയായിട്ട് എത്തുന്ന 'തണ്ടേല്‍' എന്ന ചിത്രം ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും.

naga-chaithanya

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസങ്ങളില്‍ ചില അഭിമുഖങ്ങളിലും നാഗ ചൈതന്യ പങ്കെടുത്തിരുന്നു. എല്ലാവര്‍ക്കും സിനിമയെക്കാളും അറിയാനുള്ളത് ഭാര്യയായ ശോഭിതയെ കുറിച്ചാണ്. നടി സാമന്ത രുത് പ്രഭുവുമായി വിവാഹമോചിതനായതിന് ശേഷമാണ് നാഗ ചൈതന്യ ശോഭിതമായി അടുപ്പത്തിലാവുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും തങ്ങളുടെ പ്രണയകഥ പുറംലോകവുമായി പങ്കുവയ്ക്കാന്‍ തയ്യാറായില്ല.

ഓഗസ്റ്റില്‍ നടന്ന വിവാഹനിശ്ചയത്തോടെയാണ് നാഗ ചൈതന്യയും ശോഭിതയും പ്രണയത്തിലായിരുന്നു എന്ന ഗോസിപ്പുകള്‍ സത്യമാണെന്ന് വ്യക്തമാവുന്നത്. പിന്നാലെ ഡിസംബറില്‍ വിവാഹം ഉണ്ടാവുമെന്നും പറഞ്ഞു. ഡിസംബര്‍ നാലിന് നാഗ ചൈതന്യയുടെ മുത്തശ്ശന്‍ സ്ഥാപിച്ച ഹൈദരാബാദിലെ അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വെച്ച് നാഗേശ്വര റാവുവിന്റെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുമാണ് താരങ്ങളുടെ വിവാഹം നടത്തിയത്.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ ഇതിനകം പുറത്തുവരികയും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ചെയ്തു. ഇപ്പോഴിതാ താന്‍ ഭാര്യയുടെ നാട്ടിലെത്തിയതിനെ കുറിച്ചാണ് ഒരു അഭിമുഖത്തില്‍ നാഗ ചൈതന്യ പറഞ്ഞിരിക്കുന്നത്.

naga-chaithanya

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഭാര്യ ശോഭിതയുടെ ജന്മനാട് വിശാഖപട്ടണത്ത് പോയത്. 'എന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ടോ എന്നതിനേക്കാളും വിശാഖപട്ടണത്ത് ആ സിനിമ ഓടുന്നുണ്ടോ ഇല്ലയോ എന്നായിരിക്കും ഞാന്‍ ആദ്യം നോക്കുക. കാരണം സിനിമയ്ക്ക് ഇവിടെ നല്ല പേര് ലഭിച്ചാല്‍ അത് ലോകമെമ്പാടും ഹിറ്റാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

അതുകൊണ്ട് വിശാഖപട്ടണത്തെ ജനങ്ങള്‍ ഇത്തവണയും എനിക്ക് കൈത്താങ്ങ് ആകുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ എന്റെ ഭാര്യ എന്നെ കൊല്ലും ഇത് അവളുടെ നാടാണ്,' എന്നുമാണ് തമാശ രൂപേണ നാഗ ചൈതന്യ പറഞ്ഞിരിക്കുന്നത്.

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നാഗ ചൈതന്യ നായകനാകുന്ന പുതിയ സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. 2023 ല്‍ തമിഴില്‍ ചെയ്ത കസ്റ്റഡി എന്ന സിനിമയാണ് ചൈതന്യയുടേതായി അവസാനം ഇറങ്ങിയ ചിത്രം. കഴിഞ്ഞ കുറച്ച് സിനിമകള്‍ കാര്യമായ വിജയം നേടാതെ പോയിരുന്നത് കൊണ്ട് വരാനിരിക്കുന്ന ചിത്രം നാഗ ചൈതന്യ വളരെ പ്രാധാന്യമുള്ളതാണ്. ശോഭിതയുമായിട്ടുള്ള വിവാഹശേഷം ആദ്യം ഇറങ്ങുന്ന സിനിമയാണെന്ന് പ്രത്യേകത കൂടി ഇതിനുണ്ട്.

More from Filmibeat

Read more about: naga chaithanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X