For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാറിൽ വെച്ച് സ്വകാര്യ നിമിഷങ്ങൾ പങ്കുവെക്കുന്നതിനിടെ പിടിക്കപ്പെട്ടു; തുറന്ന് പറഞ്ഞ് നാ​ഗചൈതന്യ

  |

  തെന്നിന്ത്യൻ നടൻ നാ​ഗചൈതന്യ അഭിനയിച്ച ലാൽ സിം​ഗ് ഛദ്ദ എന്ന സിനിമ റിലീസ് ആയിരിക്കുകയാണ്. ആമിർ ഖാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ നാ​ഗചൈതന്യക്കും മികച്ച റോൾ ആണുള്ളത്. നടന്റെ പ്രകടനവും ശ്രദ്ധിക്കപ്പെടുന്നുണ്ട്. നാ​ഗചൈതന്യയുടെ ആദ്യ ബോളിവുഡ് സിനിമയാണിത്. നടന്റ അടുത്തിടെ ഇറങ്ങിയ താങ്ക് യൂ എന്ന ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു.

  അതിനാൽ തന്നെ ലാൽ സിം​ഗ് ഛദ്ദയുടെ വിജയം അടുത്ത കാലത്ത് വലിയ ഹിറ്റുകളൊന്നുമില്ലാത്ത നടന് ആശ്വാസകരമാണ്. സമൂഹ മാധ്യമങ്ങളിലൂടെ ലാൽ സിം​ഗ് ഛദ്ദയ്ക്കെതിരെ ബഹിഷ്കരണ ആഹ്വാനം നടക്കുന്നുണ്ടെങ്കിലും സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.

  സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് നാ​ഗചൈതന്യ. ഇപ്പോഴിതാ ഒരഭിമുഖത്തിൽ നാ​ഗചൈതന്യ തുറന്നു പറഞ്ഞ സംഭവമാണ് വൈറലാവുന്നത്. മഷബ്ലെഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് പണ്ട് തന്നെ കാറിൽ വെച്ച് ​ഗേൾഫ്രണ്ടിനൊപ്പം സ്വകാര്യ നിമിഷങ്ങൾ പങ്കുവെക്കവെ പിടിക്കപ്പെട്ടതിനെക്കുറിച്ച് നടൻ പറഞ്ഞത്.

  Also Read: 'കല്യാണം കഴിക്കണം, സ്നേഹം കൊണ്ടല്ല'; കരണുദ്ദേശിച്ചത് ദീപികയെയും കത്രീനയെയുമെന്ന് സൂചന

  താൻ ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് കാമുകിയെ ചുംബിച്ചപ്പോൾ പൊലീസ് പിടിച്ചെന്ന് അഭിമുഖത്തിനിടെ ഇന്റർവ്യൂവർ പറഞ്ഞു. ഇങ്ങനെ എനിക്കും സംഭവിച്ചുണ്ടെന്ന് പറഞ്ഞ നാ​ഗചൈതന്യ തനിക്കുണ്ടായ അനുഭവവും തുറന്നു പറയുകയായിരുന്നു.

  ഹൈദരാബാദിൽ കാറിന്റെ ബാക്ക് സീറ്റിലിരുന്ന് സ്വകാര്യ നിമിഷങ്ങൾ പങ്കിടവെ താൻ പിടിക്കപ്പെട്ടെന്ന് നടൻ തുറന്ന് പറഞ്ഞു. അതിൽ തനിക്ക് കുഴപ്പമൊന്നും തോന്നിയില്ലെന്നും കൂളായാണ് എടുത്തതെന്നും നടൻ കൂട്ടിച്ചേർത്തു.

  Also Read: നടന്‍ റോഷനുമായി അപ്രതീക്ഷിതമായിട്ടുണ്ടായ ചുംബന രംഗമാണ്; പുതിയ സിനിമയെ കുറിച്ച് ബോളിവുഡ് നടി ഷെഫാലി ഷാ

  സമാന്തയുമായുള്ള വേർപിരിയലിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും നാ​ഗചൈതന്യ സംസാരിച്ചു. സ്ത്രീകളുടെ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നും അത് നല്ലതായി കാണുന്നെന്നും നടൻ പറഞ്ഞു. കഴിഞ്ഞ വർഷമാണ് നടൻ സമാന്തയുമായി വേർപിരിഞ്ഞത്. ഇതിന് ശേഷം നടി ശോഭിത ധുലിപാലയുമായി നാ​ഗചൈതന്യ ഡേറ്റിം​ഗിലാണെന്ന് ​ഗോസിപ്പ് പരന്നിരുന്നു. ഇതേപറ്റി ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല.

  എന്നാൽ പരോക്ഷമായി ഇതിന്റെ സൂചനകൾ നടൻ നൽകിയിട്ടുണ്ട്. അടുത്തിടെ ഒരഭിമുഖത്തിലെ റാപിഡ് ഫയർ റൗണ്ടിൽ ശോഭിത ധുലിപാലയുടെ പേര് കേൾക്കുമ്പോഴുള്ള പ്രതികരണമെന്തെന്ന് ചോദ്യം വന്നു. ഈ ചോദ്യത്തിന് താൻ ചിരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നാണ് നാ​ഗചൈതന്യ നൽകിയ മറുപടി.

  വൻ തോതിൽ പ്രചരിച്ച ​നാ​ഗചൈതന്യ-​ശോഭിത ​ഗോസിപ്പിൽ വ്യക്തത വരുത്താനുള്ള അവസരമായിരുന്നു ഇത്. ഇത് നടൻ ചെയ്യാഞ്ഞതിന് പിന്നിലെന്താണെന്നാണ് ആരാധകർ ചോദിക്കുന്നത്.

  Also Read: കുഞ്ഞുണ്ടാകാനുള്ള ശ്രമം അഞ്ച് വട്ടം പരാജയപ്പെട്ടു, മനസ് കൈവിടാതിരിക്കാന്‍ കാരണം ഭര്‍ത്താവ്: ഓണ്‍സ്‌ക്രീന്‍ സീത

  Recommended Video

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  2021 നവംബറിലാണ് സമാന്തയും നാ​ഗചൈതന്യയും വേർപിരിഞ്ഞത്. ശേഷം രണ്ട് പേരും കരിയറിന്റെ തിരക്കുകളിലേക്ക് നീങ്ങി. 2017 ലാണ് ​നാ​ഗ ചൈതന്യയും സമാന്തയും വിവാഹിതരായത്. നിരവധി സിനിമകളിൽ ഒരുമിച്ചഭിനയിച്ച ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു. എന്നാൽ നാല് വർഷത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു.

  വിവാഹ മോചനത്തിന് പിന്നാലെ സമാന്ത കരിയറിൽ തിരക്കിലാണ്. തെലുങ്കിൽ ഒരു പിടി ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. ഖുശി, യശോദ, ശാകുന്തളം എന്നിവയാണ് സമാന്തയുടെ തെലുങ്കിൽ റിലീസ് ചെയ്യാനുള്ള സിനിമകൾ. ഉടൻ തന്നെ ബോളിവുഡ് അരങ്ങേറ്റത്തിനും നടി തയ്യാറെടുക്കുന്നുണ്ട്. അറേഞ്ച്മെന്റ്സ് ഓഫ് ലൗ എന്ന ഇം​ഗ്ലീഷ് സിനിമയിലും നടി അഭിനയിക്കുന്നുണ്ട്.

  Read more about: naga chaitanya
  English summary
  actor naga chatanya reveals he once caught while making out in a car
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X