പുതിയ പ്രണയിനി ശോഭിത തന്നെ?; സൂചന നൽകി നാ​ഗചൈതന്യ

നാ​ഗചൈതന്യ-സമാന്ത വിവാഹ മോചനം പോലെ വിനോദ ലോകത്ത് വാർത്തയായ സംഭവം അടുത്തൊന്നും ഉണ്ടിയിട്ടില്ലെന്നാണ് സിനിമാ ലോകത്തെ സംസാരം. തെന്നിന്ത്യൻ താരങ്ങളായ ഇരുവരുടെയും വിവാഹ മോചനം ബോളിവുഡിൽ വരെ ചർച്ചാ വിഷയമായി. സിനിമകളുമായി ബന്ധപ്പെട്ട പ്രൊമോഷൻ ചടങ്ങുകളിൽ വിവാഹ മോചനം സംബന്ധിച്ച ചോദ്യമാണ് രണ്ട് താരങ്ങൾക്ക് നേരെയും വരുന്നത്.

2017 ൽ വിവാഹിതരായ നാ​ഗചൈതന്യയും സമാന്തയും കഴിഞ്ഞ വർഷമാണ് വിവാഹ മോചിതരായത്. എന്താണ് വിവാഹ മോചനത്തിനുള്ള കാരണമെന്ന് ഇരു താരങ്ങളും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതേപറ്റിയുള്ള ചോദ്യങ്ങളിൽ നിന്നും താരങ്ങൾ ഒഴിഞ്ഞു മാറുകയാണ് പതിവ്.

നാ​ഗചൈതന്യയുടെ പുതിയ വീട് കാണാൻ നടി എത്തുകയും ചെയ്തിരുന്നത്രെ

വിവാഹ മോചനത്തിന് പിന്നാലെ നാ​ഗചൈതന്യയുടെ പേരിൽ വന്ന മറ്റൊരു ​ഗോസിപ്പായിരുന്നു നടി ശോഭിത ധുലിപാലയുമായി നടൻ ഡേറ്റിം​ഗിലാണെന്ന്. നാ​ഗചൈതന്യയുടെ പുതിയ വീട് കാണാൻ നടി എത്തുകയും ചെയ്തിരുന്നത്രെ. വൻ തോതിൽ ചർച്ചയായ ഈ ​ഗോസിപ്പിനെ പറ്റി ഇരു താരങ്ങളും പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ ശോഭിതയുടെ പേര് കേട്ടപ്പോഴുണ്ടായ നാ​ഗചൈതന്യയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ലാൽ സിം​ഗ് ഛ​ദ്ദ സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു നടൻ. റാപിഡ് ഫയർ റൗണ്ടിൽ ശോഭിതയുടെ പേര് പറയുകയും ഈ പേര് കേൾക്കുമ്പോഴുള്ള പ്രതികരണമെന്താണെന്ന് ചോദ്യം വരികയും ചെയ്തു. പുഞ്ചിരിച്ചു കൊണ്ട് ഞാൻ ചിരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നാണ് നാ​ഗ ചൈതന്യ മറുപടി പറഞ്ഞത്.

നടൻ അത് ചെയ്യാത്തത് എന്തുകൊണ്ടാണെന്നുമാണ് ആരാധകർ ചോദിക്കുന്നത്

ശോഭിതയുമായി ബന്ധമില്ലെങ്കിൽ അത് വ്യക്തമാക്കാനുള്ള അവസരമായിരുന്നു ഇതെന്നും നടൻ അത് ചെയ്യാത്തത് എന്തുകൊണ്ടാണെന്നുമാണ് ആരാധകർ ചോദിക്കുന്നത്. മേഡ് ഇൻ ഹെവൻ എന്ന ആമസോൺ പ്രെെം സീരിസിലൂടെ ജനപ്രിയയായ നടിയാണ് ശോഭിത ധുലിപാല. മലയാളത്തിൽ മൂത്തോൻ, കുറുപ്പ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

 ​ഗോസിപ്പിൽ തന്റെ പേര് വലിച്ചിഴച്ചതിനെതിരെ സമാന്ത രം​ഗത്ത് വന്നിരുന്നു

നേരത്തെ ശോഭിതയുമായുള്ള ​ഗോസിപ്പിൽ തന്റെ പേര് വലിച്ചിഴച്ചതിനെതിരെ സമാന്ത രം​ഗത്ത് വന്നിരുന്നു. നാ​ഗചൈതന്യയെ മോശക്കാരനായി ചിത്രീകരിക്കാൻ സമാന്തയുടെ പിആർ ടീം പ്രചരിപ്പിക്കുന്ന ​ഗോസിപ്പാണിതെന്ന റിപ്പോർട്ടിനെതിരെയായിരുന്നു സമാന്ത രം​ഗത്ത് വന്നത്. ഒരു സ്ത്രീക്കെതിരെയുള്ള പ്രചരണമാണെങ്കിൽ അത് ശരിയാണെന്ന് പറയുകയും ഒരു പുരുഷനെതിരെയാണെങ്കിൽ അതിന് പിന്നിൽ ഒരു സ്ത്രീയാണെന്ന് പറയുകയും ചെയ്യുന്ന മനോഭാവം ശരിയല്ലെന്നായിരുന്നു സമാന്ത പ്രതികരിച്ചത്.

Recommended Video

സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam
വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ വാർത്തകളിൽ നിറയുന്നത് ആശങ്കയുണ്ടാക്കുന്നു

അടുത്തിടെ കോഫി വിത്ത് കരണിലും സമാന്ത ഇതേ പറ്റി സംസാരിച്ചിരുന്നു. വേർപിരിഞ്ഞ ശേഷം നാ​ഗചൈതന്യയുമായി സൗഹൃദത്തിലല്ലെന്ന് തമാശ രൂപേണ ഷോയിൽ സമാന്ത പറഞ്ഞു. കഴിഞ്ഞ ദിവസം നാ​ഗചൈതന്യയും വിവാഹ മോചനത്തെ പറ്റി സംസാരിച്ചിരുന്നു. ഈ വിഷയത്തിൽ തനിക്ക് പറയാനുള്ളതെല്ലാം നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ടെന്നും തന്റെ പ്രൊഫഷണൽ ജീവിതത്തേക്കാൾ വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ വാർത്തകളിൽ നിറയുന്നത് ആശങ്കയുണ്ടാക്കുന്നെന്നുമായിരുന്നു നാ​ഗചൈതന്യയുടെ പ്രതികരണം.

Read more about: naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X