For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്നേഹമില്ലാതെ പറ്റില്ല'; പുതിയ പ്രണയമുണ്ടോയെന്ന ചോദ്യത്തോട് നാ​ഗചൈതന്യ

  |

  സിനിമാ ലോകത്ത് വലിയ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു സമാന്തയും നാ​ഗചൈതന്യയും തമ്മിലുള്ള വിവാഹ മോചനം. 2017 ൽ വിവാഹിതരായ ഇരുവരും 2021 ഓടെ വിവാഹ മോചിതരാവുകയായിരുന്നു. ബന്ധം പിരിയാനുള്ള കാരണമെന്തെന്ന് ഇരു താരങ്ങളും വ്യക്തമാക്കിയിട്ടില്ല.

  ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഇരു താരങ്ങളും ഒഴിഞ്ഞ് മാറുകയാണ് പതിവ്. കരിയറിനപ്പുറം വിവാഹ മോചന വാർത്ത മാത്രം മാധ്യമങ്ങളിൽ നിറയുന്നതിൽ തനിക്ക് ആശങ്കയുണ്ടെന്ന് നേരത്തെ നാ​ഗചൈതന്യ പറഞ്ഞിരുന്നു. സാമാന്തയും താനും എല്ലാം മറന്ന് മുന്നോട്ട് നീങ്ങിയെന്നും നടൻ വ്യക്തമാക്കിയിരുന്നു.

  Also read: 'ഞാൻ രാവിലെ ഇട്ട ഷർട്ട് വൈകിട്ട് ഗോകുൽ ഇടും, ഞാൻ മോട്ടിവേറ്റ് ചെയ്ത് വിട്ടതാണ്'; ​ഗോകുലിനെ കുറിച്ച് ധ്യാൻ!

  ഇപ്പോഴിതാ ഇനിയൊരു പുതിയ പ്രണയത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് നാ​ഗചൈതന്യ.
  'അതെ, ആർക്കറിയാം. പ്രണയമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. നമ്മൾ വായു ശ്വസിക്കുന്നത് പോലെ തന്നെ അവിഭാജ്യ ഘടകമാണ് സ്നേഹം. നമ്മൾ സ്നേഹിക്കണം. സ്നേഹം സ്വീകരിക്കണം. അതാണ് നമ്മെ ആരോ​ഗ്യകരവും ശുഭാപ്തി വിശ്വാസത്തോടെയും നിലനിർത്തുന്നത്,' നാ​ഗചൈതന്യ പറഞ്ഞു.

  Also read: 'ഒഴിവു സമയങ്ങളിൽ ഞാൻ എന്നെ സ്വയം ലാളിക്കുന്നത് ഇങ്ങനെ': രസകരമായ ട്വീറ്റുമായി ഷാരൂഖ് ഖാൻ

  അതേസമയം പുതിയൊരു പ്രണയത്തിലേക്കില്ലെന്ന് അടുത്തിടെ സമാന്ത വ്യക്തമാക്കിയിരുന്നു. കോഫി വിത്ത് കരണിലെ റാപിഡ് ഫയർ റൗണ്ടിലായിരുന്നു പരാമർശം. സമാന്തയുടെ ഹൃദയത്തിലേക്കുള്ള വഴിയേത് എന്നായിരുന്നു കരണിന്റെ ചോദ്യം. അവിടം പൂട്ടി, നിങ്ങൾ യൂ ടേൺ എടുത്ത് തിരിച്ചു പോവൂ എന്നാണ് സമാന്ത നൽകിയ മറുപടി.

  വിവാഹ മോചനത്തിന് പിന്നാലെ നാ​ഗചൈതന്യ നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്ന ​ഗോസിപ്പുകളും പരക്കുന്നുണ്ട്. നാ​ഗചൈതന്യയുടെ പുതിയ വീട് കാണാൻ ശോഭിത എത്തിയിരുന്നത്രെ. ഇരുതാരങ്ങളും ഇതിനെക്കുറിച്ച് നേരിട്ട് പ്രതികരിച്ചിട്ടില്ല.

  അതേസമയം പരോക്ഷമായി നാ​ഗചൈതന്യ ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നു. പുതിയ സിനിമയായ ലാൽ സിം​ഗ് ഛദ്ദയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു നടൻ. റാപിഡ് ഫയർ റൗണ്ടിൽ ശോഭിതയെക്കുറിച്ച് പറയാനുള്ളതെന്തെന്ന ചോദ്യം വന്നു. പുഞ്ചിരിച്ച് കൊണ്ട് ഞാൻ ചിരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നാണ് നാ​ഗചൈതന്യ മറുപടി പറഞ്ഞത്.

  Also read: ലാലേട്ടന്റെ കൈയ്യില്‍ നിന്നും അടി കിട്ടിയതോടെ അത് ശരിയായി; അദ്ദേഹം ഉമ്മ തന്നതോടെ ഉണ്ടായ വിഷമം പോയെന്നും കൃപ

  Recommended Video

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  അതേസമയം ശോഭിതയുമായുള്ള ​ഗോസിപ്പിൽ തന്റെ പേര് വലിച്ചിഴച്ചതിനെതിരെ സമാന്ത നേരത്തെ രം​ഗത്ത് വന്നിരുന്നു. നാ​ഗചൈതന്യയെ മോശക്കാരനായി കാണിക്കാൻ സമാന്തയുടെ പിആർ ടീം നിർമ്മിച്ച ​ഗോസിപ്പാണിതെന്ന റിപ്പോർട്ടിനെതിരെയായിരുന്നു സമാന്ത രം​ഗത്ത് വന്നത്.

  ഒരു സ്ത്രീയെക്കുറിച്ചുള്ള ​ഗോസിപ്പാണെങ്കിൽ അത് ശരിയാണെന്ന് പറയുകയും ഒരു പരുഷനെതിരെയാണെങ്കിൽ അതിന് പിന്നിൽ ഒരു സ്ത്രീയാണെന്ന് പറയുന്നത് ശരിയല്ലെന്നായിരുന്നു സമാന്ത പറഞ്ഞത്.

  വിവാഹ മോചനത്തിന് ശേഷം കരിയറിന്റെ തിരക്കുകളിലാണ് സമാന്തയും നാ​ഗചൈതന്യയും. നാ​ഗചൈതന്യ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് സിനിമ ലാൽ സിം​ഗ് ഛദ്ദ റിലീസിന് ഒരുങ്ങുകയാണ്.

  മറുവശത്ത് ഖുശി, യശോദ, ശാകുന്തളം തുടങ്ങി ഒരുപിടി സിനിമകളാണ് തെലുങ്കിൽ സമാന്തയുടേതായി റിലീസിനുള്ളത്. അടുത്ത് തന്നെ നടി ബോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറെടുക്കുന്നെന്ന റിപ്പോർട്ടുണ്ട്.

  Read more about: samantha
  English summary
  actor nagachaitanya reacts to fall in love again after seperation with samantha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X