പണക്കൊഴുപ്പിന്റെ പുറത്ത് മകളെ കെട്ടിച്ചു! നാഗാര്‍ജുനയുടെ ഭാര്യയായതിന് ശേഷമുള്ള ലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍
തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ താരകുടുംബത്തില്‍ ജനിച്ച പേരക്കുട്ടിയാണ് യുവനടന്‍ നാഗ ചൈതന്യ. നടന്‍ ഇപ്പോള്‍ രണ്ടാമതും വിവാഹിതനായതിന്റെ പേരിലാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. നടി ശോഭിത ധുലിപാലയാണ് ചൈതന്യയുടെ ഭാര്യ. ഡിസംബര്‍ നാലിന് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസുമൊക്കെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനിടെ ചായിയുടെ മാതാപിതാക്കളെ കുറിച്ചും കുടുംബത്തെക്കുറിച്ച് ഒക്കെ പല കഥകളും പുറത്തുവന്നു. നടന്റെ അമ്മ ലക്ഷ്മി ദഗ്ഗുപതിയെ പറ്റിയുള്ള വിവരങ്ങളാണ് പ്രചരിക്കുന്നത്.

തെലുങ്കിലെ സൂപ്പര്‍താരമായ നാഗാര്‍ജുനയുടെ ആദ്യ ഭാര്യയായിരുന്നു ലക്ഷ്മി. ഈ ബന്ധത്തില്‍ ജനിച്ച മകനാണ് നാഗ ചൈതന്യ. ലക്ഷ്മിയുമായി ആറുവര്‍ഷം മാത്രമേ നാഗര്‍ജുന ഒരുമിച്ച് ജീവിച്ചുള്ളൂ. 1984 ല്‍ വിവാഹിതരായ താരങ്ങള്‍ 1990 ല്‍ വേര്‍പിരിഞ്ഞു. ആ സമയത്ത് ചൈതന്യയ്ക്ക് 5 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യം അമ്മയുടെ കൂടെയും പിന്നീട് വളര്‍ന്നപ്പോള്‍ അച്ഛനൊപ്പവുമായിരുന്നു ചായ് ജീവിച്ചത്.
തെലുങ്കിലെ പ്രമുഖ നടനും നിര്‍മ്മാതാവും ആയിരുന്ന അക്കിനേനി നാഗേശ്വര റാവുവായിരുന്നു നാഗാര്‍ജുനയുടെ പിതാവ്. നാഗേശ്വര റാവുവിനെ പോലെ തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാവ് ദഗ്ഗുപതി രാമനായിഡുയുടെ മകളാണ് ലക്ഷ്മി. സൂപ്പര്‍ സ്റ്റാര്‍ വെങ്കിടേഷിന്റെ സഹോദരിയുമാണ് അവര്‍. ഇരുവരുടെയും മാതാപിതാക്കളുടെ താല്‍പര്യപ്രകാരമായിരുന്നു ഈ വിവാഹം നടന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളുടെ വിവാഹസമയത്തുള്ള ചിത്രങ്ങള്‍ പ്രചരിക്കുകയാണ്.
ഒരു ഫോട്ടോയില്‍ ഇരുവരും കൈകോര്‍ത്ത് പിടിച്ചു പരസ്പരം നോക്കി പുഞ്ചിരിക്കുന്നതാണ് ഉള്ളത്. മറ്റൊരു ചിത്രം വിവാഹ റിസപ്ഷനില്‍ നിന്നോ മറ്റോ ഉള്ളതാണ്. ഇതില്‍ കോട്ടും സൂട്ടുമൊക്കെ ധരിച്ച് ഹാന്‍സം ലുക്കിലാണ് നാഗാര്‍ജുനയുള്ളത്.
അഭിപ്രായ വ്യത്യാസങ്ങളും താല്പര്യക്കുറവുകളും ഒക്കെയായിരുന്നു ലക്ഷ്മിയുടെയും നാഗാര്‍ജുനയുടെയും ജീവിതത്തെ ബാധിച്ചത്. പിന്നീട് സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്ന നടി അമലയുമായി ഇഷ്ടത്തിലായ നാഗാര്‍ജുന അവരെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് അഖില്‍ അക്കിനേനി.
നാഗാര്‍ജുനയുമായി വേര്‍പിരിഞ്ഞ ശേഷം ലക്ഷ്മിയും മറ്റൊരു വിവാഹം കഴിച്ചിരുന്നു. ബിസിനസുകാരനായ ശരത് വിജയരാഘവനായിരുന്നു ലക്ഷ്മിയുടെ ഭര്‍ത്താവ്. കല്യാണത്തിന് ശേഷം ഭര്‍ത്താവിനൊപ്പം ഇവര്‍ അമേരിക്കയിലേക്ക് പോവുകയും അവിടെ സെറ്റിലാവുകയും ചെയ്തു.
മാതാപിതാക്കളെപ്പോലെ തന്നെ ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ട നാഗ ചൈതന്യ ആദ്യ ഭാര്യയും നടിയുമായ സാമന്തയുമായി വേര്‍പിരിഞ്ഞു. പ്രണയിച്ച് വിവാഹിതരായ ഇരുവരും നാലുവര്‍ഷം ഒരുമിച്ച് ജീവിച്ചതിനുശേഷം ആണ് വേര്‍പിരിയുന്നത്. പിന്നാലെ നടി ശോഭിത ധുലിപാലയുമായി ഇഷ്ടത്തിലായി.
ഒരു വര്‍ഷത്തിനു മുകളിലായി ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍ പ്രണയത്തെക്കുറിച്ച് ഒരിക്കല്‍പോലും താരങ്ങള്‍ തുറന്നു സംസാരിച്ചില്ല. ഒടുവില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് ഔദ്യോഗികമായി വിവാഹത്തെക്കുറിച്ച് വ്യക്തമാക്കുന്നത്.


Click it and Unblock the Notifications