നാഗര്‍ജുനയുടെ ആദ്യ വിവാഹം തകര്‍ന്നത് നടി കാരണം? നാഗ ചൈതന്യയുടെ അമ്മ ലക്ഷ്മിയെ കുറിച്ചുള്ള കഥ വൈറലാവുന്നു

തെലുങ്ക് സിനിമയിലെ പ്രമുഖ താരകുടുംബമാണ് നടന്‍ നാഗര്‍ജുനയുടേത്. ഏറ്റവുമൊടുവില്‍ നാഗര്‍ജുനയുടെ മകനും നടനുമായ നാഗ ചൈതന്യയുടെ വിവാഹമോചനമാണ് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. നടി സാമന്തയുമായിട്ടുള്ള നാല് വര്‍ഷത്തോളം നീണ്ട ബന്ധമാണ് അവസാനിപ്പിച്ചത്. അതിന് മുന്‍പ് നാഗര്‍ജുനയുടെ ജീവിതത്തിലും വേര്‍പിരിയല്‍ നടന്നിട്ടുണ്ട്.

നാഗര്‍ജുന ആദ്യം വിവാഹം കഴിക്കുന്നത് ലക്ഷ്മിയെയാണ്. പ്രശസ്ത നിര്‍മാതാവ് രാമനായിഡുവിന്റെ മകളാണ് ലക്ഷ്മി. ദഗ്ഗുപതി കുടുംബത്തില്‍ ജനിച്ച ലക്ഷ്മിയും നാഗര്‍ജുനയും വിവാഹിതരായെങ്കിലും വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ ജനിച്ച മകനാണ് നാഗ ചൈതന്യ. അതേ സമയം നാഗര്‍ജുന-ലക്ഷ്മി വിവാഹമോചനത്തിന്റെ കാരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ആ ബന്ധം നിലനിര്‍ത്തുന്നതിനായി മക്കളെ വിവാഹം കഴിപ്പിച്ചു

1984 ലാണ് നാഗര്‍ജുന ലക്ഷ്മിയെ വിവാഹം കഴിക്കുന്നത്. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നെങ്കിലും ദാമ്പത്യ ജീവിതം അത്ര സുഖകരമായില്ല. അങ്ങനെ വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിനുള്ളില്‍ ഇരുവരും ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു. നാഗര്‍ജുനയുടെയും ലക്ഷ്മിയുടെയും കുടുംബങ്ങള്‍ തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു. നാഗയുടെ പിതാവ് നാഗേശ്വര റാവുവും ലക്ഷ്മിയുടെ പിതാവ് രാമനായിഡുവും ഉറ്റസുഹൃത്തുക്കളാണ്. ആ ബന്ധം നിലനിര്‍ത്തുന്നതിനായി മക്കളെ വിവാഹം കഴിപ്പിച്ചു.

 വിവാഹം കഴിക്കുമ്പോള്‍ നാഗര്‍ജുന സിനിമയില്‍ അഭിനയിച്ചിട്ടില്ല

വിവാഹം കഴിക്കുമ്പോള്‍ നാഗര്‍ജുന സിനിമയില്‍ അഭിനയിച്ചിട്ടില്ല. രണ്ട് വര്‍ഷത്തിന് ശേഷം 1986 ലാണ് നാഗ സിനിമയിലേക്ക് എത്തുന്നത്. ഇതേ വര്‍ഷത്തിലാണ് ദമ്പതിമാര്‍ക്ക് നാഗചൈതന്യ ആദ്യ മകനായി ജനിക്കുന്നത്. മകന്‍ ജനിച്ചതിന് ശേഷമാണ് താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഒടുവിലത് വേര്‍പിരിയലിലേക്ക് എത്തി. അങ്ങനെ ആറ് വര്‍ഷത്തോളം നീണ്ട ദാമ്പത്യം 1990 ല്‍ അവസാനിച്ചു. ഇതിന് ശേഷം അക്കിനേനി-ദഗ്ഗുപതി കുടുംബങ്ങള്‍ തമ്മില്‍ സംസാരിക്കാറ് പോലുമില്ലായിരുന്നു.

ഒരുമിച്ചുള്ള അഭിനയം സ്ഥിരമായതോടെ താരങ്ങള്‍ പ്രണയത്തിലായി

അക്കാലത്ത് നാഗര്‍ജുന നിരന്തരം സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അതില്‍ കൂടുതലും നടി അമലയുടെ കൂടെയുള്ള സിനിമകളായിരുന്നു. ഒരുമിച്ചുള്ള അഭിനയം സ്ഥിരമായതോടെ താരങ്ങള്‍ പ്രണയത്തിലായി. ഒടുവില്‍ നാഗര്‍ജുന അമലയോട് വിവാഹാഭ്യര്‍ഥന നടത്തി. ലക്ഷ്മിയുമായി പിരിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞ് 1992 ല്‍ അമലയുമായിട്ടുള്ള വിവാഹം നടന്നു. ഈ ബന്ധത്തിലാണ് അഖില്‍ അക്കിനേനി എന്ന മകന്‍ ജനിക്കുന്നത്.

നാഗ മാത്രമല്ല ലക്ഷ്മിയും പിന്നീട് രണ്ടാമത് വിവാഹിതയായി

ലക്ഷ്മിയുടെയും നാഗര്‍ജുനയുടെയും ഇടയില്‍ പ്രശ്‌നമായി വന്നത് അമലയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. നാഗ മാത്രമല്ല ലക്ഷ്മിയും പിന്നീട് രണ്ടാമത് വിവാഹിതയായി. അച്ഛനും അമ്മയും പിരിഞ്ഞതിനാല്‍ ചെറുപ്പത്തില്‍ നാഗചൈതന്യ അമ്മയുടെ കൂടെ ചെന്നൈയിലാണ് വളര്‍ന്നത്. ശേഷം ഹൈദരാബാദിലേക്ക് ചുവടുറപ്പിച്ചു. ഇപ്പോള്‍ പിതാവ് നാഗര്‍ജുനയുമായി അടുത്താണ് ജീവിക്കുന്നത്. രണ്ടാനമ്മ അമലയുമായിട്ടും സഹോദരന്‍ അഖില്‍ അക്കിനേനിയുമായിട്ടും നല്ല ബന്ധമാണ് നാഗ ചൈതന്യയ്ക്കുള്ളത്.

More from Filmibeat

Read more about: nagarjuna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X